Pages

Friday, September 25, 2015

തെരുവുനായയുടെ കടിയേറ്റ പശുവിന് പേയിളകി;

തെരുവുനായയുടെ കടിയേറ്റ

പശുവിന് പേയിളകി;

 നാട്ടുകാരെ ആക്രമിച്ച പശുവിനെ

 വെടിവച്ചുകൊന്നു

മൂവാറ്റുപുഴ ആയവനയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ പശുവിന് പേയിളകി. നാട്ടുകാരെ ആക്രമിച്ച പശുവിനെ പൊലീസെത്തി വെടിവച്ചുകൊന്നു. ആയാവന കാലാമ്പൂർ കരീമിന്റെ പശുവിനെയാണ് രണ്ടാഴ്ചമുമ്പ് തെരുവുനായ ആക്രമിച്ചത്.
ഇതിനു ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു പശു. ഇതിനിടെയാണ് ഇന്നു രാവിലെ പശുവിന് പേയിളകി കയറുപൊട്ടിച്ച് ഓടി നാട്ടുകാരെ ആക്രമിച്ചത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോത്താനിക്കാട് പൊലീസെത്തി പശുവിന വെടിവച്ചു കൊല്ലുകയായിരുന്നു

Prof. John Kurakar

No comments: