Pages

Wednesday, September 9, 2015

മതവും രാഷ്ട്രീയവും ഇടകലർത്തരുത്,

മതവും രാഷ്ട്രീയവും
ഇടകലർത്തരുത്,
John Kurakarഅടുത്ത കാലത്തായി കേരളത്തിലെ രാഷ്‌ട്രീയ-സാമൂഹിക മണ്ഡലം കലുഷിതമായിവരികയാണ്‌. രാഷ്‌ട്രീയഎതിരാളിയെ ആശയപരമായി നേരിടുന്നതിനു പകരം സാംസ്‌കാരികമായും വൈകാരികപരമായും തളര്‍ത്താനുള്ള അടവുകളാണു പലരും   പുറത്തെടുക്കുന്നത്‌. നിഷ്‌ഠുരമായ കൊലപാതക പരമ്പരകള്‍ നടന്നുകഴിഞ്ഞു. അക്രമരാഷ്‌ട്രീയം കൊടിനാട്ടിയതോടെ നാട്ടില്‍ പുലര്‍ന്നിരുന്ന സമാധാന അന്തരീക്ഷത്തിനും ഭംഗം നേരിട്ടു. അതിനു പിന്നാലെ ഓണാഘോഷവും ശ്രീകൃഷ്‌ണജയന്തിയും വ്യത്യസ്‌ത പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരേദിനം നടന്നത്‌ സാംസ്‌കാരിക മണ്ഡലത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ആഘോഷവേളകള്‍ രാഷ്‌ട്രീയ വൈരം പ്രകടിപ്പിക്കാനുള്ള വേദിയാക്കപ്പെടുന്നുവോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. മതവും രാഷ്ട്രീയവും കൂട്ടികുഴച്ചാൽ  വലിയഅപകടമാണ് ..സമുദായനേതാക്കൾ  സ്വന്തം സമുദായത്തിൻറെ പുരോഗതിയിൽ മാത്രം ശ്രദ്ധിക്കുക .കേരളത്തിൽ ചരിത്രപുരുഷന്‍മാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്‌ഥ സംജാതമായിരിക്കുകയാണ് . കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ ശില്‍പിയായ ശ്രീനാരായണഗുരുവിനെ  സമൂഹമധ്യത്തിലേക്ക്‌ അനവസരത്തില്‍ വലിച്ചിഴച്ച്‌ രാഷ്‌ട്രീയ, മതസംഘടനകള്‍ പരസ്‌പരം ഏറ്റുമുട്ടുന്നത്‌.ശരിയല്ല . അയിത്തവും അസ്‌പൃശ്യതയും നടമാടിയിരുന്ന കേരളത്തിന്‌ മനുഷ്യസ്‌നേഹത്തിന്റെയും അറിവിന്റെയും വെളിച്ചം പകര്‍ന്നു നല്‍കിയ ഗുരുശ്രേഷ്‌ഠനായിരുന്നു ശ്രീനാരായണഗുരു. നവോത്ഥാന കേരളത്തിന്റെ ശില്‍പിയായ ഗുരു ഒരു ജാതിയുടെ മാത്രം സ്വത്താകുന്നില്ല. കേരളം ലോകത്തിനു കാഴ്‌ചവച്ച, ചരിത്രഗതി മാറ്റിമറിച്ച ചരിത്രപുരുഷനാണ്‌ ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ പേര്‌ കലുഷിതമായ രാഷ്‌ട്രീയ സാഹചര്യത്തിലേക്ക്‌ വലിച്ചിഴക്കപെടാൻ പാടില്ലാത്തതായിരുന്നു .ഗുരുവിനെ കുരിശില്‍ തറച്ചുകൊണ്ട്‌ ചിത്രീകരിച്ച നിശ്‌ചലദൃശ്യം പരക്കെ പ്രതിഷേധത്തിന്സൃ ഇടയായി തീർന്നു . തലശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തതും അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമായി പോയി .ശ്രീനാരായണഗുരു ഒരുസമുദായത്തിൻറെ മാത്രം ആചാര്യനായി ഒതുക്കരുത്‌ .അറിവും ആത്മീയതയും സമഞ്‌ജസമായി സമ്മേളിച്ച സാംസ്‌കാരിക വിപ്‌ളവകാരിയായിരുന്നു ഗുരുദേവന്‍. ഗുരു കേരളത്തിന്റെ പൊതുസ്വത്താണെന്ന കാര്യം രാഷ്‌ട്രീയ ലാഭങ്ങള്‍ക്കായി സൗകര്യപൂര്‍വം മറക്കുന്നതാണ്‌ സമകാലിക കേരളം നേരിടുന്ന യഥാര്‍ഥ ദുരന്തം. സ്വാര്‍ഥലാഭത്തിനായി  ആരും ശ്രീനാരായണ ഗുരുവിനെകളങ്ക പെടുത്തരുത് . ജാതിക്ക്‌ അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഗുരുദേവൻ .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



  

No comments: