ലോകത്തിനു മുന്നിൽ
ഇന്ത്യനാണം കെടുന്നു
മതം വേണോ?
അതോ രാജ്യം വേണോ? ഭാരതീയർ തലമുറ
തലമുറകളായി കൈമാറി വരുന്നത് തല
പൊക്കി നിൽക്കുന്ന ഭാരതത്തെ
ആണ്. കുറെ നാളായി
ഇന്ത്യയിൽ വളർന്നു വരുന്ന
അസഹിഷ്ണതയും വിദ്വേഷവും വിനാശകരമായ
ആക്രമണങ്ങളും ലോകത്തിനു മുന്നിൽ ഇന്ത്യയെ
നാണം കെടുത്തുകയാണ് .ആവിഷ്കാര
സ്വതന്ത്ര്യത്തിനു വലിയ ഭീഷണി നേരിടേണ്ടി
വരുന്നു. പലരും എഴുത്തു നിര്ത്തുന്നു,
കൊല്ലപ്പെടുന്നു, വധഭീഷണി നേരിടുന്നു, എങ്ങനെ
പ്രതികരിക്കും ? അപകടം പിടിച്ച ഒരു
കാലഘട്ടത്തിലൂടെയാണ്ഭാരതം കടന്നു പോകുന്നത്.
സാമുദായികസൗഹാര്ദം തകര്ക്കുന്ന പ്രസ്താവനകള് നടത്തുന്ന കേന്ദ്രമന്ത്രിസഭ അംഗങ്ങള്ക്കോ
എംപിമാര്ക്കോ നേതാക്കള്ക്കോ
എതിരായി കേന്ദ്രസർക്കാർ ഇതുവരെ
നടപടിയൊന്നും സ്വീകരിച്ചിട്ടില്ല അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത്
നടക്കുന്നത്. ലോക രാജ്യങ്ങള്ക്കു
മുന്നില് ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരുന്നു.
ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണ് ഇത്തരം
പ്രവണതകള്. ഇന്ത്യയിലുടനീളം കലാകാരന്മാരുടെ പ്രതിഷേധം ശക്തമാകുകയാണ്. പലരും
കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡുകള് തിരികെ
നല്കി കഴിഞ്ഞു. ചിലർ സംഘടന
അംഗത്വം രാജിവെച്ചു. ചിലര് പ്രതിഷേധം അറിയിച്ചു.
ബീഫ് ആരോഗ്യത്തിന് നല്ലതാണെന്ന് എഴുതിയ
എഡിറ്ററെ സ്ഥാനത്തു നിന്ന് നീക്കിയതായി
സര്ക്കാര് ഉത്തരവിറക്കി. ബീഫ് പ്രമേയമായ ഡോക്യുമെൻററി സർക്കാർ
നിരോധിച്ചു .
നൂറ്റിമുപ്പതു കോടി ജനങ്ങളും അനേകം
ഭാഷകളും ജാതിയും സംസ്കാരങ്ങളും നിറഞ്ഞ
ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ
ശക്തികളെ നിലയ്ക്കു
നിർത്താൻ സര്ക്കാരിന്
കഴി യുന്നില്ല .രാജ്യത്ത്
വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കേന്ദ്ര സർക്കാർ മൗനംപാലിക്കുന്നതിൽ
പ്രതിഷേധിച്ച് എഴുത്തുകാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചതിന്
പിന്നാലെ ശാസ്ത്രജ്ഞരും അക്കാദമിക ചരിത്രകാരൻമാരും പ്രതിഷേധവുമായി
രംഗത്തെത്തി. പ്രമുഖ ശാസ്ത്രജ്ഞനും സെന്റർ
ഫോർ സെല്ലുലാർ ആൻഡ്
മോളിക്യുലാർ ബയോളജി സ്ഥാപക ഡയറക്ടറുമായ
പി എം ഭാർഗവ
പദ്മഭൂഷൺ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപിച്ചു. എഴുത്തുകാരുടേയും
കലാകാരൻമാരുടെയും പ്രതിഷേധത്തിൽ പങ്കു ചേർന്ന് 107 മുതിർന്ന
ശാസ്ത്രജ്ഞൻമാർ രാഷ്ട്രപതിക്ക് ഓൺലൈൻ പരാതി ശേഖരണം
നടത്തി മണിക്കൂറുകൾക്കകമാണ് പി എം
ഭാർഗവ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപനം നടത്തിയത്.
പ്രമുഖ ചരിത്രകാരി റോമിലാ ഥാപ്പറിന്റെ
നേതൃത്വത്തിലുള്ള രാജ്യത്തെ 53ൽ പരം
വരുന്ന അക്കാദമിക ചരിത്രകാരൻമാരും പുതിയ
സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്
പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇപ്പോഴത്തെ പ്രവണത തുടർന്നാൽ
ഇന്ത്യൻ ജനാധിപത്യം തന്നെ അപകടത്തിലാവും.
ഭാരതത്തിലെ ഇതുവരെയുള്ള ഒരു
സർക്കാരും ജനങ്ങൾ
എന്ത് കഴിക്കണമെന്നോ, എന്ത് ധരിക്കണമെന്നോ പറഞ്ഞിട്ടില്ല
.ഒരു ജനത എന്തു കഴിക്കേണ്ട എന്നല്ല ,ഒരു നേരമെങ്കിലും എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്നതാവണം സർക്കാർ ശ്രദ്ധിക്കേണ്ടത് . ഒരോ ദിവസവും തീവ്രവാദികളുടെ അസഹിഷ്ണുതയോടെയുള്ള
പ്രസ്താവനകളാണ് പുറത്ത് വരുന്നത്. ഇങ്ങനെ സംസാരിക്കാൻ
,പ്രവർത്തിക്കാൻ ഇത്തരം വ്യക്തികൾക്ക് സംഘടനകൾക്ക് എങ്ങനെ ധൈര്യം ലഭിച്ചു
.ലോകത്തിനു മുന്നിൽ ഇന്ത്യ
ദിനം പ്രതി നാണം
കെടുകയാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment