പാക്ക് ഭീകരരെ തടയാൻ അതിർത്തിയിൽ ഇന്ത്യ ലേസർ ഭിത്തികൾ സ്ഥാപിക്കുന്നു
പഠാൻകോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഇന്ത്യ ലേസർ ഭിത്തികൾ സ്ഥാപിക്കുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുവേണ്ടിയാണ് ലേസർ ഭിത്തികൾ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.
പഞ്ചാബിന്റെ വിവിധ അതിർത്തി പ്രദേശങ്ങളിലാണ് ലേസർ ഭിത്തികൾ സ്ഥാപിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ നുഴഞ്ഞുകയറ്റം പൂർണമായും അവസാനിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ മർമ്മപ്രധാനമായ 40 ഓളം അതിർത്തി പ്രദേശങ്ങളിൽ അഞ്ചോ ആറോ ഇടങ്ങളിൽ മാത്രമാണ് ലേസർ ഭിത്തികൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ പരിധിയിൽ കൂടെ ആരെങ്കിലും കടന്നാൽ ഉടൻതന്നെ വിവരം ലഭിക്കും....
പഠാൻകോട്ട് ആക്രമണം നടത്തിയ ഭീകരർ ഉജ്ജ് നദി തീരത്തിലൂടെയാണ് പഞ്ചാബിലെത്തിയത്. ഇവിടങ്ങളിൽ ലേസർ ഭിത്തി സ്ഥാപിച്ചിരുന്നില്ല. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറ പ്രവർത്തന രഹിതമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു... ആക്രമണത്തിനു പിന്നാലെ വ്യോമസേനാ താവളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിർത്തികൾ സുരക്ഷിതമാക്കാൻ നിർദ്ദേശിച്ചിരുന്നു
Prof. John Kurakar
No comments:
Post a Comment