Pages

Monday, September 21, 2015

SAUDI ARABIA HOUTHI ATTACK FROM YEMEN

Saudi Arabia Houthi attack from Yemen

തെക്കൻ സൗദിയിൽ നിന്നും 130 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി
കനത്ത ഷെല്ലാക്രമണം നടക്കുന്ന തെക്കൻ സൗദിയിൽ നിന്നും 130 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി. ജീസാൻ സാനന്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരെയാണ് രക്ഷപ്പെടുത്തിയത്. കിങ് ഫഹദ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർഥനയെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെടുകയായിരുന്നു.
യെമനിൽ വിമതവിഭാഗമായ ‌ഹൂതികൾക്കെതിരായ പോരാട്ടം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെത്തുടർന്നു ഹൂതികളും തിരിച്ചടിക്കുകയാണ്. സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൂതിവിമതരുടെ ഷെല്ലാക്രമണത്തിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടിരുന്നു
Prof. John Kurakar


No comments: