INDIA
GIFTING AWAY SHIP
TO SRI
LANKA
ലങ്കക്ക് ഇന്ത്യയുടെ നാവിക കപ്പല്‍;
തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം
Indian
Coast Guard Ship 'Varaha' was gited to Sri Lanka on August 27 in Colombo. The
ship was in the service of the island nation since 2006 and it was rechristened
'Sagara' by Sri Lanka. It was formally handed over
at a ceremonial function in the presence of Indian and Sri Lankan top
officials, according to the island nation's official website. Referring to the hand over, Vaiko said "this is
an unforgivable betrayal of Eelam Tamils and Tamil Nadu fishermen by the Indian
government." Alleging that the
ship was "used for killing Tamils in Sri Lanka", he claimed "the
vessel is an evidence of the use of Indian Navy to finish off the Sea Tigers by
Sri Lankan Naval forces."ഇന്ത്യ ശ്രീലങ്കക്കു നല്‍കുന്ന സമ്മാനത്തെ ചൊല്ലി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്. തീര സംരക്ഷണ സേനയുടെ കൈവശമുള്ള വരാഹ എന്ന കപ്പലാണ് ലങ്കക്കു സമ്മാനിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിനെതിരെ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ തുടര്‍ച്ചയായി അക്രമിക്കുന്ന
ലങ്കന്‍ നേവിയെ സഹായിക്കാനാണ്
കേന്ദ്രത്തിന്റെ സമ്മാനം ഉപകരിക്കുകയെന്നും
സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധി പറഞ്ഞു. കപ്പല്‍ തിരികെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന്
പി.എം.കെ നേതാവ് ഡോ.എസ് രാമദോസ് അഭിപ്രായപ്പെട്ടു.
ശ്രീലങ്കയെ സഹായിക്കാനുള്ള
ഇന്ത്യയുടെ നീക്കം നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ശ്രീലങ്കയിലെ തമിഴ് വംശജരെ കൊന്നൊടുക്കാനാണ് ലങ്കന്‍ നേവി കപ്പലുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ക്കെതിരായാണ് നീക്കം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം തമിഴ് ജനതയോടുള്ള വഞ്ചനയാണെന്നു എം.ഡി.എം.കെ നേതാവ് വൈക്കോ പറഞ്ഞു. അതേ സമയം തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇതുവരെ കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല.ഇന്ത്യ നല്‍കിയ ആയുധങ്ങളുപയോഗിച്ചാണ് ലങ്കന്‍ സൈന്യം തമിഴ് വംശജരെ കൊന്നൊടുക്കുന്നതെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം. ലങ്കന്‍ സേന തമിഴ് വംശജര്‍ക്കെതിരെ മനുഷ്യത്വപരമായ സമീപനം കാണിക്കുന്നുവെന്നാരോപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ ചെന്നൈയില്‍ കളിക്കുന്നതിനിനെതിരെ വിവിധ കക്ഷികള്‍ നേരത്തെ രംഗത്തു വന്നിരുന്നു.
Prof. John Kurakar
No comments:
Post a Comment