CHHOTA RAJAN ARRESTED BY INDONESIA
POLICE
ഛോട്ടാ രാജന്‍ ഇന്തോനീഷ്യയില്‍ അറസ്‌റ്റില്‍
Chhota Rajan, who is wanted
in India for a number of murders, was arrested in Indonesia after nearly two
decades on the run. after nearly two decades on
the run. Confirming the report, CBI Director Anil Sinha said Bali Police
arrested Chhota Rajan on25th October,2015, Sunday at CBI's request made through
Interpol. Interpol had declared Rajan, 55, a wanted man in 1995.
"We arrested the man at the airport yesterday (Sunday). What we know is
that this man was suspected to have carried out 15 to 20 murders in
India," an Indonesian official was quoted in the report. Police in
Indonesia are now coordinating with Interpol and Indian officials with indications
that Rajan would be deported to India now. He was reportedly living in
Australia under another identity. "Mohan
Kumar alias Rajendra Sadashiv Nikalje alias Chota Rajan is a fugitive and CBI
has been pursuing the matter with the Australian authorities," CBI
Spokesperson Devpreet Singh said.She said the arrest was a result of
close cooperation between India, Australia and Indonesia.
രണ്ടു ദശകമായി ഇന്ത്യ തേടുന്ന അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതികളിലൊരാളുമായ ഛോട്ടാ രാജന്‍ ഇന്തോനീഷ്യയില്‍ അറസ്‌റ്റില്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ഞായറാഴ്‌ച ഇന്തോനീഷ്യയിലെ ബാലി ദ്വീപിലെത്തിയപ്പോഴായിരുന്നു അറസ്‌റ്റ്.ഓസ്‌ട്രേലിയന്‍ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണു ഛോട്ടാ രാജനെ പിടികൂടിയതെന്ന് ഇന്തോനീഷ്യന്‍ പോലീസ് അറിയിച്ചു. അറസ്‌റ്റ് സി.ബി.ഐ. സ്‌ഥീരീകരിച്ചു. സി.ബി.ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഛോട്ടാ രാജനെ പിടികൂടിയതെന്നും ഓസ്‌ട്രേലിയന്‍, ഇന്തോനേഷ്യന്‍ അധികൃതരുമായി ഇതിനായി ബന്ധപ്പെട്ടു വരികയായിരുന്നെന്നും സി.ബി.ഐ. ഡയറക്‌ടര്‍ അനില്‍ സിന്‍ഹ ഡല്‍ഹിയില്‍ പറഞ്ഞു. ഇയാളെ ഈ ആഴ്‌ചയില്‍ ഇന്ത്യക്കു കൈമാറുമെന്നാണു സൂചന. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ഇന്തോനീഷ്യയുമായി കരാര്‍ ഇല്ല. എന്നാല്‍ ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ സഹകരിക്കാനുള്ള ധാരണയുള്ളതിനാല്‍ കൈമാറ്റം ബുദ്ധിമുട്ടാകില്ലെന്നാണു പ്രതീക്ഷ.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്റര്‍പോളിനും ഇന്തോനീഷ്യന്‍ സര്‍ക്കാരിനും നന്ദി പറഞ്ഞു.ഛോട്ടാ രാജന്‍ മറ്റൊരു പേരില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതായി കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സ്‌ഥിരീകരിച്ചിരുന്നു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിരുന്നതായി ഫെഡറല്‍ പോലീസ് വക്‌താവ് പറഞ്ഞു. ഞായറാഴ്‌ചയാണു ഓസ്‌ട്രേലിയന്‍- ഇന്തോനീഷ്യന്‍ പോലീസ് സംഘം മോഹന്‍ കുമാര്‍ എന്ന പേരില്‍ താമസിച്ചിരുന്ന രാജനെ കസ്‌റ്റഡിയിലെടുത്തത്. ഇയാള്‍ ഏഴു വര്‍ഷമായി ഓസ്‌ട്രേലിയയിലായിരുന്നു താമസിച്ചിരുന്നതെന്നും വ്യക്‌തമായിട്ടുണ്ട്.
രാജേന്ദ്ര സദാശിവ നികല്‍ജെ എന്ന ഛോട്ടാരാജന്‍ (55) ഇന്ത്യയില്‍ ഇരുപതോളം കൊലക്കേസുകളിലും പണം തട്ടല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് കേസുകളിലും പ്രതിയാണ്. ഇതിനു പുറമേ നിരവധി തീവ്രവാദക്കേസുകളും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശംവയ്‌ക്കുകയും ഉപയോഗിക്കുകയും ചെയ്‌ത കേസുകളും ഛോട്ടാ രാജന്റെ പേരിലുണ്ട്.
1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്‌ക്കു ശേഷം ഒളിവിലായിരുന്നു. 1995 ല്‍ ഇന്റര്‍പോള്‍ ഛോട്ടാരാജനെ പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഛോട്ടാ രാജന്‍ പിന്നീട് ദാവൂദുമായി പിണങ്ങി 'ഡി കമ്പനി' വിട്ടു. മുംബൈ സ്‌ഫോടന പരമ്പരയ്‌ക്കു ശേഷമായിരുന്നു ഇത്. കടുത്ത ശത്രുതയിലായ ഇരുവരുടെയും സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും പതിവായിരുന്നു. ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ശ്രമം നടത്തിയിരുന്നെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്.

Prof. John Kurakar
No comments:
Post a Comment