Pages

Thursday, February 4, 2016

സൂര്യന്‍ തെളിഞ്ഞുനില്‍ക്കെ ഇരുളുന്ന കേരളം

സൂര്യന്തെളിഞ്ഞുനില്ക്കെ

 ഇരുളുന്ന കേരളം

ഫാ.ഡോ.കെ.എം ജോര്ജ്

mangalam malayalam online newspaperസോളാര്‍- എത്ര മനോഹരമായ പദം! സര്വസാക്ഷിയായ സാക്ഷാല്‍ സൂര്യന്റെ ആംഗല വിശേഷണം. നമ്മുടെ ഓമന ശിശുക്കള്ക്ക്പേരിടാന്കൊള്ളാം. സൗരശോഭയോടെ അവര്വളരണമെന്നാണല്ലോ നാം ആഗ്രഹിക്കുന്നത്‌. കേരള രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടുകളിലെല്ലാം വീണുരുണ്ടിട്ടും ഓരവും തീരവുമില്ലാതെ ഒഴുകുന്ന വാഗ്സരിതത്തിന്റെ ചതിച്ചുഴികളില്പെട്ടിട്ടും സോളാറിന്റെ സൂര്യതേജസ്അസ്തമിച്ചിട്ടില്ല. അസ്തമിക്കാന്നാം അനുവദിക്കരുത്‌.
യുഗങ്ങള്ക്കു മുമ്പ്ഭാരതം സൃഷ്ടിച്ച അതിമനോഹരമായ സൂര്യസ്തുതിയാണ്ഗായത്രിമന്ത്രം. ഭൂമിയില്തന്റെ പ്രകാശത്താല്സകല ജീവനെയും ചലിപ്പിക്കുന്ന സവിതാവ്നമ്മുടെ ബുദ്ധിയെയും പ്രചോദിപ്പിച്ച്നേര്വഴിക്ക്നടത്തണമേ എന്നാണല്ലോ അതിലെ പ്രാര്ഥന. എല്ലാ പുരാതന മതദര്ശനങ്ങളിലും പ്രമുഖമായ പ്രതീകമാണ്സൂര്യന്‍. സകലത്തെയും സൃഷ്ടിച്ച്‌, പരിപോഷിപ്പിക്കുന്ന, സകല ജീവനും ഉറവയായിരിക്കുന്ന പരാശക്തിയുടെ ദൃശ്യമായ പ്രതീകമാണ്സൂര്യന്‍. ഇരുപത്തിനാലു മണിക്കൂര്സൂര്യന്ഇല്ലാതെ വന്നാല്ഭൂമി മുഴുവന്പരിഭ്രാന്തമാകും. പിന്നെപ്പിന്നെ സമുദ്രങ്ങളും സകല ജലാശയങ്ങളും തണുത്തുറയും. മരങ്ങളും ചെടികളും വാടിവീഴും. സകല ജീവനും ഇവിടെ അസ്തമിക്കും. ഇതെല്ലാം ആഴമായി മനനം ചെയ് ഏതോ മഹാമനസാണ്ഗായത്രിമന്ത്രം ആദ്യമായി ഉരുവിട്ടതും രചിച്ചതും.
          ഇപ്പോഴത്തെ മലയാളി മനസിന്റെ നിലവാരം വച്ചുനോക്കിയാല്‍, നാം വേണമെങ്കില്സൂര്യനെതിരെയും കേസുകൊടുക്കും. അതിനും വകുപ്പുണ്ടല്ലോ. സന്ധ്യയ്ക്ക് സൂര്യന്മുങ്ങിക്കളഞ്ഞെന്നും പന്ത്രണ്ടു മണിക്കൂര്അധോലോകത്തിലെ ദുഷ്ടാത്മ നായകന്മാരുമായി ഗൂഢാലോചന നടത്തിയെന്നും തല്ഫലമായി കേരളത്തില്കൃത്രിമമായി ഇരുട്ടുണ്ടാക്കി കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും കോഴകൊടുക്കലുമെല്ലാം വര്ധിപ്പിച്ചെന്നും ആരോപിച്ച്പൊതുതാല്പര്യ ഹര്ജി കൊടുക്കാം. അതേറ്റെടുക്കാനും സത്വര നടപടി സ്വീകരിക്കാനും തല്ക്ഷണ സംപ്രേഷണ കോടതികളും ഉണ്ടായെന്നിരിക്കാം.സങ്കല്പങ്ങളൊക്കെ നമുക്കു മാറ്റിവയ്ക്കാം. വാസ്തവത്തില്കേരളത്തിലെ സാദാജനങ്ങളാകെ ഇരുട്ടില്ത്തപ്പുകയാണ്‌. രാഷ്ട്രീയ ധാര്മികതയുടെയും സമൂഹ മനഃസാക്ഷിയുടെയും തിമിരബാധയില്‍, ശരിയും തെറ്റും തിരിച്ചറിയാനാവാതെ ഉഴലുകയാണ്ജനം. എവിടെനിന്ന്‌, ആരു വഴികാണിക്കും എന്ന ആശങ്കയോടെ അന്വേഷിക്കയാണവര്‍. തീര്ഥാടനങ്ങളും കണ്വന്ഷനുകളും പെരുന്നാളുകളും തിരുനാളുകളും 'പൂര്വാധികം ഭംഗിയായി' എല്ലാവരും നടത്തുന്നുണ്ട്‌. പക്ഷേ അതൊന്നും കേരളത്തിന്റെ സാമൂഹ്യധാര്മികബോധത്തെ തെല്ലും തൊട്ടുണര്ത്തുന്നില്ല. അതുകൊണ്ട്നമുക്ക്വീണ്ടും സൂര്യനിലേക്ക്തിരിയാം. നമ്മുടെ ഭൂമിയെ മാത്രമല്ല, ബോധത്തെയും പ്രകാശിപ്പിക്കണമേ എന്നു പ്രാര്ഥിക്കാം.
               ചിലര്ക്കൊക്കെ നഷ്ടം വന്നാലും നമ്മുടെ രാഷ്ട്രീയ കൊടുങ്കാറ്റൊക്കെ താമസിയാതെ കെട്ടടങ്ങും. പക്ഷേ, നാമുള്പ്പെടുന്ന ലോകത്തിന്റെയും നാം സൂക്ഷിച്ച നാഗരികതയുടെയും ഭാവി കെട്ടടങ്ങാതിരിക്കണമെങ്കില്നമുക്ക്ഊര്ജം വേണം. ഊര്ജത്തിനു വൈദ്യുതി വേണം. വീണ്ടും സോളാര്തന്നെ നമുക്കു ശരണം. വൈദ്യുതി ഉത്പാദിപ്പിക്കാന്ആധുനികലോകം ഉപയോഗിക്കുന്ന ഇപ്പോഴത്തെ മാധ്യമങ്ങളെല്ലാം (കല്ക്കരി, ഡീസല്‍, ന്യൂക്ലിയര്‍, ഷെയ്ല്‍, പ്രകൃതിവാതകം) ജലമാധ്യമം ഒഴികെ, പരിസ്ഥിതിക്ക്നാശം വരുത്തുന്നവയാണ്‌. ഇപ്പോള്ലോകം ഉപയോഗിക്കുന്ന വൈദ്യുതിയില്മൂന്നില്രണ്ടും ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്നതോ അന്തരീക്ഷ കാര്ബണ്തോത്കൂട്ടുന്നതോ തന്മൂലം ഗൗരവതരമായ കാലാവസ്ഥാ വ്യതിയാനം ഉളവാക്കുന്നതോ ആണ്‌. ആഗോള കണ്സ്യൂമര്സംസ്കാരത്തില്നിന്ന്ഒരുതരത്തിലും നമുക്കു പുറകോട്ടു പോവാനാവില്ല എന്നു വാദിക്കുന്നവര്പോലും സമ്മതിക്കും സോളാറാണ്നമ്മുടെ ഭാവിയെന്ന്‌. നമ്മുടെ വ്യവസായങ്ങളും വാഹനങ്ങളും വീട്ടുപകരണങ്ങളുമെല്ലാം നിരന്തരം പുറന്തള്ളുന്ന കാര്ബണിന്റെ അളവ്നിയന്ത്രിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടെയാണല്ലോ പാരീസില്ഐക്യരാഷ്ട്ര സംഘടന ഈയിടെ ലോകരാജ്യ നേതാക്കളെയെല്ലാം കോണ്ഫറന്സ്ഓഫ്പാര്ട്ടീസ്‌-21 ഉച്ചകോടിയില്കൂട്ടിവരുത്തിയത്‌.
സൗരോര് സംവിധാനം തുടക്കത്തില്ചെലവ്കൂടിയതാണ്എന്ന വിമര്ശനത്തിന്വഴങ്ങിയായിരിക്കാം പലരും അതിന്മടിക്കുന്നത്‌. സോളാറിന്റെ പേരില്സകല കോലാഹലങ്ങളും അരങ്ങേറുന്നതിനിടയില്‍, നെടുമ്പാശേരി വിമാനത്താവളത്തില്‍, മാതൃകാപരമായി വിപുലമായ സൗരോര് സംവിധാനമൊരുക്കിയവര്തികച്ചും അഭിനന്ദനം അര്ഹിക്കുന്നു. വര്ഷത്തില്മുക്കാല്പങ്കും സൂര്യവെളിച്ചം നേരിട്ടു ലഭിക്കാത്ത വടക്കന്യൂറോപ്പ്പോലെയുള്ള പ്രദേശങ്ങളിലും സൗരോര് ഗവേഷണം വളരെ ഗൗരവമായി നടക്കുന്നു.
             ന്യൂക്ലിയര്‍, ഡീസല്തുടങ്ങിയ സ്രോതസുകളെ ആശ്രയിക്കാന്വയ്യെന്നുള്ള ബോധം അവിടെയൊക്കെ അതിശക്തമായിട്ടുണ്ട്‌. ജലാശയങ്ങളില്ഫ്ളോട്ടിങ്പാനലുകളും ഊഷരമായ സമതലങ്ങളിലും മരുഭൂമികളിലും അതിവിശാലമായ സജ്ജീകരണങ്ങളും ഒരുക്കി പുതിയ ഊര്ജയുഗത്തിലേക്ക്കടക്കാനാണ്ലോകത്തില്പലയിടങ്ങളിലും ശ്രമം. സൂര്യപ്രകാശംകൊണ്ട്പ്രവര്ത്തിക്കുന്ന ഫോട്ടോവോള്ട്ടായ്ക് സെല്ലുകളെയും അനുബന്ധ സന്നാഹങ്ങളെയും ഏതെല്ലാം തരത്തില്കൂടുതല്കാര്യക്ഷമവും ചെലവുകുറഞ്ഞതുമാക്കാം എന്ന അന്വേഷണം തകൃതിയായി നടക്കുന്നു.വര്ഷത്തില്ഏതാണ്ട്‌ 365 ദിവസങ്ങളും ഉഗ്രപ്രഭാവനായി, തിളങ്ങിനിന്ന്നമ്മെ അനുഗ്രഹിക്കുന്ന സൂര്യന്റെ അക്ഷയോര്ജം നമുക്ക്സുലഭമാണ്‌. അതിനെ, കാര്യമായ യാതൊരു കാര്ബണ്വിസര്ജ്യവുമില്ലാതെ, ശാന്തസുന്ദരമായി മെരുക്കിയെടുക്കാന്കഴിയുന്ന മാസ്റ്റര്മൈന്ഡുകള്നമുക്കുണ്ട്‌. അതിലൊന്നും അധികം ശ്രദ്ധിക്കാതെ, കൊച്ചു കൊച്ചു രാഷ്ട്രീയ കുടുക്കുകളില്കേരളത്തെ കുടുക്കിയിട്ട്‌, ജനത്തെ വീര്പ്പുമുട്ടിക്കാനാണ്നേതാക്കളായ പലര്ക്കും താത്പര്യം. അധികാരത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങള്ക്കപ്പുറത്ത്‌, പൊതുനീതിയും യഥാര് ജനക്ഷേമവും മുന്നിര്ത്തി അഴിമതിയില്ലാതെ അവര്പ്രവര്ത്തിച്ചാല്ഏതെങ്കിലുമൊരു സോളാറിന്റെ സരിഗമ പാടി വരുന്ന ആരുടെയും വഞ്ചക വാഗ്ദാനങ്ങള്കേരളത്തെ ഇതുപോലൊരു ഇരുട്ടറയിലാക്കുകയി


                     Prof. John Kurakar

No comments: