കഞ്ചാവ് ദൈവത്തിന്റെ ദാനമാണെന്ന്,
ഈ കന്യാസ്ത്രികള്‍ പറയുന്നത് കേള്‍ക്കൂ.
തലവേദന, ക്ഷീണം, ചെവി വേദന, പല്ലുവേദന എന്നിവയ്‌ക്കെല്ലാം കഞ്ചാവ് ഔഷധമായി ഉപയോഗിക്കാം. കഞ്ചാവ് കൃഷിചെയ്യുന്നത് കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികളില്‍ നിരോധിച്ചതോടെയാണ് കഞ്ചാവിന്റെ സംരക്ഷണത്തിനായി ഈ കന്യാസ്ത്രികള്‍ രംഗത്ത് വന്നത്.
ഔഷധമെന്ന നിലയില്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഇരുവരും വന്‍തോതില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നു. കഞ്ചാവ്, വെളിച്ചെണ്ണ, വിറ്റാമിന്‍ ഇ, കര്‍പ്പൂര തൈലം, മെഴുക് എന്നിവ ഉപയോഗിച്ച് ഇവര്‍ ഔഷധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇത് വിവിധ രോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് സഹായിക്കുമെന്നാണ് ഇരുവരും പറയുന്നത്.
No comments:
Post a Comment