സംസ്ഥാന സ്കൂൾ കലോൽസവത്തിനെത്തുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ നിയന്ത്രിക്കാൻ തലസ്ഥാനത്തു കുട്ടിപ്പൊലീസ്
സംസ്ഥാന സ്കൂൾ കലോൽസവത്തിനെത്തുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ തലസ്ഥാനത്തു കുട്ടിപ്പൊലീസിനെ ഇറക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്, എസ്പിസി കെഡറ്റുകൾക്കു പുറമെയാണ് ആയിരം ഹയർ സെക്കൻഡറി വിദ്യാർഥികളെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ച് യൂണിഫോമിൽ രംഗത്തിറക്കുന്നത്.ഭക്ഷണപ്പന്തലിൽ പാസില്ലാതെ കയറുന്നവരെയും വേദികളിലെ ഗ്രീൻ റൂമിലേക്കു തലയിടുന്നവരെയും പൊക്കുക എന്ന ദൗത്യവും ഇത്തവണ കുട്ടിപ്പൊലീസിനാണ്. ഫെസ്റ്റ് ഫോഴ്സ് എന്നാണ് ഇവർക്കു പേരിട്ടിരിക്കുന്നത്. ക്രമസമാധാന സബ് കമ്മിറ്റിയുടെ ചുമതലയുള്ള കായികാധ്യാപക സംഘടനയാണ് ഫെസ്റ്റ് ഫോഴ്സിനെ പരിശീലിപ്പിച്ചു രംഗത്തിറക്കുന്നത്..
സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ നിന്ന് 750 പേരെയും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളിൽ നിന്ന് 750 പേരെയും കലോൽസവ വൊളന്റിയർമാരായി രംഗത്തിറക്കും. എല്ലാം കൂടി 2500 കുട്ടികളെയാണു കലോൽസവ നിയന്ത്രണത്തിനായി സജ്ജരാക്കുന്നത്. അതേസമയം, പൂവാലശല്യവും പോക്കറ്റടിയും നിയന്ത്രിക്കുന്നതിനായി എല്ലാ വേദികളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ ഉപസമിതിയോടു പൊലീസ് ഫണ്ട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, മോഡൽ സ്കൂളിൽ കൺട്രോൾ റൂം സ്ഥാപിക്കുന്നുണ്ട്. ജില്ലയ്ക്കു പുറത്തു നിന്ന് ഏഴു കമ്പനി പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. പാർക്കിങ് സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന തിരുവനന്തപുരത്തു കലോൽസവത്തോടെ എത്തുന്ന വാഹനങ്ങളുടെ തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്നാണു പൊലീസ് തലപുകയ്ക്കുന്നത്. ആവശ്യത്തിനു പൊലീസുകാരെ കിട്ടിയില്ലെങ്കിൽ നഗരഗതാഗതം താറുമാറാകും
Prof. John Kurakar
No comments:
Post a Comment