Pages

Tuesday, September 22, 2015

നമ്മുടെ ക്ലിനിക്കല്‍ ലബോറട്ടറികൾ തട്ടിപ്പു കേന്ദ്രങ്ങളായി മാറുന്നു

നമ്മുടെ  ക്ലിനിക്കല്ലബോറട്ടറികൾ തട്ടിപ്പു കേന്ദ്രങ്ങളായി  മാറുന്നു

John Kurakarനമ്മുടെ ചികിത്സാരംഗത്തെ പലതരം പ്രശ്നങ്ങളില്ഏറ്റവും രൂക്ഷമായ ഒന്നാണ് ക്ലിനിക്കല്ലബോറട്ടറികളുമായി ബന്ധപ്പെട്ടുനടക്കുന്ന തട്ടിപ്പ്. പരിശോധനാഫലങ്ങളിലെ കൃത്യതയില്ലായ്മ, ഒരേ മാതൃക രണ്ടു സ്ഥാപനങ്ങളില് പരിശോധിക്കുമ്പോഴുള്ള ഭിന്നമായ ഫലങ്ങള്‍, പരിശോധനയ്ക്കുള്ള നിരക്കിലെ ഏകത്വമില്ലായ്മ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള് രംഗത്തുണ്ട്. കൃത്യമല്ലാത്തതും അവിശ്വസ്തവുമായ പരിശോധനാഫലം രോഗിയുടെ ശരീരത്തെയാണു തകര്ക്കു ന്നതെങ്കില്ചെറുതും വലുതുമായ ലാബുകള്അവയുടെ വലിപ്പത്തിനനുസരിച്ച് ഒരേ പരിശോധനയ്ക്ക് തോന്നിയതുപോലെ തുകയീടാക്കുന്നത് രോഗിയുടെ കീശകാലിയാക്കുന്നു. പരിശോധനനടത്തുന്ന സ്ഥാപനത്തിന്റെ നിലവാരത്തെപ്പറ്റി അറിയാന്രോഗിക്ക് ഒരുവഴിയും ഇപ്പോഴില്ല. ചില ഡോക്ടര്മാസരും ലാബുകളുമായുള്ള അവിശുദ്ധമായ കൂട്ടുകെട്ടുമൂലം അനാവശ്യവും ഭാരിച്ച ചെലവുള്ളതുമായ പരിശോധനകള്നിര്ദ്ദേശിക്കുന്നത് എല്ലാവർക്കും  അറിയാവുന്ന  വസ്തുതയാണ്‌ .. ആസ്പത്രികളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും നിലവാരപ്പെടുത്തലിനും നിയന്ത്രണത്തിനും വേണ്ടിയുള്ളതാണ് ക്ലിനിക്കല്എസ്റ്റാബ്ലിഷ്മെന്റ് ആക്ട് എന്ന ചികിത്സാസ്ഥാപനബന്ധ നിയമം. പാർലമെന്റ്  2010ല് നിയമം അംഗീകരിച്ചിരുന്നു. രാജ്യത്തെ എല്ലാ ചികിത്സാസ്ഥാപനങ്ങളും സൗകര്യങ്ങളിലും സേവനത്തിലും പുലര്ത്തേ ണ്ട നിലവാരം നിയന്ത്രിക്കലും രജിസ്ട്രേഷന്നൽകലുമാണ് നിയമത്തിന്റെ ലക്ഷ്യം. സൈന്യത്തിന്റേതൊഴികെയുള്ള എല്ലാ സര്ക്കായര്സ്ഥാപനങ്ങള്ക്കും  സ്വകാര്യസ്ഥാപനങ്ങള്ക്കും  അതു ബാധകമാണ്. കേന്ദ്രനിയമത്തെ ആധാരമാക്കി 2012ല്കേരളം ഒരു കരടുബില്തയ്യാറാക്കിയെങ്കിലും അത് ഇതുവരെയും നിയമമായിട്ടില്ല. നിയമമാക്കുന്ന നടപടിയെപ്പറ്റി സര്ക്കാലര്ആലോചിക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. ആസ്പത്രികളെന്നപോലെ പരിശോധനാലയങ്ങളും നിയമത്തിന്റെ പരിധിയില്വളരും. നിലവാരമുറപ്പാക്കാന്സഹായിക്കുന്ന ചികിത്സാസ്ഥാപനബന്ധനിയമം നടപ്പാക്കേണ്ടത് അനിവാര്യവും അവശ്യവുമായ കാര്യമാണ്. കെരളത്തിലെ ലാബുകളുടെ നിലവാരം   കൂടെകൂടെ പരിശോധിക്കാൻ  സർക്കാർ  തയാറാകണം . യോഗ്യതയും പരിശീലനവുമില്ലാത്തവര്പരിശോധകരായിത്തീരുന്നതു നിയന്ത്രിക്കാന്നടപടിയെടുക്കണം . പരിശോധനാ  രീതിയും  നിരക്കും  ഏകീകരിക്കുകയും  വേണം .

പ്രൊഫ്‌. ജോണ്കുരാക്കാർ



No comments: