MANUSHYA SANGAMAM AGAINST
FASCISM BEGINS IN KOCHI
ഫാസിസത്തിന് എതിരെ കൊച്ചിയില്‍ മനുഷ്യസംഗമം നടത്തി
രാജ്യത്തെ ഫാസിസത്തിനെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്ന മനുഷ്യ സംഗമം എറണാകുളം ടൗണ്‍ഹാളില്‍ നടന്നു. പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. പി എം ഭാര്ഗവ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം നടക്കുന്നെന്നും പി എം ഭാര്ഗവ പറഞ്ഞു. സച്ചിതാനന്ദന്‍, ലീന മണിമേഖല, ആനന്ദ്, സി ആര് നീലകണ്ഠന് തുടങ്ങി സാമൂഹികസാംസ്കാരികകലാ രംഗങ്ങളിലെ നിരവധി പേര് സംഗമത്തില്‍ പങ്കെടുത്തു.
അതിനിടെ, സംഗമത്തില്‍ പ്രസംഗിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ സദസില്നിന്ന് പ്രതിഷേധം ഉയര്ന്നു. ഒരു സംഘം ചെറുപ്പക്കാരാണ് പ്രതിഷേധിച്ചത്. ടി.പി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളുമായി വേദിയുടെ മുന്നില്‍ നിശബ്ദമായി നിന്നായിരുന്നു സംഘത്തിന്റെ പ്രതിഷേധം. ഇത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ എം.എ ബേബി പ്രസംഗം തുടര്ന്നു. മുന്നിരയിലിരുന്ന ചിലര്‍ ഇവരെ അവിടെനിന്ന് മാറ്റാന്‍ ശ്രമിച്ചു. അവരെ മാറ്റണ്ട എന്ന് പറഞ്ഞ ശേഷം എം.എ ബേബി സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചു. ഈ സമയം പരിപാടിയുടെ സംഘാടകരിലൊരാളായ ഷാഹിന ഇതിനിടെ മൈക്കിലൂടെ നിര്ദ്ദേശവുമായെത്തി. എല്ലാത്തരം അഭിപ്രായങ്ങള്ക്കുമുള്ള വേദിയാണിതെന്നും അവരെ തടയാന്‍ ശ്രമിക്കരുതെന്നും ഷാഹിന പറഞ്ഞു.
മനുഷ്യ സംഗമത്തിനോടനുബന്ധിച്ച് ചലച്ചിത്ര താരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'എല്ലാരും ആടണ്' എന്ന് പേരിട്ടിരിക്കുന്ന നൃത്ത പരിപാടിയുമുണ്ട്. പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും സംഗമത്തോടനുബന്ധിച്ച് നടക്കും.മനുഷ്യ സംഗമത്തിന് മുന്നോടിയായി കൊച്ചിയില്‍ ഇന്നലെ വൈകിട്ട് ഫ്രീഡം വാക്കും സംഘടിപ്പിച്ചിരുന്നു. രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിച്ച ഫ്രീഡം വാക്കില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളും വാക്കിന്റെ ഭാഗമായി.
Prof. John
Kurakar
No comments:
Post a Comment