Pages

Tuesday, February 9, 2016

ജീവത്യാഗത്തിന്റെ സന്ദേശംനൽകിയ രക്ഷകർലോകത്തിൻറെ പ്രകാശഗോപുരങ്ങൾ


ജീവത്യാഗത്തിന്റെ സന്ദേശംനൽകിയ
രക്ഷകർലോകത്തിൻറെ
 പ്രകാശഗോപുരങ്ങൾ

സഹജീവിയെ മരണത്തിൽനിന്നു രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചവർ  ലോകത്തിൻറെ പ്രകാശഗോപുരങ്ങളാണ്  . കിണറ്റിനുള്ളിൽനിന്നു വിഷവാതകം ശ്വസിച്ചു മരിച്ച ബംഗാളികളായ രണ്ടു തൊഴിലാളികളോടൊപ്പം, അവരെ രക്ഷിക്കാനിറങ്ങിയ ആന്റണി വർഗീസ് മരിച്ചത് അമൂല്യമായ ജീവത്യാഗത്തിന്റെസന്ദേശംനമുക്കുനൽകിയാണ്.ആന്റണിയെപ്പോലുള്ളവരിലൂടെയാണു  നാം സ്നേഹത്തിന്റെയും നന്മയുടെയും നിസ്വാർഥതയുടെയും നിർവചനം പൂർണമായി മനസ്സിലാക്കുന്നത്. വെള്ളം വറ്റിക്കുന്നതിനായി കിണറ്റിനുള്ളിൽ പ്രവർത്തിപ്പിച്ച ഡീസൽ പമ്പിൽനിന്നുള്ള വിഷവാതകമാണു മൂന്നു മരണങ്ങൾക്കു കാരണമായത്. കിണർ വൃത്തിയാക്കാനെത്തിയതായിരുന്നു ബംഗാളി തൊഴിലാളികളായ മുസ്താറും ജഹാംഗീറും. വിഷവാതകം ശ്വസിച്ചു മുസ്താർ കുഴഞ്ഞുവീഴുന്നതു കണ്ട് കിണറ്റിലിറങ്ങിയ ജഹാംഗീറിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആന്റണി വർഗീസിനെ സഹായത്തിനു വിളിക്കുകയായിരുന്നു. കിണറ്റിലിറങ്ങിയ ആന്റണിക്കു പാതിവഴി എത്തിയപ്പോൾതന്നെ .അസ്വസ്ഥത അനുഭവപ്പെട്ടു. കിണറിന്റെ തൂണിൽ കെട്ടിയ കയറിൽ പിടിച്ചു തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ടു വെള്ളത്തിലേക്കു വീഴുകയായിരുന്നു.
 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയംവച്ചും  കിണറ്റിലിറങ്ങിയ ആന്റണിയുടെ ജീവത്യാഗം ഓട്ടോഡ്രൈവർ എം. നൗഷാദിനെ ഓർമിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിൽ നിർമാണത്തിലിരിക്കുന്ന  അഴുക്കുചാൽ ശൃംഖലയിലെ മാൻഹോൾ വൃത്തിയാക്കാനിറങ്ങി വിഷവാതകം ശ്വസിച്ച് മരിച്ച ആന്ധ്രക്കാരായ രണ്ടു തൊഴിലാളികളെ രക്ഷിക്കാനെത്തി ജീവൻ ബലികഴിച്ച നൗഷാദ് ഇന്നും നാടിന്റെ വേദനയാണ്. കോവളത്ത്  ഉല്ലാസയാത്രയ്ക്കെത്തി കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട നാലു യുവാക്കളെ രക്ഷിക്കാൻ കടലിൽ ചാടി കാണാതായ ബാസ്കറ്റ്ബോൾ ദേശീയ റഫറി അഭിഷേക് ശശിയുടെ ജീവത്യാഗവും മലയാളിക്കു മറക്കാനാവില്ല . കൊച്ചി വെണ്ടുരുത്തി പാലത്തിൽനിന്ന് കൈക്കുഞ്ഞുമായി കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാൻ പിന്നാലെ ചാടിയ നാവികസേനാ ഉദ്യോഗസ്ഥൻ വിഷ്ണു പി. ഉണ്ണി ഇപ്പോഴും നമ്മുടെ മനസ്സിൽ വേദന യുണർത്തുന്നു . കേരളത്തിലെ  സുരക്ഷാ സംവിധാനങ്ങൾ മെച്ച പെടുത്തണം .ഓരോ വിഭാഗത്തിലുള്ള തൊഴിലാളികൾക്കും പരിശീലനവും അപകടങ്ങളെക്കുറിച്ചുള്ള  അറിവും  നൽകേണ്ടതാണ് .അപകടം വരാനുള്ള സാധ്യതപണിയുന്നവരുംപണിയെടുപ്പിക്കുന്നവരുംഅറിഞ്ഞിരിക്കണം..രക്ഷാദൗത്യം അതിവേഗം നടത്താനുള്ള സംവിധാനവും ആധുനിക ഉപകരണങ്ങളും  നമ്മുടെ ഫയർഫോഴ്സ്  തുടങ്ങിയവയ്ക്ക് ഉണ്ടാകണം .ജീവത്യാഗത്തിന്റെ സന്ദേശം നൽകിയ  രക്ഷകർക്ക്  ഒരിക്കലും മരണമില്ല . അവർ അനശ്വരർ ,


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: