TRIBUTE PAID TO RADHIKA THILAK,
RENOWNED MALAYALAM PLAYBACK SINGER
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

Renowned Malayalam playback
singer Radhika Thilak passed away in Kochi on Sunday. She was 45.She succumbed
to cancer at a private hospital where she was admitted two days ago due to
fever. The sudden demise came after her condition worsened due to infection.She
is survived by husband Suresh and daughter Devika, a student of National
University of Advanced Legal Studies in Kochi. The cremation of the singer will
take place at 5.30 pm at Ravipuram crematorium in Kochi.Singers Sujatha and
Venugopal are Radhika's relatives.Radhika Thilak has sung nearly 70 songs for
Malayalam films.പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 45 വയസായിരുന്നു. പനി ബാധിച്ച് ഏതാനുംദിവസങ്ങളായിഇവിടെചികിത്സയിലായിരുന്നു.അണുബാധയെത്തുടർന്നാണ് മരണം. ഒന്നര വർഷത്തോളമായി അർബുദ രോഗ ബാധിതയായിരുന്നു.ലളിതഗാനരംഗത്തെ കുയിൽനാദമായാണ്
രാധികാ തിലക് മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയത്. പിന്നീട് മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ
ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് രാധിക തിലക്. 60ൽ അധികം സിനിമാ ഗാനങ്ങൾ പാടിയിട്ടുണ്ട്. യേശുദാസ്, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം ഒരുപാട് സ്റ്റേജ് ഷോകളിൽ പാടിയിട്ടുണ്ട്.മായാമഞ്ചലിൽ (ഒറ്റയാൾ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളിൽ ഉടുക്കുംകൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ
(കന്മദം) മനസിൽ മിഥുന മഴ (നന്ദനം) തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയങ്ങളാണ്. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടിയിരുന്നു. ദൂരദർശനുൾപ്പെടെ
വിവിധ ചാനലുകളിൽ അവതാരകയുമായിരുന്നു.സുരേഷാണ് ഭർത്താവ്. മകൾ ദേവിക. പിന്നണി ഗായിക സുജാത, ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവർ ബന്ധുക്കളാണ്.
Prof. John Kurakar
No comments:
Post a Comment