പൊലീസ് സ്റ്റേഷനിലെത്തി തെരുവുനായ എസ്‌ഐ അടക്കം രണ്ടു പേരെ കടിച്ചു
ചെങ്ങന്നൂർ ∙ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കടന്നു തെരുവുനായ അഡീഷനൽ എസ്ഐയെയും യുവാവിനെയും കടിച്ചു. പലയിടങ്ങളിലായി
മറ്റു നാലു പേരെയും ഒട്ടേറെ നായ്ക്കളെയും കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു.ഇന്നലെ രാവിലെ ഒൻപതരയോടെയാണു ട്രാഫിക് പൊലീസ് സ്റ്റേഷൻ വളപ്പിലെത്തിയ നായ ഇവിടെ നിൽക്കുകയായിരുന്ന പുലിക്കുന്ന് സ്വദേശി ഷാജിയെ (35) കയ്യിലും കാലിലും കടിച്ചത്. ഷാജിയെ രക്ഷിക്കാനെത്തിയ അഡീഷനൽ എസ്ഐ മാന്നാർ കണിയാന്ത്രയിൽ കെ.പി. ജോസഫിനും (55) വലതു കൈപ്പത്തിക്കു പുറത്തു കടിയേറ്റു.
പ്ലാസ്റ്റിക് കസേരകൊണ്ടും ലാത്തികൊണ്ടും പൊലീസുകാർ നായയെ തുരത്തുകയായിരുന്നു. ജോസഫ് താലൂക്ക് ആശുപത്രിയിലും ഷാജി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും
ചികിൽസ തേടി. പല സ്ഥലങ്ങളിലായി നാലു പേരെ ഇതേ നായ കടിച്ചതായി പറയുന്നു. പിന്നീട് ആശുപത്രി–സിവിൽ സ്റ്റേഷൻ റോഡിൽ ബൈക്കിലെത്തിയ യാത്രക്കാരൻ ഹെൽമറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയ നായയെ നാട്ടുകാർ വകവരുത്തുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment