ജനാധിപത്യമതനിരപേക്ഷ
ശക്തികൾ ഉണരണം
ഭാരതത്തിൻറെ പോക്ക് അടുത്തകാലത്തായി ശരിയായ
ദിശയിലാണോ എന്ന്
സംശയിക്കേണ്ടി യിരിക്കുന്നു . രാഷ്ട്രപതി പ്രണബ് മുഖർജി,
രണ്ടാഴ്ചയ്ക്കിടയിൽ ഇന്ത്യയുടെ
ഇന്നത്തെ സ്ഥിതിയിൽ ആശങ്ക
പ്രകടിപ്പിച്ചിരിക്കുന്നു .. വർഗീയത യുടെ അഴിഞ്ഞാട്ടം രാജ്യത്ത്
സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാന്തരീക്ഷം രാഷ്ട്രപതിക്ക് മാത്രമല്ല സാമാന്യബുദ്ധിയും
മഹത്വവും നഷ്ടപ്പെട്ടിട്ടില്ലാത്ത ആരിലും സമാന പ്രതികരണമാണ്
സൃഷ്ടിക്കുന്നത്.
ഭാരതം അസഹിഷ്ണുതയുടേയും ഹിംസയുടെയും
ഇരുണ്ട ദിനങ്ങളിലേക്കാണ് പോകുന്നത് .രാജ്യത്തെ വർഗ്ഗീയ
ഭീകരതയെ അപലപിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര
ഭരണകൂടവും തയാറാകണം ഗോമാംസത്തിന്റെ പേരിൽ
കൊലയാളി സംഘങ്ങൾ നടത്തുന്ന അക്രമങ്ങൾക്കും
കൊലപാതകങ്ങൾക്കും നേരെ സർക്കാർ നടപടിയെടുക്കണം.
ഡൽഹിയിലെ പ്രസ്ക്ലബിൽ നടന്ന
കരിഓയിൽ ആക്രമണങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. മതപരവും
സാംസ്കാരികവും ആചാരപരവും ഭാഷാപരവുമായ വൈജാത്യങ്ങളെ
സമന്വയിപ്പിച്ച് നിലനിർത്തുന്ന വൈവിധ്യത്തിന്റെ ഏകത്വമാണ് ഭാരതത്തിൻറെ കരുത്ത്
.ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മഹത്വവും ഇതുതന്നെയാണ്
.ഭാരതത്തിൻറെ ഈ അഭിമാനം
തകർക്കാൻ പ്രതിലോമശക്തികൾ
ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഒരു രാജ്യത്തിൻറെ
മഹാസംസ്കാരത്തെയും ചരിത്രത്തെയുമാണ് ദുരന്തത്തിലേക്ക് തള്ളിയിടാൻ വർഗ്ഗീയവാദികൾ ഇറങ്ങി
തിരിച്ചിരിക്കുന്നത് . ഇതിനെ പ്രതിരോധിക്കാൻ എല്ലാ
ജനാധിപത്യ മതനിരപേക്ഷ ശക്തികളും ഉണർന്നു
പ്രവർത്തിക്കാൻ തയാറാകണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
.
No comments:
Post a Comment