COMMUNIST LEADER MA BABY’S
SON APPU WEDS SANIDHA ANTONY
സിപിഎം നേതാവ് എം.എ. ബേബിയുടെ മകന് അശോക് വിവാഹിതനായി
Communist Party of India's (Marxist) politburo member MA Baby's
son opted for a low-key wedding on Tuesday, 22 September.Ashok Nelson aka Appu
of popular music band Thaikudam Bridge married Sanidha Antony, who
hails from Changanassery at 3:30 pm in AKG Memorial Hall in Palayam,
Trivandrum on Tuesday.The couple had registered their
marriage at 10:30 am at a private ceremony.Meanwhile, a small reception has
been arranged by Kerala Kudumbasree unit, where tea, tapioca, colocasia, dal
fritters,unniyappam and
other traditional Kerala dishes will be served for the guests.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം
എം.എ. ബേബിയുടെ
മകൻ വിവാഹിതനായി. ഇന്ന്
വൈകീട്ട് തിരുവനന്തപുരം എകെജി ഹാളില്‍ മതാചാരങ്ങളില്ലാതെ
ലളിതമായി നടന്ന ചടങ്ങിലാണ് അശോക്
സനിധയെ വിവാഹം ചെയ്തത്. എകെജി
ഹാളില്‍ നടന്ന ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ കെ ജെ
യേശുദാസും പ്രശസ്ത മൃദംഗ വിദ്വാന്‍
ഉമ്മയാള്‍പുരം ശിവരാമനും വധൂവരന്‍മാര്‍ക്ക് വരണമാല്യം
കൈമാറി. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍
ചടങ്ങിന് സാക്ഷികളായി. രാവിലെ കോട്ടയ്ക്കകത്തെ സബ്
റജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം റജിസ്റ്റര്‍
ചെയ്തു.രാവിലെ പത്തരയോടെ നടന്ന
വിവാഹം റജിസ്റ്റര്‍ ചെയ്യലിന് വിരലിലെണ്ണാവുന്ന അടുത്ത
ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. എം.എ.
ബേബിയുടേയും ബെറ്റി ബേബിയുടേയും മകന്‍
അപ്പു എന്ന അശോകിന്, വാകത്താനം
കൂലിപ്പുരയ്ക്കല്‍ ആന്‍റണി
ജോസഫിന്‍റേയും അന്നമ്മയുടേയും മകള്‍
സനിധയാണ് വധു.
ഗവര്‍ണര്‍ പി സദാശിവം,
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്
വിഎസ് അച്യുതാനന്ദന്‍, സിപിഎം പൊളിറ്റ് ബ്യൂറോയംഗങ്ങളായ
എസ് രാമചന്ദ്രന്‍പിള്ള,
പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Prof. John Kurakar
No comments:
Post a Comment