മൂന്നാറിലെ തൊഴിലാളിചൂഷണം അവസാനിപ്പിക്കുക
മൂന്നാറിലെ തൊഴിലാളിചൂഷണം അവസാനിപ്പിക്കുക
. കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സിലെ തൊഴിലാളികള്‍ ഒരാഴ്‌ചയായി നടത്തുന്ന ബോണസ്
സമരം കേരളത്തിൻറെ മുഴുവൻ
ശ്രദ്ധയും ആകര്‍ഷിച്ചിരിക്കുകയാണ് .ജീവിക്കാൻ പാടുപെടുന്ന
തൊഴിലാളികള്‍ ചൂഷണത്തിനു കൂടി വിധേയരാകുന്നു സത്യം
മലയാളികളെ ഞെട്ടിപ്പിക്കുന്നു
. കമ്പിനികളും തൊഴിലാളി
നേതാക്കന്‍മാരും തങ്ങളുടെ അന്നത്തില്‍
കൈയിട്ടുവാരുകയാണെന്നാണ് സമരക്കാരുടെ പരിദേവനം.
തോട്ടം തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും
തമിഴരാണ്. തേയിലത്തോട്ടങ്ങളില്‍ പണിചെയ്ായനായി വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ
കുടിയേറിവരാണ് ഇവരെല്ലാം. ഒരു ദിവസം
പണിയെടുത്താല്‍ 232 രൂപയാണ് കൂലി. അതു
കിട്ടണമെങ്കില്‍ 21 കിലോഗ്രാം കൊളുന്തു നുള്ളണം.
അധികജോലി ചെയ്‌ത് പണമുണ്ടാക്കിയാല്‍
അതിന്റെ വിഹിതം യൂണിയനുകള്‍ക്കും
ഉദ്യോഗസ്‌ഥര്‍ക്കും
നല്‍കണമെന്നും തൊഴിലാളികള്‍
പറയുന്നു. സമരം ചെയ്യുന്നവരില്‍ ഒട്ടെല്ലാവരും
സ്‌ത്രീകളാണ്. തോട്ടം
തൊഴിലാളി യൂണിയനുകള്‍ അതിശക്‌തമാണെങ്കിലും അവരെയൊക്കെ
അകറ്റി നിര്‍ത്തിക്കൊണ്ടാണ് ഈ
സമരമെന്നതാണ് ഏറ്റവും കൗതുകം.
ഒരു
പുതിയ തൊഴിലാളി സംസ്‌കാരം
മൂന്നാർ സമരത്തിലൂടെ കേരളത്തിൽ രൂപപെടും
. കണ്ണന്‍ ദേവന്‍ കമ്പനിക്ക് ഏഴു
തേയിലത്തോട്ടങ്ങള്‍ മൂന്നാറിലുണ്ട്. 13,000 സ്‌ഥിരം
തൊഴിലാളികളുമുണ്ട്. 2014-15
വര്‍ഷത്തില്‍ മതിയായ
ബോണസ് അനുവദിച്ചില്ല എന്നതാണു സമരത്തിനാധാരം. 2009-10ല്‍
20 ശതമാനം ബോണസ് തൊഴിലാളികള്‍ക്കു
ലഭിച്ചിരുന്നു. തുടര്‍വര്‍ഷങ്ങളില്‍
20, 15, 17, 19 ശതമാനം ബോണസ് കമ്പനി തൊഴിലാളികള്‍ക്കു നല്‍കിയിരുന്നു.
ഇത്തവണ പത്തു ശതമാനം ബോണസ്
നല്‍കാനേ കഴിയൂ
എന്ന കമ്പനിയുടെ നിലപാടിനെതിരേയാണ്
സമരം. ആഗോള തേയില വിലയിടിവിനെ
തുടര്‍ന്ന് കമ്പനിയുടെ ലാഭം
കുറയുകയും പ്രവര്‍ത്തനച്ചെലവ് കൂടുകയും
ചെയ്‌തു എന്നാണ്
ഇതിനു കാരണമായി പറയുന്നത്.
സമരത്തിനു മുന്നോടിയായി സൂചനാപണിമുടക്കുകള്‍
പലതും നടത്തിയിട്ടും ഫലം കാണാത്തതുകൊണ്ടാണ്
സമരക്കാര്‍ തെരുവിലേക്കിറങ്ങിയത്. മൂന്നാറിനെ ഈ സമരം
നിശ്‌ചലമാക്കിക്കഴിഞ്ഞു. ഗതാഗതം
സ്‌തംഭിച്ചു. വിനോദസഞ്ചാരമേഖല
പ്രതിസന്ധിയിലായി. രാജമല, മാട്ടുപ്പെട്ടി ഹൈഡല്‍
ടൂറിസം സെന്റര്‍ തുടങ്ങിയ പ്രധാന
വിനോദകേന്ദ്രങ്ങളിലൊക്കെ ശ്‌മാശാനമൂകത.
തോട്ടംമേഖലയില്‍ സര്‍വത്ര
ചൂഷണമാണ് നടക്കുന്നതെന്നാണു വാര്‍ത്തകള്‍. അത്
മൂന്നാറിനെ മാത്രമല്ല, സംസ്‌ഥാനത്തിന്റെയാകെ
തൊഴില്‍ മേഖലയില്‍ പുതിയപ്രകമ്പനങ്ങള്‍ സൃഷ്‌ടിക്കാന്‍ ഈ സമരത്തിന്
കഴിയും .തൊഴിലാളികളെ ചൂഷണം ചെയ്യാൻ മുതാളിമാരും
തൊഴിലാളി നേതാക്കളും യോജിക്കുന്ന കാഴ്ച
പലയിടത്തും കാണാൻ കഴിയും .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment