ഏബ്രഹാമിന്റെ മാന്ത്രിക സ്‌പര്‍ശം; വേദനയറിയാതെ രോഗികള്‍
സ്‌പര്‍ശനത്തിലൂടെ രോഗസൗഖ്യം എന്നു കേട്ടാല്‍, ഓ അതെങ്കിലും ഉഡായിപ്പായിരിക്കുമെന്നായിരിക്കും എന്നു പറയുന്നവര്‍ അറിയാന്‍... ഒരു വിരല്‍ സ്‌പര്‍ശത്തിലൂടെ രോഗങ്ങളെ തൂത്തെറിയുന്ന ഒരു മുന്‍ ചിത്രകലാ അധ്യാപകന്‍ ഇടുക്കിയിലുണ്ട്. ശരീരത്തിലെ 107 മര്‍മങ്ങള്‍ കേന്ദ്രീകരിച്ചു ഡൈനാമിക് ടച്ച്‌എന്ന പേരിലുള്ള ചികിത്സയിലൂടെ രോഗസൗഖ്യം നല്‍കുന്നത് ഇടുക്കി ഉപ്പുതോട് മിറ്റത്താനിക്കല്‍ ഏബ്രഹാം ജോസഫാണ്.
അഞ്ചു മുതല്‍ അരമണിക്കൂറിനുള്ളില്‍ ഏതു പഴകിയ വേദനയെയും പമ്പ കടത്തുമെന്നാണ് ഏബ്രഹാമിന്റെ അവകാശവാദം. ഏറെ പഴക്കമുള്ളതാണെങ്കില്‍ ഒന്നിലേറെ തവണ വരണമെന്നു മാത്രം. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ വിരല്‍ കൊണ്ടു മര്‍ദമേല്‍പ്പിച്ചാണു ഏബ്രഹാമിന്റെ ചികിത്സ. നടുവേദന മൂലം കിടപ്പിലായവര്‍ മുതല്‍ ചിക്കുന്‍ ഗുനിയ രോഗത്തെത്തുടര്‍ന്നു സന്ധികളില്‍ വേദന അനുഭവപ്പെടുന്നവര്‍ വരെ ഏബ്രഹാമിന്റെ മാന്ത്രിക സ്‌പര്‍ശത്താല്‍ രോഗമുക്‌തി പ്രാപിക്കുന്നു.
പ്രാണിക് ഹീലിങ്ങ്, യോഗ, റെയ്‌ക്കി എന്നിവയുള്‍പ്പെടെ പല ചികിത്സാ രീതികളും വശമുള്ള ഏബ്രഹാം അധ്യാപകനായിരുന്ന കാലം മുതലാണു പുതിയ ചികിത്സാ രീതി ആരംഭിക്കുന്നത്. രണ്ടു പതിറ്റാണ്ടുമുമ്പ് ഇടുക്കി സെന്റ് ജോര്‍ജ് യു.പി. സ്‌കൂളില്‍ അധ്യാപകനായിരിക്കേ തലവേദനയും സന്ധിവേദനയുമൊക്കെ അനുഭവപ്പെടുന്ന വിദ്യാര്‍ഥികളുടെ വേദന ഡൈനാമിക് ടച്ചിലൂടെ അകറ്റിയതോടെയാണ് ഇദ്ദേഹത്തിന്റെയുള്ളിലെ വൈദ്യനെ പുറംലോകമറിയുന്നത്.
ഹോളിസ്‌റ്റിക് മെഡിസിന്‍ സംബന്ധിച്ച നിരവധി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുള്ള ഏബ്രഹാം 2013ല്‍ കോട്ടയത്തു നടന്ന യൂറോ - ഇന്ത്യ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ നാനോമെഡിസിന്‍ ആന്റ് ടിഷ്യു എന്‍ജീനിയറിങ്ങില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു.
അടുത്തിടെ നടന്ന യൂറോ - ഇന്ത്യ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുട്ടുവേദന ഇല്ലാതാക്കിയത് ഒറീസ റീജണല്‍ കാന്‍സര്‍ സെന്റര്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. മിശ്രയുടേതാണ്. ഏബ്രഹാമിന്റേതു സമാന്തര ചികിത്സാ രീതിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എം.ജി. സര്‍വകലാശാല സെന്റ ഫോര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്‌ടര്‍ പ്രഫ. സാബു തോമസ് ആരോഗ്യമന്ത്രിക്ക് അയച്ച കത്ത് ഇപ്പോള്‍ ആരോഗ്യ സെക്രട്ടറിയുടെ പരിഗണനയിലാണ്.
ആവശ്യമില്ലാതെ വേദനാ സംഹാരി കഴിക്കുന്നവരെയെല്ലാം ഇടുക്കിയിലേക്കു ക്ഷണിക്കുന്ന ഏബ്രഹാം ഫീസിന്റെ കാര്യത്തില്‍ കഴുത്തറപ്പനല്ല. രോഗിയുടെ സാമ്പത്തിക സ്‌ഥിതി, രോഗത്തിന്റെ പഴക്കം എന്നിവയുടെ അടിസ്‌ഥാനത്തില്‍ മാത്രമാണു പ്രതിഫലം വാങ്ങുക. ആരുടെയെങ്കിലും നിര്‍ബന്ധത്താലോ, സംശയത്തോടെയോ വരുന്നവരെ ചികിത്സിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്ന് ഏബ്രഹാം പറയും. ഫോണ്‍ 9747036236.
Prof. John Kurakar
No comments:
Post a Comment