റബര്‍ കര്‍ഷകര്‍ക്ക് പെരുവഴി;
ടയര്‍ ലോബിക്കു ലാഭം 50,000 കോടി
റബറിനു വിലയിടിഞ്ഞു കര്‍ഷകര്‍ പെരുവഴിയിലായപ്പോള്‍ ഒരു വര്‍ഷത്തിനിടെ ടയര്‍ ലോബികള്‍ കൊയ്‌ത ലാഭം 50,000 കോടി രൂപ. ഇന്ത്യയിലെ 39 പ്രമുഖ ടയര്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ച ലാഭ കണക്കിലാണ് ഈ വിവരമുള്ളത്. ഈ കമ്പനികള്‍ നികുതിയിനത്തില്‍മാത്രം കഴിഞ്ഞവര്‍ഷം കേന്ദ്ര സര്‍ക്കാരിലേക്കു നല്‍കിയത് 15,000 കോടി രൂപയാണ്.
രണ്ടരവര്‍ഷം മുമ്പ് റബറിന് കിലോയ്‌ക്ക് 248 രൂപ വരെ ഉയര്‍ന്ന റബര്‍വില ഇന്നലെ 97 രൂപയിലേക്കാണ് താഴ്‌ന്നത്. രണ്ടരവര്‍ഷം മുമ്പ് ടയര്‍ കമ്പനികള്‍ സമര്‍പ്പിച്ച കണക്കുപ്രകാരം ടയര്‍ കമ്പനികളുടെ ലാഭം പതിനയ്യായിരം രൂപയില്‍ താഴെ മാത്രമായിരുന്നു.
അനിയന്ത്രിതമായ ഇറക്കുമതിയാണ് റബര്‍ വില ഇടിയാന്‍ കാരണമായത്. 18 മാസത്തിനുളളില്‍ ആറരലക്ഷം ടണ്‍ റബറാണ് ഇറക്കുമതി ചെയതത്. റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം റബര്‍ ഇറക്കുമതി 2011-ല്‍ 1,90,692 ടണ്‍, 2013-ല്‍ 2,62,753 ടണ്‍, 2015-ല്‍ 4,42,130 ടണ്‍ റബര്‍ എന്നിങ്ങനെയാണ്. റബറിന്റെ ഉല്‍പാദനം കുത്തനെ ഇടിഞ്ഞപ്പോഴായിരുന്നു ഇറക്കുമതി ഉയര്‍ന്നത്.
2011-ല്‍ 8, 75,000 ടണ്ണായിരുന്നു റബര്‍ ഉത്‌പാദനം. 2015 എത്തിയപ്പോള്‍ ഇത് 5,50,000 ടണ്ണായി കുറഞ്ഞു. വില കുറഞ്ഞതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ആസിയാന്‍ കരാറിനെ പഴിചാരിയാണ് ഇറക്കുമതി നിയന്ത്രിക്കാനാവില്ലെന്ന വാദം കേന്ദ്ര സര്‍ക്കാരും വാണിജ്യമന്ത്രാലയവും ഉയര്‍ത്തുന്നത്. എന്നാല്‍ ഉല്‍പാദനത്തേക്കാള്‍ ഇറക്കുമതിയുടെ അളവുയര്‍ന്നാല്‍ ആ ഉല്‍പന്നത്തിന്റെ ഇറക്കുമതി ആറു മാസത്തേയ്‌ക്ക് നിര്‍ത്തിവെയ്‌ക്കാന്‍ ആസിയാന്‍ കരാറില്‍ വ്യവസ്‌ഥയുണ്ട്.
ഈ വ്യവസ്‌ഥ നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതുന്നയിച്ച് ആന്റോ ആന്റണി എം.പി. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കിയിരുന്നു.
ആസിയാന്‍ കാരാറിനു തൊട്ടുമുമ്പ് ഒപ്പിട്ട ഗാട്ട് കരാറില്‍ ഒരുല്‍പന്നത്തിന്റെ ഇറക്കുമതി ആ രാജ്യത്തെ ഉല്‍പാദനത്തേക്കാള്‍ ഉയര്‍ന്നാല്‍ ഇറക്കുമതി ചുങ്കം ഇരട്ടിയോ അതിലേറെയോ ഉയര്‍ത്താന്‍ വ്യവസ്‌ഥയുണ്ട്. ഇതു നടപ്പാക്കിയാലും ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയും. ഈ ആവശ്യവും നിരവധി കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ റബര്‍ വിലയിടിവിനെതിരേ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ്. ജോസ് കെ. മാണി എം.പി. നാളെമുതല്‍ കോട്ടയത്ത് നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

Prof. John Kurakar
No comments:
Post a Comment