Pages

Saturday, January 16, 2016

JAKARTHA TERRORIST ATTACKS

ജക്കാര്ത്ത ഭീകരാക്രമണം
The group planned to target government offices and foreigners in other Indonesian cities, a spokesman said.So far, 12 arrests have been made in connection with Thursday's attack, which left two civilians dead and were claimed by Islamic State (IS).Police have also shut down at least 11 websites and social media accounts.One of the militants was named as Afif Sunakim, seen carrying a gun and rucksack during the attacks. He was given a seven-year jail term for attending a militant camp.The guns used by the extremists came from the Philippines, police said.
A Canadian and an Indonesian national died, and at least 20 people were injured.The assault ended when two attackers died in a suicide bombing, police say, with the other three killed in gun battles.Following recent IS threats, the country, which had been attacked by Islamist militants several times in the past, had been on high alert.. Some 1,000 people linked to radical networks had been brought to justice in Indonesia since 2000, he said, but some had since been released from prison and had "the potential to pose a threat"."What we need to do today is strengthen capability and also sharing information with others because it is not home grown in Indonesia but it is part of a global network," he said.Indonesian President Joko Widodo tweeted on Friday that there was "no place for terrorism on Earth" and that "every citizen in the world" needed to fight it.
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബഹറുന്നഈം എന്ന ഇന്തോനേഷ്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഡീപോക്കിലെ അക്രമികളുടെ വീട്ടില്‍ വെച്ചാണ് മൂവരെയും പിടികൂടിയത്. ഇതില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊടി കണ്ടുകിട്ടിയതായും ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്നു സ്ഥിരീകരിച്ചതായും റെയ്ഡിനു നേതൃത്വം നല്‍കിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ കൃഷ്ണ മൂര്‍ത്തി അറിയിച്ചു. അതേസമയം, ഇവര്‍ക്ക് ആക്രമണവുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ളതായി തെളിവില്ല. തീവ്രവാദികളെ പിടികൂടുന്നതിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികളുള്‍പ്പെടെ ഏഴു പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഒരു ഇന്തോനേഷ്യക്കാരനും കാനഡ സ്വദേശിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സംഭവത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടു പേര്‍ നേരത്തെ ഭീകരാക്രമണത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ഇതില്‍ ഏഴു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ഒരാളുടെ പേര് അഫീഫ് സുനാകിമെന്നാണെന്നു വ്യക്തമായിട്ടുണ്ട്.

ഇന്തോനേഷ്യയില്‍ നിന്നും ഐ.എസില്‍ ചേരുന്നതിനായി ആളുകള്‍ സിറിയയിലേക്കു കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാണ് രാജ്യത്ത് ഐ.എസ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, ആക്രമണത്തില്‍ ഏതെങ്കിലും വിധേന ഇരകളായവര്‍ക്കായി സിംഗപ്പൂരിലെ ഇന്തോനേഷ്യന്‍ എംബസി തുറന്നു. ജക്കാര്‍ത്തയിലുണ്ടായ ആക്രമണ ബാധിതര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുമായി ബന്ധപ്പെടാമെന്നും കഴിയുന്ന രീതിയിലുള്ള എല്ലാ സഹായവും നല്‍കുമെന്നും എംബസി തേര്‍ഡ് സെക്രട്ടറി ഹൊസെയ റിച്ചാര്‍ഡൊ വ്യക്തമാക്കി.ജക്കാര്‍ത്തയിലെ ഐക്യരാഷ്ട്രസഭ ഓഫീസിന് സമീപം ഒന്നിനു പിറകെ ഒന്നായി ആറു തവണയാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണം കൊണ്ട് രാജ്യത്തെ തകര്‍ക്കാന്‍ പറ്റില്ലെന്ന് ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ജോകോ വിഡോഡോ പ്രതികരിച്ചു. ധീരമായി തന്നെ രാജ്യം മുന്നോട്ട് പോകും.രാജ്യത്തെ പേടിപ്പെടുത്താന്‍ ഭീകരശക്തികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജക്കാര്‍ത്തയില്‍ നടന്നത് ഭീകരാക്രമണം തന്നെയാണ്. ഭീകര ശൃംഖലകളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായും വിഡോഡോ വ്യക്തമാക്കി.

Prof. John Kurakar


No comments: