Pages

Sunday, February 7, 2016

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ
ശ്രമിക്കരുത്

തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കുന്ന സമയത്ത് ഭരണ പക്ഷവും പ്രതിപക്ഷവും  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ് .ജനം വിഡ്ഢികളല്ല. എന്ന് എല്ലാവരും മനസ്സിലാക്കണം .ജനനേതാക്കളെ  തേജോവധം ചെയ്യാനും കള്ളകേസിൽ കുടുക്കുന്നതും ധാർമ്മികമല്ല  ലാവ്ലിന്കേസ് , സോളാർ കേസ് ,ബാർ കൊഴകേസ്  ഇവയൊക്കെ  ജനം കണ്ടുകൊണ്ടിരിക്കയാണ് , വിസ്താരവും മൊഴികളും കേട്ടുകൊണ്ടിരിക്കുകയുമാണ് ..സർക്കാരിന്റെ  പ്രവർത്തനങ്ങളും  മലയാളികൾ വിലയിരുത്തുന്നുണ്ട് .ആടിനെ പട്ടി ആക്കാന് ആരും ശ്രമിക്കേണ്ട .എതിരാളിക്ക് നേരെ  അയക്കുന്ന അമ്പുകൾ കൊള്ളുന്നത്പാവം ജനത്തിൻറെ ഹൃദയത്തിലാണ് .സാംസ്ക്കാരികമായി തകരുന്നത് വരും തലമുറകളാണ് ..വേശ്യാ കഥകൾ  കൂടുതൽ കാലം കേൾക്കാൻ മലയാളിക്ക് താൽപര്യമില്ലയെന്ന്  നേതാക്കൾ അറിയണം .മാധ്യമങ്ങൾക്കും സമൂഹത്തോട് കടമയും കടപ്പാടും നിറവേറ്റാനുണ്ട് .സര്ക്കാരിന്റെ മേന്മകൾ  കാണാതിരിക്കാൻ ആർക്കും കഴിയില്ല .പാളിച്ചകൾ  ചൂണ്ടികാട്ടുകയും വേണം .ജനങ്ങൾ വിലയിരുത്തട്ടെ ..കോമാളി വേഷം കെട്ടാൻ ആരും ശ്രമിക്കരുത് . ഫലം ചിലപ്പോൾ പെട്ടെന്ന് വിപരീതമാകും .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: