ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തെ നാണക്കെടുത്തരുത്
ബഹുസ്വരതയും സാഹോദര്യവും
മതസൗഹാര്‍ദ്ദതയുമാണ്
ലോക
രാജ്യങ്ങൾക്കിടയിൽ ഭാരതത്തിൻറെ മഹത്വം വർദ്ധിപ്പിക്കുനത് .വൈവിധ്യങ്ങളുള്ള ഇന്ത്യയുടെ കെട്ടുറപ്പിന്റെ ആധാരശില.മതസൗഹാര്‍ദ്ദതയാണ്
. എന്നാൽ ഈ
മൂല്യങ്ങളെ
കാല്‍ക്കീഴില്‍
ചവിട്ടിയരയ്ക്കുന്ന കാഴ്ച കുറെ കാലമായി നാം കാണുന്നു .ഒരിടത്ത് മാട്ടിറച്ചിയുടെ
പേരില്‍
ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു .മറ്റൊരിടത്ത്
എഴുത്തുകാരെയും
സാമൂഹികപ്രവര്‍ത്തകരെയും
കൂച്ചുവിലങ്ങിടാന്‍
ശ്രമങ്ങള്‍
നടക്കുന്നു.
ഇതുകൂടാതെ
രാജ്യത്തെ
ദളിത്
സമൂഹങ്ങളെ
ആശങ്കയിലാഴ്‌ത്തിക്കൊണ്ട്
ഈ
വിഭാഗത്തിനുനേരേ
തുടർച്ചയായി ആക്രമണങ്ങള്‍ അരങ്ങേറുന്നു
. കര്‍ണാടകയിലെ
ബംഗളരുവില്‍
ഓസ്‌ട്രേലിയന്‍
ദമ്പതികള്‍ക്കുനേരേ
ദേവതയുടെ
ചിത്രം
പച്ചകുത്തിയതിന്റെ
പേരില്‍
ഒരു
സംഘം
പേര്‍
ആക്രമണം
നടത്തിയതിന്റെ
പ്രകമ്പനം
കെട്ടടങ്ങും
മുമ്പേയാണ്
അവിടെ
എഴുത്തുകാരനായ
ഹുചന്‍ഗി
പ്രസാദിന്റെ
കൈപ്പത്തി
വെട്ടിമുറിക്കാന്‍
ശ്രമമുണ്ടായത്.
ജാതിവ്യവസ്‌ഥയ്‌ക്കെതിരേ
മാധ്യമങ്ങളില്‍
എഴുതിയതിനായിരുന്നു
ആക്രമണം.
ഇനിയെഴുതിയാല്‍
വിരലുകള്‍
വെട്ടിക്കളയുമെന്ന്
ഭീഷണിപ്പെടുത്തുകയും
ചെയ്‌തു.
സാക്ഷരതയിലും
സാമൂഹിക
പ്രബുദ്ധതയിലും
പ്രതിബദ്ധതയിലും
മുന്നിലെന്നു
കൊട്ടിഘോഷിക്കപ്പെടുന്ന
കേരളത്തിലും
ദളിത്
ആക്രമണങ്ങൾ നടക്കുന്നു . ദളിതര്‍ക്കെതിരേ
47000 അക്രമങ്ങള്‍
2015-ല്‍
നടന്നതായാണ്
ദേശീയ
ക്രൈം
റെക്കോഡ്‌സ്
ബ്യൂറോയുടെ
ഏകദേശ
കണക്ക്.
മുന്‍
കാലങ്ങളെ
അപേക്ഷിച്ച
ഇത്
കൂടുതലാണ്.
രാഷ്‌ട്രം
സ്വാതന്ത്ര്യം
നേടി
ഇത്രകാലം
കഴിഞ്ഞിട്ടും
ദളിത്
വിഭാഗം
ഇന്നും പിന്നോക്കാവസ്‌ഥയിലാണ്
. അവരിൽ നിന്ന് ഭയവും നിരാശയും ഇല്ലാതാക്കി വിശ്വാസവും സംരക്ഷണവും പ്രദാനം
ചെയ്യാൻ സർക്കാർ തയാറാകണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment