Pages

Monday, November 16, 2015

പാരീസ് ആക്രമണം: 'സമാധാന മുദ്ര' ഹൃദയത്തിലേറ്റു വാങ്ങി ലോകം

പാരീസ് ആക്രമണം: 'സമാധാന മുദ്ര' ഹൃദയത്തിലേറ്റു വാങ്ങി ലോകം

പാരീസിലുണ്ടായ ഭീകാരാക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ് ഴാങ് യൂലിയന്‍ വരച്ച സമാധാന മുദ്രയെ ലോകം ഹൃദയത്തിലേറ്റു വാങ്ങുന്നു. 'പീസ് ഫോര്‍ പാരീസ്' ( Peace for Paris ) എന്ന പേരിലുള്ള ആ മുദ്ര ലോകമെങ്ങും പ്രചരിക്കുകയാണ്. സമാധാന ചിഹ്നവും പാരീസിലെ ഈഫല്ടവറും ചേര്ത്താണ് യൂലിയന്സമാധാന മുദ്ര സൃഷ്ടിച്ചത്. പാരീസ് നിവാസികളോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചും ആക്രമണമല്ല സമാധാനമാണ് ലോകത്തിനാവശ്യമെന്ന് വ്യക്തമാക്കിക്കൊണ്ടുമാണ് മുദ്ര പ്രചരിക്കുന്നത്

നവംബര്‍ 13 നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം പാരീസിലുണ്ടായത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വെടിവെപ്പിലും ബോംബ് സ്‌ഫോടനങ്ങളിലും 129 പേര്‍ മരിക്കുകയും 352 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതെ തുടര്‍ന്നാണ് യൂലിയന്‍ ആ സമാധാന മുദ്ര വരച്ചത്. സോഷ്യല്‍ മീഡിയ വഴി ലോകമെങ്ങും ലക്ഷങ്ങള്‍ പങ്കുവെച്ച ആ ദൃശ്യം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും വ്യാപകമായി പ്രചരിക്കുകയാണ്. 
32 വയസ്സുള്ള യൂലിയന്‍ താന്‍ വരച്ച ചിത്രം ഇന്സ്റ്റഗ്രാമിലും ട്വിറ്ററിലും പോസ്റ്റ്‌ചെയ്യുകയായിരുന്നു. അതെ തുടര്‍ന്നാണ് അത് വൈറലായി പ്രചരിച്ചത്. 'ഇത് ഏറ്റവും സ്വാഭാവികമായ ഒരു സംഗതിയായിരുന്നു. ഹൃദയഭേദകമായ ആ വാര്‍ത്ത ഞാന്‍ റേഡിയോയില്‍ കേട്ടു. സമാധാനവും ഐക്യദാര്‍ഢ്യവും പ്രതിനിധീകരിക്കുന്ന എന്തെങ്കിലും വരയ്ക്കാന്‍ ഞാനാഗ്രഹിച്ചു. പാരീസിന്റെ സാഹചര്യത്തില്‍ ആകണമതെന്നും ഞാനാഗ്രഹിച്ചു' - യൂലിയന്‍ സിഎന്‍എന്നിനോട് പറഞ്ഞു.
 പ്രതിഷേധ പ്രകടനങ്ങളിലും വസ്ത്രങ്ങളിലും ആളുകളുടെ ശരീരത്തിലുമൊക്കെ പാരീസിനോടുള്ള ഐക്യദാര്‍ഢ്യമായി ആ സമാധാനമുദ്ര പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അങ്ങനെയുള്ള ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Prof. John Kurakar


No comments: