ISIS LINKED WOMAN
AT
HYDERABAD AIRPORT
ഐഎസ് വനിത നിക്കി ഹൈദരാബാദിൽ പിടിയിൽ
Police arrested a
woman in at Shamshabad International airport on the suspicion of her allegedlink with the dreaded terrorist outfit ISIS. Nikki
Joseph, who is supposed to fly from Hyderabad to Dubai, was arrested on Friday
ദുബായിൽ നിന്നും ഭർത്താവ് ദേവേന്ദർ ബാത്രയ്ക്കൊപ്പം
ഇന്നലെ രാത്രി ഹൈദരാബാദിലെത്തിയപ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് മുസ്തഫ എന്നും നിക്കി ജോസഫിന് അഫ്ഷ ജബീന്‍ എന്നും പേരുള്ളതായി പൊലീസ് അറിയിച്ചു. ആളുകളെ ഐഎസിലേക്ക് ആകർഷിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഒരാളിൽ നിന്നും ഇവരുടെ ഐഎസ് ബന്ധത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. സൽമാൻ മൊയ്നുദീൻ എന്ന മുപ്പതുകാരനാണ്
നിക്കി ജോസഫ് എന്നു പേരുള്ള ഒരു യുവതി ഐഎസിലേക്ക് ആളുകളെ ആകർഷിക്കുന്നതായി
പൊലീസിനോട് വെളിപ്പെടുത്തിയത്. ഓൺലൈനിൽ താനുമായി ബന്ധപ്പെട്ട നിക്കി ജോസഫ് തന്നെ ഇഷ്ടമാണെന്നു പറഞ്ഞെന്നും തന്നോടൊപ്പം സിറിയയിലേക്ക്
കടന്ന് ഐഎസിൽ ചേരാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയെന്നും സൽമാൻ പൊലീസിനെ അറിയിച്ചിരുന്നു.
നേരത്തെ, ഐഎസ് ബന്ധം സംശയിച്ച് രണ്ടു മലയാളികളെ യുഎഇ ഇന്ത്യയിലേക്ക്
നാടുകടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. കേരളത്തിലെത്തിച്ച ഇവരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു ശേഷം കൗണ്‍സലിങ്ങിനും വിധേയരാക്കി വിട്ടയച്ചിരുന്നു.
ഇതിനുപുറമെ, ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യക്കാരായ
11 പേരെ യുഎഇയില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, സാമ്പത്തിക സഹായം ഉള്‍പ്പെടെ മറ്റു സഹായങ്ങള്‍ നല്‍കാനും ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഐഎസ് നേതാക്കളുമായി ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക പിന്തുണയുള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് ശ്രമിച്ചു, കൂടുതല്‍ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍.
Prof. John Kurakar
No comments:
Post a Comment