Pages

Friday, October 30, 2015

PROTEST AGAINST’INTOLERANCE’ INTENSIFIES, AFTER SCIENTISTS, 50 HISTORIANS RETURN AWARDS

PROTEST AGAINST’INTOLERANCE’ INTENSIFIES, AFTER SCIENTISTS, 50 HISTORIANS RETURN AWARDS

അസഹിഷ്ണുത: പ്രതിഷേധവുമായി ശാസ്ത്രജ്ഞരും ചരിത്രകാരൻമാരും

BL07_P2_BHARGAVA1_1831862f- The list of dissenters grew further as after artists, filmmakers, scientists protesting against the “climate of intolerance,” a group of over 50 historians have now expressed their anguish over incidents like Dadri and ink throwing incidents.Even as another eminent scientist P M Bhargava said he would return his Padma Bhushan  alleging Modi government was trying to make India into a "Hindu religious autocracy," senior BJP leaders hit out at saying that those returning awards were anti-Modi.Finance Minister Arun Jaitley said Arun Jaitley hit out at the writers and intellectuals saying they were "rabid anti-BJP elements" and called it a "manufactured rebellion"."Follow their tweets and their stances on various social and political issues. You will find a lot of rabid anti-BJP elements in them. I had already called it a manufactured rebellion. I stand by my phrase. And I think, the events as they are unfolding only indicate that kind of manufacturing is going on at faster speed," Jaitley said in Patna.In a signed statement, historians like Romila Thapar, Irfan Habib, K N Pannikar, DN Jha, Mridula Mukherjee, Nayanjot Lahiri, Upinder Singh, said differences of opinion were being sought to be settled by using physical violence.
“Arguments are met not with counter-arguments but with bullets. When a poor man is suspected to have kept a food item that certain sections do not approve of, his fate is nothing short of death by lynching. At the launch of a book whose author happens to be from a country disapproved of by certain groups, the organiser is disfigured with ink thrown on his face,” the statements issued by historians said.They hit out at PM saying that when a statement about improving the prevailing conditions was expected from him, he chose to speak only about general poverty, but it was the head of the state (President Pranam Mukherjee) to make the required reassuring statement, not once but twice.
They also took umbrage at minsters terming the award return as “a paper revolution and advise the writers to stop writing. This is as good as saying that intellectuals will be silenced if they protest.”They alleged that the current regime wanted a kind of legislated history, a manufactured image of the past, glorifying certain aspects of it and denigrating others.Bhargava who founded the prestigious Centre for Cellular and Molecular Biology in Hyderabad, said he will return the award conferred on him in 1986 because he felt the climate in the country was of "very strong fear" and it was "against rationality, against reason and against scientific temper".
"I have decided to return the award. The reason is that the present Government is moving away from the path of democracy, moving towards the path of making the country Hindu religious autocracy just like Pakistan. This is not acceptable... something I find unacceptable," the 87-year-old scientist said.But the BJP did not leave Bhargava’s contention go unchallenged, and said he was part of the "Hate Modi brigade" and Sonia Gandhi's "cheerleader."In a strongly-worded response to P M Bhargava's announcement that he was returning the award, BJP said he expressed "no moral indignation or even a murmur of dissent" when Indira Gandhi imposed Emergency and was "rewarded" with a top assignment soon after it was lifted.
"The reality seems to be that he was rewarded then for his political temperament rather than his scientific temperament. For Dr Bhargava now to protest that India's democracy is under threat under Prime Minister Narendra Modi is not only trivial but reeks of hypocrisy of the highest order."He is a habitual protester and has strong prejudices against BJP and the central government. He was a signatory to the letter of solidarity with Greenpeace signed by 182 persons on April 24 this year. The list is a who's who of Hate BJP and Hate Modi brigade and comprises most cheer leaders of Sonia Gandhi," BJP spokepserson G V L Narasimha Rao said.Meanwhile, the Left parties backed the writers and historians.  "After writers, now scientists returned their awards and wrote to the President. CPM stands in solidarity with them. The scientific community is deeply concerned with the climate of intolerance and ways in which science and reason are being eroded in thcountry," the Left party said
രാജ്യത്ത്‌ വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കേന്ദ്ര സർക്കാർ മൗനംപാലിക്കുന്നതിൽ പ്രതിഷേധിച്ച്‌ എഴുത്തുകാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചതിന്‌ പിന്നാലെ ശാസ്ത്രജ്ഞരും അക്കാദമിക ചരിത്രകാരൻമാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രമുഖ ശാസ്ത്രജ്ഞനും സെന്റർ ഫോർ സെല്ലുലാർ ആൻഡ്‌ മോളിക്യുലാർ ബയോളജി സ്ഥാപക ഡയറക്ടറുമായ പി എം ഭാർഗവ പദ്മഭൂഷൺ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപിച്ചു. എഴുത്തുകാരുടേയും കലാകാരൻമാരുടെയും പ്രതിഷേധത്തിൽ പങ്കു ചേർന്ന്‌ 107 മുതിർന്ന ശാസ്ത്രജ്ഞൻമാർ രാഷ്ട്രപതിക്ക്‌ ഓൺലൈൻ പരാതി ശേഖരണം നടത്തി മണിക്കൂറുകൾക്കകമാണ്‌ പി എം ഭാർഗവ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപനം നടത്തിയത്‌. പ്രമുഖ ചരിത്രകാരി റോമിലാ ഥാപ്പറിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ 53ൽ പരം വരുന്ന അക്കാദമിക ചരിത്രകാരൻമാരും പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്‌ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.
അതേസമയം പ്രമുഖ ചരിത്രകാരി റോമിലാ ഥാപ്പറിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ 53ൽ പരം അക്കാദമിക ചരിത്രകാരൻമാരും പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്‌ പ്രതിഷേധവുമായി രംഗത്തെത്തി. ജെ എൻ യു, ഡൽഹി, അലീഗഡ്‌, ഹൈദരാബാദ്‌, സർവകലാശാലകളിലെ അക്കാദമിക ചരിത്രകാരൻമാരാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. വ്യത്യസ്ത അഭിപ്രായം പുലർത്തുന്നവർക്കെതിരെ ശാരീരിക അതിക്രമങ്ങളാണ്‌ നടക്കുന്നതെന്ന്‌ അവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വാദങ്ങൾക്കെതിരെ മറുവാദങ്ങളല്ല. പകരം വെടിയുണ്ടകളാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയുടെ അപകടകരമായ മൗനത്തിലും ചരിത്രകാരൻമാർ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തി. വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാറും ഒരു നടപടിയും സ്വീകരിക്കാത്തതാണ്‌ സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ ഇടയാക്കുന്നതെന്ന്‌ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. റോമീലാ ഥാപ്പർ, ഇർഫാൻ ഹബീബ്‌, ബി ബി ചൗധരി, വൈ സുബ്ബരയാലു, കേരളത്തിൽ നിന്നുള്ള എം ജി എസ്‌ നാരായണൻ, കെ എൻ പണിക്കർ, എം ആർ രാഘവ വാര്യർ തുടങ്ങിയ പ്രമുഖരായ 53 പേർ ഒപ്പുവെച്ച പ്രസ്താവനയാണ്‌ പുറത്തിറക്കിയത്‌.
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ വർഗീയവാദികൾക്ക്‌ അവസരം നൽകുന്ന മോഡി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ്‌ പത്മഭൂഷൺ തിരിച്ചേൽപ്പിക്കുന്നതെന്ന്‌ ഭാർഗവ മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു. ഒരു കലാകാരന്‌ കലയിലൂടെ തന്റെ എതിരഭിപ്രായം പ്രകടിപ്പിക്കാം. എന്നാൽ ശാസ്ത്രജ്ഞനായ തനിക്ക്‌ അങ്ങിനെ കഴിയില്ലെന്നും അതിനാലാണ്‌ പുരസ്കാരം തിരിച്ചേൽപ്പിച്ച്‌ എഴുത്തുകാരോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുക്തിചിന്തയ്ക്കും ശാസ്ത്ര അവബോധത്തിനുമെതിരെ മോഡി സർക്കാരിന്റെ നേതൃത്വത്തിൽ വർധിച്ചുവരുന്ന കടന്നാക്രമണങ്ങളിലും രാജ്യത്തെ പാകിസ്ഥാൻ പോലെ മതാധിഷ്ഠിത രാഷ്ട്രമാക്കിമാറ്റാനും നടക്കുന്ന ശ്രമങ്ങൾക്കെതിരെയാണ്‌ തന്റെ നടപടിയെന്നും ഭാർഗവ പറഞ്ഞു.
ഇപ്പോഴത്തെ പ്രവണത തുടർന്നാൽ ഇന്ത്യൻ ജനാധിപത്യം തന്നെ അപകടത്തിലാവും. ഞാൻ അത്യന്തം ഉൽക്കണ്ഠാകുലനാണ്‌. ശാസ്ത്ര വ്യാവസായിക പരീക്ഷണശാലകളുടെ കൗൺസിൽ (സിഎസ്‌ഐആർ) യോഗത്തിൽപോലും ആർഎസ്‌എസുകാർ പങ്കെടുക്കുന്നു. സിഎസ്‌ഐആർ പരീക്ഷണശാലകൾക്കുളള ഫണ്ട്‌ വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുന്നു. വിയോജിപ്പ്‌ രൂപപ്പെടുത്താൻ പുരസ്കാരം തിരിച്ചുനിൽകുക മാത്രമേ വഴിയുളളു- ഭാർഗവ കൂട്ടിച്ചേർത്തു.
താൻ ഒരിക്കലും യുപിഎ സർക്കാരിനെ ന്യായീകരിച്ചിട്ടില്ലെന്നും തന്റെ പുസ്തകത്തിൽ അവരെ രൂക്ഷമായി വിമർശിച്ചിരുന്നുവെന്നും ഭാർഗവ പറഞ്ഞു. ‘എന്നാൽ അവർ ഒരിക്കലും നാം എന്ത്‌ കഴിക്കണമെന്നോ, ധരിക്കണമെന്നോ എങ്ങനെ പെരുമാറണമെന്നോ നിഷ്കർഷിച്ചിരുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു.
രു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ശാസ്ത്ര അവബോധം വളർത്തുക എന്നത്‌ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വമാണ്‌. ഈ പ്രായത്തിൽ തനിക്ക്‌ പ്രസിദ്ധി ആവശ്യമില്ലെന്നും 87 കാരനായ ഭാർഗവ വ്യക്തമാക്കി.
യുവശാസ്ത്രജ്ഞരും രാജ്യത്തെ സംഭവവികാസങ്ങളിൽ പ്രതിഷേധമറിയിക്കുമെന്ന്‌ കരുതുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മൂന്ന്‌ എഴുത്തുകാരെ വർഗീയവാദികൾ കൊലപ്പെടുത്തിയ വാർത്ത തന്നെ നിരാശനാക്കി. ദിവസവും തീവ്രവാദികളുടെ അസഹിഷ്ണുതയോടെയുള്ള പ്രസ്താവനകളാണ്‌ പുറത്ത്്‌ വരുന്നത്‌. മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്‌ ഇത്തരം സംഘടനകൾക്ക്‌ കൂടുതൽ ധൈര്യം ലഭിച്ചത്‌. ഇത്‌ തന്നെ അസ്വസ്ഥപ്പെടുത്തുന്നു. ഭാർഗവ പറഞ്ഞു
Prof. John Kurakar


No comments: