Pages

Tuesday, October 27, 2015

നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റം

നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റം

John Kurakarകേരളത്തിൽ  സാധാരണ  ജനങ്ങൾ നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുന്ന വിലകയറ്റത്താൽ കഷ്ടപെടുകയാണ് .വിലക്കയറ്റത്തിൽനീറുകയാണ്‌.സംസ്‌ഥാനത്തെ സാധാരണക്കാര്‍.വിലക്കയറ്റം രാജ്യവ്യാപകമാണ് .സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനം തകർന്ന മട്ടിലാണ് .ഉഴുന്നിനും പരിപ്പിനുമാണ്‌ സമീപ കാലത്ത്‌ വില കുതിച്ചുയര്‍ന്നത്‌. ഇതിനു രണ്ടിനും വില കിലോയ്‌ക്ക്‌ 200 രൂപയ്‌ക്കടുത്തായി. കഴിഞ്ഞ വിഷുക്കാലത്ത്‌ 140 രൂപയുണ്ടായിരുന്ന പരിപ്പ്‌ വില 200 രൂപ കടന്നപ്പോള്‍ 120 രൂപയില്‍ നിന്നാണ്‌  രാജ്യമാണ്  ഇത്രത്തോളമായത്‌. സവാളയുടെയും ഉള്ളിയുടെയും വില കൂടിയതിന്റെ ആഘാതം ഏതാനും മാസങ്ങളായി തുടരുന്നുമുണ്ട്‌. മലയാളിയുടെ ദോശയും ഇഡ്‌ഡലിയുമൊക്കെ ഒരപൂർവ വാസ്തുവായി മാറുകയാണ് . ഉഴുന്നും പരിപ്പും അടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങൾ ൽ ഹോട്ടലുകള്‍ഒഴിവാക്കുകയാണ് മലയാളി ഉഴുന്ന് ,പയർ എന്നിവയുടെ കൃഷി .പൂർണ്ണമായി ഉപേക്ഷിച്ചതാണ്വലിയ വിലക്കയറ്റത്തിനും കാരണമായി തീർന്നത് .
കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തുടര്‍ന്നതോടെ വില കുതിച്ചുകയറി. ഇനിയും ഉയരാതിരിക്കാന്‍ വിപണിയില്‍ ഉല്‍പ്പന്നം യഥേഷ്‌ടം ലഭ്യമാക്കുകയേ പോംവഴിയുള്ളൂ. അതിനുവേണ്ടി സര്‍ക്കാര്‍ ഇറക്കുമതി നടത്തുകയാണ്‌ വേണ്ടത്‌.ഗ്രാമങ്ങളും കാർഷിക മേഖലയും നിസഹായമായ അവസ്‌ഥയിലേക്കു തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.ഭാരതം അടിസ്ഥാനപരമായി  കാർഷിക രാജ്യമാണ് .കൃഷിയെ അവഗണിച്ച് ഭാരതത്തിനു മുന്നേറാനാവില്ല ."ഡിജിറ്റൽ ഇന്ത്യ" കർഷകരുടെ കൂട്ട ആത്മഹത്യക്ക് കാരണമായി തീരരുത്

പ്രൊഫ്‌. ജോണ്‍ കുരാക്കാർ




No comments: