കേരളത്തിൽ
മൂന്നാം മുന്നണി വരുന്നു
കേരളത്തിൽ മൂന്നാം മുന്നണി രാഷ്ട്രീയത്തിന് അരങ്ങൊ
രുങ്ങുകയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുവലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിൽ മനസ്സുമടുത്ത ഭൂരിപക്ഷസമുദായം മൂന്നാമതൊരു രാഷ്ട്രീയശക്തിയെ പ്രതീക്ഷിക്കുകയാണ്. യുവാക്കൾ കൊഴിഞ്ഞുപോകുകയാണെന്നു ചില രാഷ്ട്രീയപാർട്ടികൾ പരിതപിക്കുന്നതിന്റെ കാരണമിതാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രുങ്ങുകയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുവലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിൽ മനസ്സുമടുത്ത ഭൂരിപക്ഷസമുദായം മൂന്നാമതൊരു രാഷ്ട്രീയശക്തിയെ പ്രതീക്ഷിക്കുകയാണ്. യുവാക്കൾ കൊഴിഞ്ഞുപോകുകയാണെന്നു ചില രാഷ്ട്രീയപാർട്ടികൾ പരിതപിക്കുന്നതിന്റെ കാരണമിതാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ച ശുഭകരവും സന്തോഷകരവുമാണെന്നും എസ്എൻഡിപിയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു. തിരഞ്ഞെടുപ്പു രാഷ്ട്രീയ വിഷയങ്ങൾ എസ്എൻഡിപി കൗൺസിലിൽ കൂടിയലോചിച്ചശേഷമേ പരസ്യമാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ സംവരണനയത്തിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഉറപ്പു നൽകിയതായി വെള്ളാപ്പള്ളി പറഞ്ഞു.
സംവരണം പുനഃപരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതിന്റെ പരാമർശം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നു ചർച്ചയിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം ഏറ്റെടുക്കണമെന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അഭ്യർഥന അനുഭാവപൂർവം പരിഗണിക്കാമെന്ന നിലപാടും വെള്ളാപ്പള്ളി ചർച്ചയിൽ അറിയിച്ചു. ഇക്കാര്യം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയശേഷമേ പരസ്യമായി പ്രഖ്യാപിക്കാനാകൂ. രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനുള്ള എസ്എൻഡിപിയുടെ നീക്കത്തിനു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഉറപ്പുലഭിച്ചു.
പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യൂണിയൻ – ശാഖാ ഭാരവാഹികൾ ബിജെപി പിന്തുണയോടെ സ്വതന്ത്രരായി മൽസരിക്കാമെന്നും ധാരണയായി. തുഷാർ വെള്ളാപ്പള്ളിക്കു
കേന്ദ്രമന്ത്രി സ്ഥാനമെന്ന വിഷയവും ചർച്ചചെയ്തതായാണു സൂചന.
ഹൈന്ദവ ഏകീകരണമെന്ന മുദ്രാവാക്യമുയർത്തി നവംബർ 23നു കാസർകോട്ടു നിന്നാരംഭിക്കുന്ന രഥയാത്രയ്ക്കു നേതൃത്വംനൽകുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ശ്രീശ്രീ രവിശങ്കർ ഉദ്ഘാടനം ചെയ്യുന്ന എസ്എൻഡിപി രഥയാത്രയ്ക്കു ബിജെപി കേന്ദ്രനേതൃത്വം പിന്തുണ വാഗ്ദാനം ചെയ്തു. ഹൈന്ദവ ഐക്യത്തിനായി നിലയുറപ്പിക്കുമ്പോഴും ചില ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ നേടാനാകുമെന്നു വെള്ളാപ്പള്ളി നടേശൻ സൂചിപ്പിച്ചു. തീവ്ര ഹിന്ദുത്വ നിലപാടുകൾ കൈക്കൊള്ളാനാകില്ല. കേരളത്തിൽ സംവരണത്തിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന
സമുദായ സംഘടനകൾക്കു വിശാല ഹിന്ദു ഐക്യമെന്ന സന്ദേശം അവഗണിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി ചർച്ചയിൽ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സംവരണ വാദം വീണ്ടുമുയർത്താനുള്ള സിപിഎമ്മിന്റെ ശ്രമം വിജയിക്കില്ലെന്നും വെള്ളാപ്പള്ളി വിലയിരുത്തി. കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളിലുള്ള നിർധനർക്കായി ഭൂമിയും വീടും നൽകാനുള്ള പദ്ധതി, സാമ്പത്തിക സഹായ പാക്കേജ്, എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസ് പദ്ധതിക്കു കേന്ദ്രസഹായം, കേരളത്തിൽ കൂടുതൽ കേന്ദ്ര വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിച്ചതായി വെള്ളാപ്പള്ളി അറിയിച്ചു.
ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അമിത് ഷായും ഒപ്പമുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ, എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു എന്നിവരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന നേതാക്കളെ പൂർണമായി ഒഴിവാക്കിയായിരുന്നു ചർച്ച. ആർഎസ്എസ് താത്വികൻ ഗുരുമൂർത്തിയും പങ്കെടുത്തു.
ബിജെപി – എസ്എൻഡിപി സഖ്യത്തിനു വെള്ളാപ്പള്ളി നടേശൻ നേതൃത്വംനൽകണമെന്ന
ബിജെപി േകന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഇന്നലെ ആലുവയിൽ വിളിച്ചുചേർത്ത സംസ്ഥാന ഭാരവാഹി യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഭിന്നസ്വരമുയരരുതെന്ന അമിത് ഷായുടെ നിർദേശവും സംസ്ഥാന നേതാക്കളെ അറിയിച്ചു.
Prof. John Kurakar
Prof. John Kurakar

No comments:
Post a Comment