Pages

Sunday, January 17, 2016

സ്ത്രീകളുടെ അവസ്ഥ ഇന്ത്യ വളരെ പിന്നിൽ: യു എൻ

സ്ത്രീകളുടെ അവസ്ഥ
ഇന്ത്യ വളരെ പിന്നിൽ: യു എൻ
സ്ത്രീ പുരുഷ തുല്യതയെ സംബന്ധിച്ച്‌ ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തിൽ ഇന്ത്യ 130-ാ‍ം സ്ഥാനത്ത്‌. 155 രാജ്യങ്ങളുടെ പട്ടികയിലാണ്‌ ഇന്ത്യക്ക്‌ 130-ാ‍ം സ്ഥാനം.സ്ത്രീകളുടെ പദവി വളരെ താഴെയാണെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്ന ബംഗ്ലാദേശ്‌ 111-ാ‍ം സ്ഥാനത്തും പാകിസ്ഥാൻ 121-ാ‍ം സ്ഥാനത്തുമാണ്‌. ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ ഇന്ത്യയെക്കാൾ പിന്നിലുള്ളത്‌ അഫ്ഗാനിസ്ഥാൻ മാത്രമാണ്‌. യുണൈറ്റഡ്‌ നാഷണൽ ഡവലപ്മെന്റ്‌ പ്രോഗ്രാമിന്റെ (യുഎൻഡിപി) 2015 ലെ മനുഷ്യവികസന രേഖയിലാണ്‌ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്‌. മാതൃ-ശിശു മരണനിരക്കുകൾ, കൗമാരക്കാർക്കിടയിലെ ഗർഭധാരണം, നിയമനിർമാണ സഭകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം, സ്ത്രീകളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്‌ പട്ടിക തയ്യാറാക്കിയത്‌.
പാർലമെന്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം പാകിസ്ഥാനിൽ 19.7 ശതമാനവും ബംഗ്ലാദേശിൽ 20 ശതമാനവും ആയിരിക്കുമ്പോൾ ഇന്ത്യയിൽ അത്‌ വെറും 12.2 ശതമാനം മാത്രമാണ്‌. ബംഗ്ലാദേശിൽ 34 ശതമാനം സ്ത്രീകൾ സെക്കൻഡറി വിദ്യാഭ്യാസം നേടുമ്പോൾ ഇന്ത്യയിൽ അത്‌ 27 ശതമാനം മാത്രമാണ്‌. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ബംഗ്ലാദേശിൽ 57 ശതമാനവും ഇന്ത്യയിൽ 27 ശതമാനവുമാണ്‌.
Prof. John Kurakar


No comments: