തഹറൂഷ്- സ്ത്രീകൾക്കെതിരെ പുതിയൊരു ‘വില്ലൻകളി’
ഗീതാ നസീർ
സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ യാഥാസ്ഥിതികർ നടത്തുന്ന സംഘടിത നീക്കങ്ങൾ ഉന്മാദാവസ്ഥയിലേയ്ക്ക് നീങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വതന്ത്രമായ വസ്ത്രധാരണം നടത്താൻ സ്ത്രീകളെ അനുവദിക്കാതിരിക്കാൻ അറബ് രാജ്യങ്ങളിൽ ഒരുകൂട്ടം പുരുഷന്മാർ സംഘടിതമായി നടത്തിയ ലൈംഗികാക്രമണം യൂറോപ്പിലേക്കും പടർന്നിരിക്കുന്നു. സ്ത്രീകളുടെ ശരീരം കണ്ട് പുരുഷന് ലൈംഗികാസക്തി ഉണ്ടാകാതിരിക്കാൻ കണ്ണുകളൊഴിച്ച് എല്ലാ ശരീരഭാഗങ്ങളും മൂടി സ്ത്രീകൾ നടക്കണമെന്നാണ് മുസ്ലിം മതത്തിന്റെ പേരിൽ പുരോഹിതന്മാർ ഇറക്കിയ ഫത്‌വ. ഇതനുസരിക്കാത്ത സ്ത്രീകളെ നല്ല നടപ്പ് പഠിപ്പിക്കാൻ തുടങ്ങിയ ‘തഹറൂഷ്’ എന്നൊരു കളിയാക്കൽ രീതി കൂട്ടബലാത്സംഗത്തിലെത്തി നിൽക്കുകയാണിന്ന്. പാശ്ചാത്യ രീതിയിൽ വസ്ത്രം ധരിക്കാൻ സ്ത്രീകൾ തയാറാകുമ്പോൾ അവരെ നാണം കെടുത്താൻ പുരുഷന്മാർ സംഘടിച്ച് ചുറ്റുംകൂടി ആക്രോശിക്കും. സ്ത്രീകളെ ആദ്യം വളയുന്നവർ ലഹരി മൂക്കുന്നതോടെ സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുക, ശരീരഭാഗങ്ങളിൽ കൈകൾകൊണ്ട് കുത്തിനോവിക്കുക തുടങ്ങി ഒടുവിൽ കൂട്ടബലാത്സംഗത്തിലെത്തിച്ചേരും. അടുത്ത വളയത്തിലുളളവർ ഇത് പ്രോത്സാഹിപ്പിച്ചുകൊണ്ട് ചുറ്റും ചങ്ങല തീർത്ത് നിൽക്കും. മൂന്നാമതൊരു കൂട്ടർ മറ്റാളുകളുടെ ശ്രദ്ധ ഇവിടേയ്ക്ക് വരാതിരിക്കാൻ വേറെ ചില കളികളിൽ വ്യാപൃതരാകും.

ഇക്കഴിഞ്ഞ പുതുവർഷ രാവിൽ യൂറോപ്പിലെ പല നഗരങ്ങളിലും ഈ ‘തഹറൂഷ്’ അരങ്ങേറിയതോടെയാണ്
പൊലീസും അധികാരികളും ശക്തമായി രംഗത്തെത്തിയത്.
കൊളോൺ, ഹംബർഗ്ഗ്, ബീൽഫെൽഡ്, ഫ്രാങ്ക്ഫർട്ട്, ഡുസൽഡോർഫ്, സ്റ്റുവട്ട്ഗർട്ട്, വിയന്ന, സൽസ്ബർഗ്ഗ്, ആസ്ട്രിയ, സൂറിച്ച്, സ്വീഡൻ, ഫിൻലൻഡ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ‘തഹറൂഷ്’ നടക്കുകയുണ്ടായി. അറബ് രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവരാണ് പല നഗരങ്ങളിലും ഈ ‘കളി’ക്ക് നേതൃത്വം നൽകിയതത്രേ. ഇവരുടെ പ്രവൃത്തികൾ പരിധി വിട്ടെന്ന് മാത്രമല്ല പാശ്ചാത്യർക്ക് പൊതുവേ പരിചിതമല്ലാത്ത രീതിയിലുളള കാടത്തം നിറഞ്ഞ ലൈംഗിക അതിക്രമങ്ങളാണ് അരങ്ങേറിയത്. സ്ത്രീസമൂഹത്തെ ഭയപ്പെടുത്തി വസ്ത്രധാരണത്തിനുളള സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾ അതീവ ഉൽക്കണ്ഠാകുലരാണ്.

Prof. John Kurakar
No comments:
Post a Comment