Pages

Sunday, October 25, 2015

വിലയില്ലാത്ത മനുഷ്യ ജീവിതങ്ങള്

വിലയില്ലാത്ത
മനുഷ്യ ജീവിതങ്ങള്

John Kurakarഹരിയാനയിലെ ബല്ലബ്ഗഡില്‍ ദളിത് കുട്ടികള്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടതിനെ നായയെ കല്ലെറിയുന്നതിനോടുപമിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ  പ്രസ്താവന മനുഷ്യ ജീവിതത്തിൻറെ വിലയില്ലയ്മയെ സൂചിപ്പിക്കുന്നു .ദൈവത്തെ കണ്ടു ,ചെകുത്താനെ കണ്ടു ,മനുഷ്യനെ മാത്രം കണ്ടില്ല ,മന്ത്രിക്ക് ദളിതർ മനുഷ്യരായി  തോന്നിയില്ല .വല്ലാത്ത വരുതികളിലും അറുതികളിലും കിടന്നു നട്ടം തിരിയുന്ന  മനുഷ്യന്  എന്തുവില ? ഭാരതത്തിൽ ന്യൂനപക്ഷ, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ളഅക്രമങ്ങള്‍നിത്യസംഭവമായിമാറികൊണ്ടിരിക്കുന്നു.ഉത്തരവാദിത്വമുള്ള ഒരു മന്ത്രി  വിഷലിപ്തമായ വാക്കുകള്‍ കൊണ്ട് ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിചിരിക്കുന്നു .
സംവരണവും വിവിധ നിയമങ്ങളുടെ സംരക്ഷണവുമുണ്ടായിട്ടും രാജ്യത്ത് ന്യൂനപക്ഷ, ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി ദയനീയമാണ്.  ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കൈയും കണക്കുമില്ല.. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം  വർഗ്ഗീയ വാദികൾ   മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കേല്‍പ്പിച്ച കളങ്കം വളരെ വലുതാണ്.ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെയും പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ചതിന്റെയും പൊതുവഴി ചവിട്ടിയതിന്റെയും 'ഉയര്‍ന്ന' ജാതിക്കാരെ പ്രണയിച്ചതിന്റെയുമൊക്കെ പേരില്‍ ദളിതുകള്‍ കൊലചെയ്യപ്പെടുന്നത് മിക്കപ്പോഴും വാര്‍ത്തയാകാതെ പോവുകയാണ് പതിവ്. ഈ 'ശിക്ഷാമുറകള്‍'ക്ക് ആജ്ഞ നല്‍കുന്ന ഗ്രാമപ്രമുഖരും ഗോത്രത്തലവന്മാരുമൊക്കെ ഭരണത്തിൽ സ്വാധീനമുള്ളവരാണ് . പശുവിന്റെ പേരിൽ  വേണ്ടി മനുഷ്യജീവനെടുക്കുകയും മനുഷ്യര്‍ക്ക് നായയുടെ വിലപോലും കല്‍പിക്കാതിരിക്കുകയും ചെയ്യുന്ന തത്വസംഹിത, ബഹുസ്വര ഇന്ത്യ എന്ന സങ്കല്‍പത്തെ അട്ടിമറിച്ച് ലോക ദൃഷ്ടിയിൽ  ഭാരതത്തിൻറെ  മഹത്വം ഇല്ലാതാക്കുകയാണ് .രാജ്യത്തിന്റെ വികസനവും സാമൂഹിക നീതിയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതാണ്. ദളിതരുടേയും പിന്നാക്ക വിഭാഗത്തിന്റേയും യുഗമാണിതെന്നാണ് പ്രധാനമന്ത്രി  പറയുന്നത്  .എന്നാല്‍ ഇതൊന്നും  പ്രവർത്തിയിൽ  കാണുന്നില്ല ..കേഴുക കേഴുക  ഭാരതമേ !


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: