പശുവിൻറെ കയറില്കറങ്ങി
വീണ്ടുംഇന്ത്യ
മധ്യപ്രദേശിലെ ഹര്‍ദ
ജില്ലയില്‍ മാട്ടിറച്ചിയുടെ പേരില്‍ ദമ്പതികള്‍ക്ക്
തീവണ്ടിയില്‍ മര്‍ദനമേറ്റ
സംഭവം, ഒരിടവേളക്കു ശേഷം ഇന്ത്യയിൽ
അസഹിഷ്ണുത പരത്തുന്നു . പശുമാംസം ബാഗില്‍ സൂക്ഷിച്ചുവെന്നാരോപിച്ചാണ്
മുഹമ്മദ് ഹുസൈന്‍, ഭാര്യ നസീം
ബാനു എന്നിവരെ 'ഗോരക്ഷാ
സമിതി' പ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയാക്കിയത്. പരാതിയെ തുടര്‍ന്ന്
അക്രമികള്‍ അറസ്റ്റിലായി .ഹര്‍ദ
നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ
ഖിഡ്കിയ സ്‌റ്റേഷനില്‍
വെച്ചാണ് ഗോരക്ഷാ സമിതി യാത്രക്കാരുടെ
വസ്തുവകകള്‍ ബലമായി പരിശോധിക്കാന്‍ തുടങ്ങിയത്.
ഖുശിനഗര്‍ എക്‌സ്പ്രസില്‍
ആളില്ലാത്ത മാംസപ്പൊതി കാണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പൊതിയിലുള്ളത് പോത്തിറച്ചിയാണെന്ന്
പിന്നീട് വ്യക്തമായെങ്കിലും ചങ്ങല വലിച്ച് തീവണ്ടി
നിര്‍ത്തിയ പതിനഞ്ചോളം
പേര്‍ യാത്രക്കാരുടെ ബാഗുകളും പെട്ടികളും പരിശോധിക്കുകയായിരുന്നു.
അന്യായമായ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്ത
ഹുസൈനെയും ഭാര്യയെയും അക്രമികള്‍ മര്‍ദിച്ചു. ഹുസൈന്‍ ഫോണില്‍
ബന്ധുക്കളെ വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയും
ചെയ്തു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത്
. ആവശ്യമില്ലാത്ത പ്രശനങ്ങൾ
സൃഷ്ടിച്ച് ഭാരതത്തിൽ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്നവരെ നിലയ്ക്കു
നിരത്താൻ ഭരണകൂടത്തിനു
കഴിയണം . ഒരിടത്ത് ഭൂരിപക്ഷം മറ്റൊരിടത്ത്
ന്യൂന പക്ഷമാണന്ന് ഓർക്കണം
..എല്ലാ മതങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കാനും
ബഹുമാനിക്കാനും പഠിക്കണം .സർവോപരി നാം ഭാരതീയരാണ്
എന്നോർക്കണം . പശുവിൻറെ കയറില്‍
കറങ്ങി വീണ്ടും വീണ്ടും തല ചുറ്റി
വീഴാതെ മനുഷ്യനെ ഒന്നായി
കാണാൻ ശ്രമിക്കൂ
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment