Pages

Wednesday, January 27, 2016

സര്‍ക്കാരിനോട് അസഹിഷ്ണുതയുള്ളവര്‍

സര്ക്കാരിനോട് അസഹിഷ്ണുതയുള്ളവര്ഒരുമിച്ച് നില്ക്കുകയാണ്

oommen-chandy2701
സര്ക്കാരിനോട് അസഹിഷ്ണുതയുള്ളവര്ഒരുമിച്ച് നില്ക്കുകയാണ്. ആരൊക്കെ എതിര്ത്താലും സര്ക്കാര്മുന്നോട്ടുപോകും. ജനങ്ങളുടെ പിന്തുണയാണ് സര്ക്കാരിനെ നയിക്കുന്നത്..... ബിജു രാധാകൃഷ്ണനും സരിതയ്ക്കും ഇടതുപക്ഷത്തിന്റെയും ബാര്ഉടമകളുടെയും കൂട്ടുകിട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. വി.എം സുധീരന്റെ ജനരക്ഷായാത്രയ്ക്ക്കോട്ടയം പാമ്പാടിയില്നല്കിയ സ്വീകരണ ചടങ്ങില്സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. സര്ക്കാരിനോട് അസഹിഷ്ണുതയുള്ളവര്ഒരുമിച്ച് നില്ക്കുകയാണ്. ആരൊക്കെ എതിര്ത്താലും സര്ക്കാര്മുന്നോട്ടുപോകും. ജനങ്ങളുടെ പിന്തുണയാണ് സര്ക്കാരിനെ നയിക്കുന്നത്. മുഖ്യമന്ത്രിക്ക് 1.90 കോടി നല്കിയെന്ന് ആരോപിക്കുന്നവര്എന്തുനേടിയെന്ന് പറയണം. പത്ത് ദിവസംമുമ്പ് മുഖ്യമന്ത്രി പിതൃതുല്യനെന്ന് വിശേഷിപ്പിച്ചവരാണ് ഇപ്പോള്ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോളാര്തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് കോണ്ഗ്രസ് ഹൈക്കമാന്ഡിന്റെ പിന്തുണ. ആരോപണങ്ങള്അടിസ്ഥാന രഹിതമാണെന്ന് .കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാല പറഞ്ഞു. കോണ്ഗ്രസിനും യു.ഡി.എഫിനും ഒന്നും ഒളിച്ചുവെക്കാനില്ല. അന്വേഷണ കമ്മീഷനെ നിയോഗിച്ചത് കോണ്ഗ്രസ് സര്ക്കാരാണെന്നും എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്ന തരത്തിലാണ് അന്വേഷണ വിഷയങ്ങള്തീരുമാനിച്ചതെന്നും സുര്ജേവാല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരെ സരിത എസ് നായര്ഉന്നയിച്ച ആരോപണം അവിശ്വസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. തിരഞ്ഞെടുപ്പ് അടുക്കുന്നകാലത്ത് ഇത്തരം ആരോപണങ്ങള്ഉയര്ന്നുവരിക സ്വാഭാവികമാണ്. തിരഞ്ഞെടുപ്പ് സ്പെഷ്യലാണ് ഇതെന്നും കരുതുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മദ്യോലോബിയും എല്‍.ഡി.എഫും നടത്തിയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് മന്ത്രി കെ.സി ജോസഫ് വാര്ത്താ സമ്മേളനത്തില്ആരോപിച്ചു.

Prof. John Kurakar

No comments: