മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ പൊതുപ്രവേശന പരീക്ഷ
നടത്താന്‍ തീരുമാനം
മെഡിക്കല്‍
പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍
തീരുമാനം. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര
ആരോഗ്യമന്ത്രാലയം അംഗീകരിച്ചതോടെയാണ് പൊതു പ്രവേശന പരീക്ഷ സാധ്യമാകുക.
സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനങ്ങള്‍ക്ക്
ഇനി പൊതുപ്രവേശന പരീക്ഷ മാനദണ്ഡമാകും.നിലവില്‍
സംസ്ഥാന സര്‍ക്കാരുകള്‍ പ്രവേശനപരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്‍കുന്നത്. ഇതോടൊപ്പം ഓരോ കോളേജുകളും പ്രത്യേകം പ്രത്യേകം
പ്രവേശനപരീക്ഷകളും നടത്തുന്നുണ്ട്. വ്യത്യസ്ത പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ മാനസിക
നിലയില്‍ വലിയബുദ്ധിമുട്ടുണ്ടാക്കുന്നതും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളുമാണ്
സര്‍ക്കാര്‍ തീരുമാനത്തിന്റെ പിന്നില്‍.
മെഡിക്കല്‍,
ഡെന്റല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ വേണ്ടെന്ന്
സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പരീക്ഷയുടെ മാനദണ്ഡമുള്‍പ്പെടെയുള്ള
കാര്യങ്ങള്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്ന് കോടതി
ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ
പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
Prof. John Kurakar
No comments:
Post a Comment