Pages

Monday, October 26, 2015

THE WORLD CELEBRATES UN’S 70TH BIRTHDAY

THE WORLD CELEBRATES
 UN’S 70TH BIRTHDAY
The world has turned blue to commemorate the United Nation's seven decades of upholding its declaration "to save succeeding generations from the scourge of war." Nearly 200 monuments around the world were lit blue to celebrate the UN's 70th anniversary across 75 nations, on 24th October.The UN headquarters in New York turned blue on Friday itself and remained lit for two nights instead of one. The UN General Assembly also passed a declaration on Friday, where it reaffirmed the faith of all of 193 members-states of the UN.The celebrations kick-started in New Zealand, followed by Sydney Opera House in Australia turning blue and from there it spread far and wide across countries. Here's a look at some of the iconic landmarks.Peacekeeping is one among a range of activities undertaken by the United Nations to maintain international peace and security throughout the world. പതിറ്റാണ്ടുകളായി ലോക രാജ്യങ്ങളുടെ സമാധാന ദൂതനായി വര്‍ത്തിക്കുന്ന ഐക്യ രാഷ്‌ട്ര സംഘടനയ്‌ക്ക്‌70 വയസ്‌ തികഞ്ഞിരിക്കുന്നു .. 1945-ല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിജയിച്ച സഖ്യ കക്ഷികള്‍ ചേര്‍ന്ന്‌ ലോകരാജ്യങ്ങള്‍ക്കെല്ലാം ഒറ്റ സംഘടനയെന്ന ചിന്തയില്‍ രൂപീകരിച്ചതാണ്‌ ഐക്യ രാഷ്‌ട്ര സംഘടന (യു.എന്‍.). ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇതേ പോലെ രാജ്യങ്ങളുടെ ഒത്തു ചേരലിനായി രൂപീകരിച്ച ലീഗ്‌ ഓഫ്‌ നേഷന്‍സിന്റെ പരാജയത്തെ തുടര്‍ന്നായിരുന്നു യു.എന്നിന്റെ പിറവി. ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ 26 വര്‍ഷമേ നിലനിന്നുള്ളുവെങ്കില്‍ യു.എന്‍. 70 വര്‍ഷം പിന്നിടുന്നത്‌ അതിന്റെ കരുത്തിന്റെ തെളിവാണ്‌. 51 രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച സംഘടനയില്‍ ഇന്ന്‌ 193 രാജ്യങ്ങള്‍ അംഗങ്ങളാണ്‌.
കഴിഞ്ഞ ഏഴു പതിറ്റാണ്ട്‌ ലോക സമാധാനത്തിന്‌ യു.എന്‍. നല്‍കിയ സംഭാവനകള്‍ ഏറെയാണ്‌. 170 രാജ്യങ്ങളില്‍ സമാധാന കരാറുകള്‍ ഒപ്പു വച്ചു, 60 രാജ്യങ്ങളില്‍ ആഭ്യന്തര സമാധാനം ഉറപ്പു വരുത്തി, 40 രാജ്യങ്ങളില്‍ ജനാധിപത്യത്തിനു സംരക്ഷണമേകി. ഇതു മാത്രമല്ല, ആരോഗ്യ സംരക്ഷണം, സമാധാന പാലനം എന്നിങ്ങനെ വിവിധ മേഖലകളില്‍ സഹായഹസ്‌തമായി. ലോകത്തെ ഒരുകാലത്ത്‌ മാഹാമാരിയായി കീഴടക്കിയ വസൂരിക്കെതിരായ പോരാട്ടം യു.എന്നിന്റെ ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും വലിയ സംഭാവനയാണ്‌. വിവിധ രോഗങ്ങള്‍ക്കെതിരേ കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കിയതു വഴി അനേകം ജീവനുകള്‍ രക്ഷിക്കാന്‍ ഈ സംഘടന കാരണമായി. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന്‌ യു.എന്നിന്റെ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും കൈത്താങ്ങായി. ലോകത്തിന്റെ പൈതൃക സമ്പത്തുകളെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളെ കാത്തു സൂക്ഷിക്കുന്നതിലും വനസമ്പത്തും സമുദ്രങ്ങളും ചൂഷണത്തില്‍ നിന്ന്‌ മുക്‌തമാകുന്നതിലും യു.എന്‍. ശ്രദ്ധ വച്ചു.
അശാന്തി കളിയാടുന്ന നാടുകളില്‍ സമാധാന പാലനത്തിന്‌ ഓടിയെത്തുന്ന സായുധ സേനയാണ്‌ യു.എന്നിന്റേത്‌. 128 രാജ്യങ്ങളില്‍നിന്നുള്ള ഒന്നേകാല്‍ ലക്ഷം പേര്‍ ഇതില്‍ അംഗങ്ങളാണ്‌. സൈനികരും ഉദ്യോഗസ്‌ഥരും പോലീസും വളണ്ടിയര്‍മാരുമൊക്കെയടങ്ങുന്നതാണ്‌ യു.എന്‍. സമാധാന സേന. അതില്‍ ഏറ്റവുമധികം അംഗങ്ങളെ നല്‍കിയിരിക്കുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയാണ്‌. എണ്ണായിരത്തിനടുത്താണ്‌ ഇന്ത്യയില്‍നിന്നുള്ള സേനാംഗങ്ങളുടെ എണ്ണം. പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക, രാഷ്‌ട്രീയ പ്രക്രിയകളെയും നീതിന്യായ വ്യവസ്‌ഥയെയും പുനരുജ്‌ജീവിപ്പിക്കുക, സമാധാനം തകര്‍ക്കുന്ന സായുധ സംഘങ്ങളെ നിരായുധരാക്കുക എന്നിങ്ങനെ പോകുന്നു സമാധാന സേനയുടെ പ്രവര്‍ത്തനം.
വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടേക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സഹായം എത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്‌ യു.എന്നാണ്‌. ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങളെ സജ്‌ജരാക്കുകയെന്നതും യു.എന്‍. ഉറപ്പുവരുത്തുന്നു.എന്നാല്‍, എല്ലാക്കാലവും വിമര്‍ശനശരങ്ങള്‍ ഏറ്റാണ്‌ യു.എന്നിന്റെ പ്രവര്‍ത്തനം. സമ്പന്ന രാജ്യങ്ങളുടെ ചൊല്‍പടിയില്‍ നില്‍ക്കുന്ന ഒരു സംഘടനയെന്ന വിമര്‍ശനം ഇതിന്‌ നേരിടേണ്ടി വരുന്നു. രക്ഷാ സമിതിയെ നിയന്ത്രിക്കുന്ന അഞ്ചു വന്‍ശക്‌തികള്‍ എല്ലാക്കാലവും സംഘടനയെയും നിയന്ത്രിക്കുന്നതാണ്‌ കണ്ടു വരുന്നത്‌. പല രാജ്യാന്തര പ്രശ്‌നങ്ങളിലും സാമ്രാജ്യത്വ ശക്‌തികള്‍ തന്നിഷ്‌ടത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ യു.എന്നിനു കാഴ്‌ചക്കാരനായി നില്‍ക്കേണ്ടിവന്നു. അതീവ നാശകാരിയായ ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നു എന്നാരോപിച്ച്‌ 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ യു.എന്നിനു കണ്ടു നില്‍കേണ്ടിവന്നത്‌ ഇതില്‍ ഒടുവിലത്തെ സംഭവം മാത്രം. യു.എന്നിന്റെ പ്രധാന തസ്‌തികകളിലൊക്കെ സമ്പന്നരാജ്യങ്ങള്‍ക്ക്‌ താത്‌പര്യമുള്ളവര്‍ മാത്രമേ എത്തുകയുള്ളൂവെന്ന്‌ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ആരോപിച്ചിട്ടുമുണ്ട്‌.
അഴിമതിയുടെയും കെടുകാര്യസ്‌ഥതയുടെയും ധാരാളം ആരോപണങ്ങളും യു.എന്നിനു നേരിടേണ്ടിവന്നിട്ടുണ്ട്‌. 70-ാം വാര്‍ഷികത്തിലെത്തി നില്‍കുമ്പോള്‍ മുന്‍ പൊതു സഭാ പ്രസിഡന്റ്‌ ജോണ്‍ ആഷെ അഴിമതി ആരോപണത്തെ നേരിടുകയാണ്‌. കനത്ത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്‌ഥപ്പട ജോലിക്കാര്യത്തില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്നില്ലെന്നതാണ്‌ മറ്റൊരു ആരോപണം. വന്‍തോതില്‍ പണം ധൂര്‍ത്തടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന്‌ ആരോപണമുയരുമ്പോള്‍ തന്നെ പ്രവര്‍ത്തനച്ചെലവിനുള്ള വരുമാനം മാത്രമായി പ്രതിസന്ധിയിലായ ഉപസംഘടനകളും യു. എന്നിലുണ്ട്‌.
പിറന്നാള്‍ ദിനത്തില്‍ യു.എന്നിന്റെ നവീകരണം നടത്തണമെന്ന ആവശ്യം ശക്‌തമായി ഉയരുന്നുണ്ട്‌. രക്ഷാ സമിതി വികസിപ്പിച്ചു കൂടുതല്‍ അംഗങ്ങളെ ഉള്‍പെടുത്തുകയെന്നതാണ്‌ ഇതില്‍ പ്രധാനം. പക്ഷേ, അതിലൊന്നും ഉടന്‍ തീരുമാനമാകാനിടയില്ല. എന്ത്‌ അപാകതകള്‍ ഉണ്ടായാലും യു.എന്‍. ഇനിയും ശക്‌തമായി തുടരേണ്ടത്‌ ലോകത്തിന്റെ ആവശ്യമാണ്‌. ലോകസമാധാനത്തിന്റെ പാലകന്‍ തന്നെയാണ്‌ യു.എന്‍. എപ്പോഴും. ദുരന്തങ്ങള്‍ നേരിടാനും രാജ്യങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തടയാനും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനും ആരോഗ്യ മേഖലയെ പുഷ്‌ടിപ്പെടുത്താനുമൊക്കെ ഒരു ലോകശക്‌തി വേണം. അതിന്‌ ഏറ്റവും ഉചിതം യു.എന്‍. തന്നെയാണ്‌.


Prof. John Kurakar

No comments: