ജർമനിയിലെത്തുന്ന
അഭയാർഥികൾ
യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളുടെ
എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്
. അഭയാർഥികളുടെ
പ്രശ്നം പരിഹരിക്കുന്നതിനോ അവരെ പുനരധിവസിപ്പിക്കുന്നതിനോ സൗദിയുൾപ്പെടെയുള്ള ഗൾഫ്
രാഷ്ട്രങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം
ശക്തമാകവെയാണ് ജർമനിയിലെത്തുന്ന അഭയാർഥികൾക്കായി സ്വന്തം ചെലവിൽ 200 ആരാധനാലയങ്ങൾ
നിർമിക്കാമെന്ന വാഗ്ദാനവുമായി സൗദി ഭരണകൂടം രംഗത്തെത്തിയത്.സൗദി അറേബ്യയ്ക്ക് പുറമെ
ബഹ്‌റൈൻ, കുവൈത്ത്,
ഖത്തർ, ഒമാൻ, യുഎഇ തുടങ്ങിയ
ഗൾഫ് രാഷ്ട്രങ്ങളും അഭയാർഥി
പ്രശ്നം പരിഹരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് വിമർശനമുയര്‍ന്നിരുന്നു. അഭയാർഥികൾക്ക് മുന്‍പിൽ ഇവർ
രാജ്യത്തിന്റെ വാതിലുകൾ കൊട്ടിയടച്ചതായും ആക്ഷേപമുണ്ടായിരുന്നു.
ലെബനീസ് ദിനപത്രമായ അൽ ദിയാറിനെ
ഉദ്ധരിച്ചാണ് പള്ളികൾ നിർമിക്കാൻ സൗദി
അറേബ്യ സന്നദ്ധത അറിയിച്ച കാര്യം
റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അഭയാർഥികൾക്കായി സൗദി അറേബ്യ ഒന്നും
ചെയ്തിട്ടില്ലെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ
2011 മുതൽ ഇതുവരെ അഞ്ചു ലക്ഷത്തിലധികം
സിറിയൻ പൗരൻമാർ സൗദിയിൽ അഭയം
കണ്ടെത്തിയതായി അൽ-ഹയാത്
ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. അഭയാര്‍ഥികളായല്ല തൊഴിലാളികളായാണ്
സൗദി ഇവരെ രാജ്യത്ത്
താമസിപ്പിച്ചിരിക്കുന്നതെന്നും
റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, ധനികരായ
വ്യക്തികൾ അഭയാർഥികൾക്കായി നൽകിയ ധനസഹായം 900 മില്യൺ
ഡോളറിലധികം വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിരുന്നു.
അയ്‌ലാന്‍
എന്ന കുരുന്നു ജീവന്‍
സത്യത്തില്‍ ഇസ്ലാമിക് ഭീകരതയുടെ രക്ത
സാക്ഷിയാണ്. മറ്റു അനേകം കുരുന്നുകളെയും
സഹോദരീ സഹോദരന്മാരെയും പോലെ.അഭയാർഥികൾക്ക് ഇപ്പോൾ പള്ളിയല്ല ജീവൻ
നിലനിർത്തുകയാണ് ആവശ്യം .പള്ളികൾ അവർ തന്നെ പിന്നീട്
പണിയട്ടെ . ഒന്നു കാൽ ഉറപ്പിക്കാൻ
ഒരു അടി മണ്ണ്
ഇല്ലാത്തവന് അതു കൊടുക്കാൻ ലോക
രാഷ്ട്രങ്ങൾ ആദ്യം മനസ് കാണിക്കു
.ഭൂമിയിൽ ചവിട്ടി നില്ക്കാൻ ഒരു
ഇടം ഈ അഭയാർഥികൾക്ക്ഇന്നില്ല
. സൗദി
അറേബ്യ - ഇസ്ലാം മതത്തിന്റെ ആസ്ഥാനം
ഇപ്പോൾ കൊടുക്കേണ്ടത് പള്ളി ഉണ്ടാക്കി കൊടുക്കലല്ല-
അഭയം ആണ് .അതിനു
തയാറാകണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment