Pages

Monday, November 16, 2015

ലോക സമാധാനവും പാരീസിലെ ഭീകരതയും

ലോക സമാധാനവും
പാരീസിലെ ഭീകരതയും

John Kurakarപാരിസില്നിഷ്കളങ്കരായ 128 ജീവനുകള്നിറതോക്കിനിരയാക്കിയ ഇസ്ലാമിക്സ്റ്റേറ്റ്ഭീകരര്അതിശക്തമായ രാജ്യങ്ങൾക്കുപോലും  വെല്ലുവിളിക്കുകയാണിന്ന്‌. വെള്ളിയാഴ് രാത്രിയിലാണു പാരിസിലെ ബാര്ക്ലെയിന്തീയറ്ററിലും മറ്റ് ആറി ടങ്ങളിലും   ഭീകരര്കൂട്ടക്കുരുതി നടത്തിയത്‌.സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖ്ശിഥിലമായപ്പോഴാണ്.എസ്‌. ഭീകരത തലപൊക്കിയത്‌. ഇറാഖില്ഇല്ലാത്ത രാസായുധശേഖരത്തിന്റെ പേരില്അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന ശക്തികള്നടത്തിയ സായുധാക്രമണത്തിനൊടുവില്സദ്ദാമിന്റെ സാമ്രാജ്യം തകര്ന്നു. പക്ഷേ, അമേരിക്കന്ഭരണകൂടത്തിന്ഇറാഖില്സുസ്ഥിരമായ ഭരണസംവിധാനം ഒരുക്കിക്കൊടുക്കാന്കഴിഞതുമില്ല .. നാഥനില്ലാക്കളരിയായ ഇറാഖിന്റെ മണ്ണ്പിന്നീട്ഭീകരതയ്ക്ക്വളമാകുന്നതാണു ലോകം  കണ്ടത്‌..എസിനെതിരേ റഷ്യയും അമേരിക്കയും അതിശക്തമായ ആക്രമണമാണ്ഇപ്പോള്നടത്തിക്കൊണ്ടിരിക്കുന്നത്‌. പാരിസിൻറെ  ചരിത്രത്തിൽ  രണ്ടാമത്തെ ഭീകര ആക്രമണംമാണിത്  ആദ്യത്തെ  ആക്രമണം ചാര്ളി എബ്ദോ വാരികയില്വന്ന കാര്ട്ടൂണിന്റെ പേരില്ഭീകരര്‍ 11 പത്രപ്രവര്ത്തകരെയാണു നിഷ്കരുണം വധിച്ചതായിരുന്നു . യെമന്കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന അല്ക്വയ് ഭീകരരായിരുന്നു ഇതിനു പിന്നില്‍..ഇത്തവണ സാധാരണക്കാരുടെ ഉല്ലാസകേന്ദ്രങ്ങളായിരുന്നു അക്രമികളുടെ ലക്ഷ്യസ്ഥാനങ്ങള്‍. കൊലമാത്രമായിരുന്നില്ല ഉദ്ദേശ്യം; രാജ്യത്തെ ഭയത്തില്നിർത്തുക എന്നതാണ് അവരുടെ ലക്ഷ്യം .മനുഷ്യനെ കൂട്ടകൊല ചെയ്യുന്ന ഭീകരതയ്ക്ക് അവർ പറയുന്ന പേര്  വിശുദ്ധ യുദ്ധം എന്നാണ് ..ലോകംകണ്ട ഏറ്റവും പൈശാചികമായ സംഘടനയാണ് .എസ്.
ഇതിന്റെ അടിവേരുപിഴുതെറിയാന്ഇനിയും അമാന്തിച്ചുകൂടാ. ഫ്രാന്സിനെ സംബന്ധിച്ചാകട്ടെ ഇത് ആത്മപരിശോധനയ്ക്കുള്ള അവസരമാണ്. പടിഞ്ഞാറന്യൂറോപ്പില്ഏറ്റവുമധികം ഇസ്ലാമികവിശ്വാസികളുള്ള രാജ്യമാണത്; ജനസംഖ്യയുടെ ഏതാണ്ട് ഏഴുശതമാനം.'ഭീകരാക്രമണത്തിനുശേഷം ഉടലെടുത്ത 'മുസ്ലിം ഭീതി' ഫ്രാന്സിന്റെ ബഹുസ്വരതയിലുണ്ടാക്കിയ വിള്ളല്കൂടിവരികയാണ്; ഭീകരതയെ  ഏറ്റവും മനസിലാക്കാൻ  കഴിയുന്ന  ഏറ്റവും പ്രധാനപെട്ട  ഒരു രാജ്യമാണ്  ഇന്ത്യ . ഫ്രാന്സിന്റെ ദുഃഖം എളുപ്പം മനസ്സിലാക്കാനാകും; അതിനോടു താദാത്മ്യപ്പെടാനും.ഭാരതത്തിനു കഴിയും . 2008 നവംബര്‍ 26ലെ മുംബൈ ആക്രമണത്തിന്റെ ആഘാതത്തില്നിന്ന് ഇന്ത്യയെന്നപോലെ പാരിസ് കൂട്ടക്കുരുതിയുടെ ഞെട്ടലില്നിന്ന് ഫ്രാന്സും ഉയിര്ത്തെഴുന്നേല്ക്കും. അതിനുള്ള ഉള്ക്കരുത്ത് രാജ്യത്തിനുണ്ട്.പാരിസിലെ   ഭീകരതാണ്ഡവം ലോകമെമ്പാടും സമാധാനം കാംക്ഷിക്കുന്ന ജനമനസുകളിൽ ഉണങ്ങാത്ത മുറിവായി ഏറെക്കാലം നിലനിൽക്കും.ലോക ജനതഒന്നടങ്കം  പൈശാചികതയേയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഇരുണ്ട ശക്തികളേയും അവരുടെ പ്രത്യയശാസ്ത്രത്തേയും അപലപിക്കണം.പാരിസ്കൂട്ടക്കൊലയെ അപലപിക്കുമ്പോൾതന്നെ അതിന്കളമൊരുക്കിയ ആഗോള രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തപ്പെടുകയും വേണം.ഭീകരതക്കെതിരെ ജാതി മത വർഗ്ഗ ഭേദമന്യ നമുക്ക് ഒന്നിക്കാം


പ്രൊഫ്‌. ജോണ്കുരാക്കാർ


No comments: