എസ്എന്‍ഡിപി - ബിജെപി ബന്ധം:
ഇടത് - വലത് മുന്നണികള്‍ ആശങ്കയില്‍
സംസ്ഥാനത്ത് എസ്എന്‍ഡിപി യോഗം ബിജെപി യുമായി അടുക്കുന്നത് ഇടതു- വലതു മുന്നണികളെ ആശങ്കയില്‍ ആഴ്ത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പ്
അടുത്തിരിക്കെ എസ്എന്‍ഡിപി യോഗം ബിജെപിയുമായി ശക്തമായ ബന്ധം സ്ഥാപിച്ചത് ഇരു മുന്നണികളെയും ഒരേ തരത്തില്‍ ഭയപ്പെടുത്തുന്നതായി നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
വെള്ളാപ്പള്ളി
നടേശനെ രൂക്ഷമായി വിമര്ശിച്ച് വിഎസ് അച്യുതാനന്ദന്‍. എസ്എന്‍ ട്രസ്റ്റിന്റെ കോളേജ് നിയമനത്തിന്റെ
പേരില്‍ നാല് വര്ഷം കൊണ്ട് നൂറ് കോടി രൂപ വെള്ളാപള്ളി കോഴ വാങ്ങിയെന്ന് വിഎസ് ആരോപിച്ചു. ഈഴവരിലാര്ക്കെങ്കിലും കോഴ നല്കാതെ നിയമനം കിട്ടിയിട്ടുണ്ടോ എന്നും വിഎസ് ചോദിച്ചു. എസ്എന്‍ ട്രസ്റ്റിന്റെ
കോളേജുകള്ക്ക് വെള്ളാപ്പള്ളിയുടെ പേരിട്ടത് ഏറ്റവും വലിയ ഗുരുനിന്ദയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി
നരേന്ദ്ര മോഡിയുമായി എസ്എന്ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന് കൂടിക്കാഴ്ച്ച നടത്തും. മറ്റന്നാള്‍ ഡല്‍ഹിയിലാണ് കൂടിക്കാഴ്ച്ച.
മകന് തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ആര് ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തിന്
മോഡിയെ കേരളത്തിലേക്ക് ക്ഷണിക്കാനാണ് കൂടിക്കാഴ്ച്ചയെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്ച്ചയായേക്കും. എസ്എന്ഡിപിയുടെ പാര്ട്ടി രൂപീകരണത്തിന്
വെള്ളാപ്പള്ളി ബിജെപിയുടെ പിന്തുണ തേടും.
പ്രതിരോധത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗത്തെ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് ഇരു മുന്നണികളും പയറ്റുന്നത്. വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളും ഈ തന്ത്രത്തിന്റെ ഭാഗമാണ്. ഏറെ നാളായി പറഞ്ഞുകേട്ട എസ്എന്‍ഡിപി- ബിജെപി സഹകരണം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഇരുമുന്നണികള്‍ക്കും ഉണ്ടായിരുന്നില്ല.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായും വെള്ളാപ്പളളി ചര്‍ച്ച നടത്തിയതോടെ മുന്നണികള്‍ ശരിക്കും അങ്കലാപ്പിലായി.
സവര്‍ണ വര്‍ഗ താല്പര്യങ്ങള് നടപ്പാക്കണമെന്ന് ശഠിക്കുന്ന ആര്എസ്എസ് സംഘപരിവാര്‍ ശക്തികള്‍ക്ക് ശ്രീനാരായണഗുരു
ദര്ശനം നടപ്പാക്കാനാവില്ലെന്നും മതാധിഷ്ഠിത നാടാക്കി മാറ്റി വേര്തിരിവുണ്ടാക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നും
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതിരോധത്തിന്റെ ഭാഗമായി കടന്നാക്രമിക്കുകയെന്ന പ്രാകൃത തന്ത്രമാണ് ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പയറ്റുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് അടക്കമുളള പ്രതികരണങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ എസ്എന്‍ഡിപിയെ ഉപയോഗിക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉപയോഗിച്ചുളള സ്ഥിരം വിമര്‍ശന തന്ത്രം തന്നെയാണ് വി.എസ് ഇക്കുറിയും പ്രയോഗിച്ചത്. എസ്എന്‍ഡിപി- ബിജെപി ബന്ധത്തിലൂടെ ആര്‍എസ്എസും ബിജെപിയും മാത്രമേ വളരൂ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കടന്നാക്രമിച്ചും കരുനീക്കങ്ങള്‍
നടത്തിയും എസഎന്‍ഡിപി ബിജെപി സഖ്യത്തെ വിവാദമാക്കുകയാണ്
ഇരുമുന്നണികളുടെയും ലക്ഷ്യമെന്ന് ഈ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നേരിട്ട് പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. വെള്ളാപ്പള്ളി നടേശനെതിരേ ആഞ്ഞടിക്കുന്നതിനൊപ്പം ഗുരുനിന്ദയ്ക്ക്
പരിഹാരമായി മാപ്പപേക്ഷിച്ചുളള പൊതുയോഗങ്ങളും
ഇതോടൊപ്പം സിപിഎം സംസ്ഥാനത്തൊട്ടാകെ
നടത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍
പാര്‍ട്ടിക്ക് നഷ്ടമാകാന്‍ സാദ്ധ്യതയുളള വോട്ടുകളെക്കുറിച്ച് സിപിഎം അങ്ങേയറ്റത്തെ ആശങ്കയിലാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു
Prof. John Kurakar
No comments:
Post a Comment