INDIA’S REPLY TO PAKISTAN AT UNGA
ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന്
It is regrettable that the
delegation of Pakistan has once again chosen to misuse the High Level Segment
of the UN General Assembly Session to distort reality and portray a false
picture of the challenges in our region. - See more at:
http://indianexpress.com/article/india/india-news-india/full-text-indias-reply-to-pakistan-at-the-united-nation-general-assembly.
Pakistan claims to be the primary victim of terrorism. In truth, it is actually
a victim of its own policies of breeding and sponsoring terrorists. Seeking to
mask its activities as though an outcome of domestic discontent in the Indian
State of Jammu & Kashmir carries no credibility with the world. t was
stated that Jammu and Kashmir is under foreign occupation. It is, except that
the occupier in question is Pakistan. In fact, India’s reservations about the
proposed China-Pakistan Economic Corridor stem from the fact that it passes
through Indian territory illegally occupied by Pakistan for many years.
Pakistan apparently regrets that the dispute over Jammu and Kashmir remains unresolved
and that our dialogue has not progressed. If it is so, this is because Pakistan
has chosen to disregard its commitments, whether it was under the 1972 Simla
Agreement, the 2004 Joint Declaration forswearing terrorism, or more recently,
the understanding between our two Prime Ministers at Ufa. On each occasion, it
is India that has extended the hand of friendship. India remains open even
today to engage Pakistan on outstanding issues in an atmosphere free of
terrorism and violence
ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. തീവ്രവാദത്തെ നട്ടുവളര്‍ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സ്വന്തം നയങ്ങളുടെ ഇരയാണ് പാകിസ്ഥാനെന്ന് ഇന്ത്യ പറഞ്ഞു. യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അഭിഷേക് സിംഗ് ആണ് പാകിസ്ഥാന്‍ പൊതുഅസംബ്ലിയില്‍
ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിയത്. യുഎന്‍ പൊതുസഭ പോലുളള ഉന്നതവേദിയെ ഒരിക്കല്‍ കൂടി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ പാകിസ്ഥാന്‍ തെരഞ്ഞെടുത്തത്
ഖേദകരമാണെന്ന് അഭിഷേക് സിംഗ് പറഞ്ഞു. മേഖല നേരിടുന്ന യാഥാര്‍ഥ വെല്ലുവിളികള്‍
തെറ്റായി ചിത്രീകരിക്കാനും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കാനുമാണ് പാകിസ്ഥാന്റെ ശ്രമം. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ
മുഖ്യ ഇരയാണെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കാശ്മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
തീവ്രവാദത്തെ നിയമാനുസൃതമായ
ഭരണതന്ത്രമായി പാകിസ്ഥാന്‍ ഉപയോഗിക്കുകയാണ്.
അതിന്റെ പ്രത്യാഘാതങ്ങളെ ലോകം ആശങ്കയോടെയാണ് ഇപ്പോള്‍ വീക്ഷിക്കുന്നതെന്ന് അഭിഷേക് സിംഗ് പറഞ്ഞു. ജമ്മു കാശ്മീരിലെ ആഭ്യന്തര അസന്തുഷ്ടി സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകരാജ്യങ്ങള്‍ സഹായിക്കാന്‍ തയ്യാറാണ്. എന്നാല്‍ പാകിസ്ഥാന്‍ സ്വയം ചെയ്ത പ്രവര്‍ത്തികളുടെ അപകടം അവര്‍ തിരിച്ചറിയണമെന്നും
അഭിഷേക് സിംഗ് പറഞ്ഞു.
കാശ്മീര്‍ അതിര്‍ത്തിയിലെ വെടിവെയ്പിനെക്കുറിച്ചുള്ള ആരോപണത്തെയും അഭിഷേക് സിംഗ് പ്രതിരോധിച്ചു.
അതിര്‍ത്തിയില്‍ തീവ്രവാദികളുടെ
നുഴഞ്ഞുകയറ്റത്തെ സഹായിക്കാനാണ് വെടിയുതിര്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് അഭിഷേക് സിംഗ് പറഞ്ഞു. നേരത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഷെരീഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.
Prof. John Kurakar
No comments:
Post a Comment