FURNITURE SHOP
IN KOLLAM
CHANDANATHOPE CAUGHT FIRE
CHANDANATHOPE CAUGHT FIRE
ചന്ദനത്തോപ്പില്‍ ഫര്‍ണിച്ചര്‍ ഷോറൂം അഗ്നിക്കിരയായി
ഓണത്തോടനുബന്ധിച്ച് നറുക്കെടുപ്പ്
വിജയികള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന ഐ 20 കാറും കത്തിനശിച്ചു. നറുക്കെടുപ്പ്
20ന് നടത്താനിരുന്നതായിരുന്നു. തടിയിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച ഗൃഹോപകരണങ്ങളിലേക്ക്് തീ ആളിപ്പടര്‍ന്നതോടെ പ്രദേശം അഗ്നിഗോളമായി മാറി. തീപിടിത്തത്തില്‍
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഫില്ലറുകളും ഭിത്തികളും വിണ്ടുകീറി. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുപറ്റി. കടയ്ക്കുള്ളിലെ അവശിഷ്ടങ്ങള്‍
ദേശീയപാതയ്ക്കരികിലെ വൃക്ഷങ്ങളിലും
മറ്റും വന്നുതറച്ചത് ജനങ്ങള്‍ക്ക് സംഭവസ്ഥലത്തേക്ക് അടുക്കാനാകാത്ത
അവസ്ഥയുണ്ടാക്കി. സമീപപ്രദേശം ഒന്നടങ്കം പുകയാല്‍ മൂടിയതോടെ ഓടിയെത്തിയ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തടസ്സം നേരിട്ടു. തീ ആളിപ്പടരുന്നതു കണ്ട് സമീപത്തെ കടകള്‍ പൂട്ടി ജീവനക്കാര്‍ പുറത്തേക്കിറങ്ങിയതും കൂടുതല്‍ ദുരന്തം ഒഴിവാക്കാനായി. സംഭവമറിഞ്ഞ്
ജനങ്ങള്‍ ദേശീയപാതയില്‍ തടിച്ചുകൂടിയതോടെ
കൊല്ലം- തിരുമംഗലം ദേശീയപാതയില്‍
മൂന്നുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
സംഭവമറിഞ്ഞ് കുണ്ടറയില്‍നിന്ന് ആദ്യം എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റ് നാട്ടുകാരുടെയും ചന്ദനത്തോപ്പിലെ ട്രേഡ്യൂണിയന്‍
പ്രവര്‍ത്തകരുടെയും സഹായത്തോടെ ആദ്യ രക്ഷാപ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് കടപ്പാക്കട, ചാമക്കട, പുനലൂര്‍, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളില്‍നിന്ന് ഉള്‍പ്പെടെ എത്തിയ എട്ടു ഫയര്‍ യൂണിറ്റുകള്‍ തീവ്രയജ്ഞത്തിലൂടെയാണ് വൈകിട്ട് 6.30ന്തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ ഓഫീസര്‍മാരുടെയും കൊട്ടാരക്കര
റൂറല്‍ ഡിവൈഎസ്പി അനില്‍ദാസിന്റെയും നേതൃത്വത്തില്‍ പ്രദേശവാസികളടക്കം മുന്നൂറോളം പേരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു
കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുകോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.
മലപ്പുറം സ്വദേശികളായ സക്കീര്‍ഹുസൈന്റെയും കെ പി ഹംസയുടെയും ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച
ഡിമോസ് ഫര്‍ണിച്ചര്‍ ഷോറൂം. കൂട്ടിക്കട സ്വദേശി ഷാജിയുടെതാണ് കെട്ടിടം. ശനിയാഴ്ച കടയ്ക്കുള്ളില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കുന്നുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment