ജൈന സമുദായത്തിന്റെ സന്ധാര അനുഷ്ഠാനത്തിന്സുപ്രീംകോടതി അനുമതി
ജൈന സമുദായാംഗങ്ങള്‍ക്ക് സ്വയം മരണം വരിക്കുന്നതിനുള്ള അനുഷ്ഠാനമായ സന്ധാര പിന്തുടരുന്നതിന് സുപ്രീംകോടതിയുടെ അനുമതി. സന്ധാര അനുഷ്ഠാനം നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. ഇത് സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍, രാജസ്ഥാന്‍ സര്‍ക്കാര്‍, ജൈന സംഘടനകള്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
മരണാസന്നരായ ജൈനമത വിശ്വാസികള്‍ ഭക്ഷണം കഴിക്കാതെയും ജലപാനമില്ലാതെയും നിരാഹാരമിരുന്ന് സ്വയം മരണം വരിക്കുന്ന അനുഷ്ഠാനമാണ് സന്ധാര അല്ലെങ്കില്‍ സല്ലേഖന. ഇത്തരത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ആത്മഹത്യയ്ക്കു തുല്യമാണെന്നും അതിനാല്‍ അനുഷ്ഠിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സന്ധാര നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ നിഖില്‍ സോണി സമര്‍പ്പിച്ച പൊതു താത്പ്പര്യ ഹര്‍ജിയിലാണ് രാജസ്ഥാന്‍ വിധി പുറപ്പെടുവിച്ചത്.മരണത്തിനു മുമ്പ് അനുഷ്ഠിക്കുന്ന ഏറ്റവും വലിയ ത്യാഗമാണ് സന്ധാരയെന്ന് ജൈനമത പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. 2006ല്‍ 93കാരിയായ കെയ്‌ല ദേവി ഹിരാവത് ജെയ്പൂരില്‍ സന്ധാര അനുഷ്ഠിച്ച് മരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സന്ധാര സംബന്ധിച്ച് നിരവധി ചര്‍ച്ചകളുണ്ടായി.
No comments:
Post a Comment