Pages

Wednesday, September 9, 2015

FLESH-EATING BACTERIA IN GULF SEASHORE

FLESH-EATING BACTERIA IN GULF SEASHORE
ഗള്‍ഫില്‍ മനുഷ്യനെ തിന്നുന്ന ബാക്ടീരിയ; പ്രവാസികള്‍ ആശങ്കയില്‍; ഗള്‍ഫ് മേഖലകളിലെ കടല്‍തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
ഗള്‍ഫില്‍ മനുഷ്യനെ തിന്നുന്ന ബാക്ടീരിയ; പ്രവാസികള്‍ ആശങ്കയില്‍; ഗള്‍ഫ് മേഖലകളിലെ കടല്‍തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കില്പം ആശങ്കയോടെയാണ് പ്രവാസികള് ഈ വാര്ത്ത കേട്ടത്. ഗള്ഫില് മനുഷ്യ ശരീരത്തെ കാര്ന്നുതിന്നുന്ന പ്രത്യേകതരം ബാക്ടീറിയ പെരുകുന്നതായി റിപ്പോര്ട്ട്. ഗള്ഫ് കടല്ത്തീരങ്ങളിലാണ് ഇത്തരത്തിലുള്ള ബാക്ടീരിയകള് പെരുകുന്നതായി കണ്ടെത്തിയത്.ഇതോടെ വിശ്രമ സമയം ബീച്ചില് ചെലവഴിക്കാന് പോകുന്നവര് തികച്ചും ആശങ്കയിലായി. ഗള്ഫ് മേഖലകളിലെ കടല്തീരങ്ങളില് ഉല്ലാസ യാത്രയ്ക്ക് പോകുന്ന വിനോദ സഞ്ചാരികള്ക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര് നിര്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ വര്ഷവും ഇതേസമയത്ത് ബാക്ടീരിയയ്ക്ക് എതിരെ അധികൃതര് മുന്നറിയിപ്പ് നല്കിയിരുന്നു.

വിബ്രിയോ വള്നിഫിക്കസ് എന്ന പ്രത്യേകയിനം ബാക്ടീരിയയാണ് മനുഷ്യജീവന് ഭീഷണിയായി ഗള്ഫ് മേഖലകളില് പടരുന്നതായി കണ്ടെത്തിയത്. കടല്തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയം കടല് ജലത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില് കടക്കുന്നത്. പിന്നീട് രക്തത്തില് ചേര്ന്ന് പ്രതിരോധ ശേഷിയെ തകര്ക്കും. കടല് ജലത്തിന് ചൂടുപിടിക്കുമ്പോള് വളരുന്ന ബാക്ടീരിയ, നന്നായി വേവിക്കാത്ത കടല് മത്സ്യത്തിലൂടെയും മനുഷ്യ ശരീരത്തില് കടക്കും. ഇത്തരം ബാക്ടീരിയയുടെ ആക്രമണത്തില് ഫ്ളോറിഡയില് ഈ വര്ഷം രണ്ടുപേര് മരിച്ചിരുന്നു. എട്ടോളം പേരാണ് പ്രത്യേക രോഗാവസ്ഥയില് ആശുപത്രിയില് ചികിത്സ തേടിയത്. കഴിഞ്ഞ വര്ഷം ഫ്ളോറിഡയില് മൂന്നുപേര് മരിച്ചത് ഉള്പ്പടെ ലോകത്ത് കഴിഞ്ഞ 18 മാസത്തിനിടയില് 39 പേരാണ് ബാക്ടീരിയയുടെ ആക്രമണത്തില് മരണമടഞ്ഞത്. യു.എ.ഇ കടല്തീരങ്ങളിലും ഫ്ളോറിഡ മുതല് ടെക്സാസ് വരെയുള്ള കടല്തീരങ്ങളിലും സുരക്ഷാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

                                             Prof. John Kurakar

No comments: