Pages

Friday, September 25, 2015

കേരളം നായ്ക്കളുടെ നാട്.

കേരളം നായ്ക്കളുടെ നാട്.

John Kurakar            പത്ര വാർത്തകളിൽ ദിവസവും തെരുവ് നായ്ക്കൾ മനുഷ്യരെ കടിച്ച് കീറിയ  സംഭവങ്ങൾ നിറഞ്ഞ് നിൽക്കുന്നു.കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഒന്നര വയസ്സുകാരനെ പട്ടികടിച്ചു കൊന്ന വാര്‍ത്തയോടെയാണ് തെരുവ്‌ നായ ശല്യം ഭീതിജനകമാംവിധം പൊതുശ്രദ്ധയില്‍ വന്നത്. പള്ളിയിലേക്ക് പോയകുട്ടിയെ  തെരുവ് നായ് ആക്രമിച്ചു. കടിയേറ്റ് ശരീരമാസകലം മുറിവേറ്റതിനെത്തുടർന്നു ; ബോധരഹിതയായി വഴിയിൽ വീണ പെണ്‍ കുട്ടിയെ നാട്ടുകാർ ; കോട്ടയം മെഡിക്കൽ  കോളേജ് ആശുപത്രയിൽ ; പ്രവേശിപ്പിച്ചു. പൂഞ്ഞാറിൽ വീട്ടമ്മയെ തെരുവ് നായ് കടിച്ചു. വില്ലേജ് ഓഫീസറെ ആക്രമിച്ചു . പൂഞ്ഞാര്‍ മറ്റയ്ക്കാട്, നരിപ്പാറ ഉനൈസിന്റെ ഭാര്യ ഹര്‍ഷയെ ഇക്കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പഞ്ചായത്ത് അതിര്‍ത്തിയായ മറ്റയ്ക്കാട് വെച്ച് തെരുവ് നായ കടിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നു.
              കഴിഞ്ഞദിവസം ശങ്കരമംഗലത്ത്‌ ഒരു ടെക്‌സ്റ്റൈല്‍ ഉടമയെയും കൊറ്റന്‍കുളങ്ങരയില്‍ മൂന്നാം ക്ലാസുകാരനെയും തെരുവ്‌ നായ്‌ക്കള്‍ കടിച്ചിരുന്നു. രണ്ടുമാസം മുന്‍പ്‌ പന്മന വടക്കുംതല പനയന്നാര്‍കാവില്‍ ആടിനെ നായ്‌ക്കള്‍ കടിച്ചുകൊന്ന സംഭവവുമുണ്ടായി. സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ കടിച്ച്‌ മുറിവേല്‍പ്പിച്ചു. പന്മന മുല്ലക്കേരി, വെറ്റമുക്ക്‌, തേവലക്കര എന്നിവിടങ്ങളിലും കടിയേറ്റവരുണ്ട്‌. ചില വീടുകളിലെ കോഴികളെയും കടിച്ചുകൊന്നിരുന്നു. : പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ ജീവനക്കാരും വിദ്യാര്‍ഥികളും തെരുവ് നായ്ക്കളുടെ ഭീഷണിയില്‍. കഴിഞ്ഞ ദിവസങ്ങളിലായി സ്‌കൂളിലെ ജീവനക്കാരിക്കും വിദ്യാര്‍ഥിക്കും കടിയേറ്റു. നായ്ക്കളുടെ ഭീഷണിയെത്തുടര്‍ന്ന് അധ്യാപകര്‍ പഞ്ചായത്തിലെത്തി പരാതി നല്‍കി.ഒരു വര്‍ഷമായി സ്‌കൂളിനകത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിലങ്ങന്‍ കുന്നില്‍നിന്ന് താഴെ ഇറങ്ങി വരുന്ന നായ്ക്കളാണ് സ്‌കൂള്‍ വളപ്പില്‍ അഴിഞ്ഞാടുന്നത്.കഴിഞ്ഞ ദിവസം സ്‌കൂളിലെ ഗാര്‍ഡനറായ പുഷ്പയ്ക്ക് നായയുടെ കടിയേറ്റു. അതിന് മുമ്പ് ഒരു വിദ്യാര്‍ഥിയെയും നായ ആക്രമിച്ചു.കുമളിയില്‍ തെരുവു നായ് ശല്യം രൂക്ഷം. തെരുവ് നായ വിദേശിയെ ആക്രമിച്ചു .കയ്പമംഗലത്ത് വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. വിളക്ക്പറമ്പിലും, കൂരിക്കുഴിയിലും തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചു കൊന്നു. വിളക്ക് പറമ്പ് തോട്ടുപറമ്പത്ത് ഐ ഷാബി ഹൈദ്രോസിന്റെ രണ്ട് ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ തെരുവ് നായകള്‍ കടിച്ചു കൊന്നത്.കൂട് പൊളിച്ച് ആടുകളെ പുറത്തേക്ക് വലിച്ചിഴച്ചാണ് കൊന്നത്. രണെ്ടണ്ണത്തില്‍ ഒരാടിനെ ഏകദേശം പൂര്‍ണ്ണമായും നായകള്‍ ഭക്ഷിച്ച നിലയിലാണ്. ആറുമാസം മുന്‍പ് ഇതേ വീട്ടിലെ ആറ് താറാവുകളേയും നായകള്‍ കടിച്ചു കൊന്നിരുന്നു. ഇതേ പ്രദേശത്ത് ഒരു മാസം മുന്‍പ് വിനീഷ ശിവദാസ് എന്ന സ്ത്രീയെ തെരുവ് നായകള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.കൂരിക്കുഴി പതിനെട്ടുമുറി പുതുവന സഗീറിന്റ വീട്ടിലെ ഒരു ആടിനെയാണ് ഇന്നലെ രാത്രിയില്‍ നായകള്‍ കടിച്ചു കൊന്നത്. പ്രഭാതങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകുന്നവരേയും മദ്രസ്സയിലേക്ക് പോകുന്ന വിദ്യാര്‍ഥികളേയും നടക്കാന്‍ പോകുന്നവരെയും നായകള്‍ ആക്രമിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാര്‍ ആരോപിച്ചു  അങ്കണ വാടിയിൽ  കളിച്ചു കൊണ്ടിരിരുന്ന  കുഞ്ഞുങ്ങളെ  പട്ടി  കടിച്ചു കീറി .മനുഷ്യ   ജീവന് നേരെ ഇത്രയും ഭീഷണി ഉണ്ടായിട്ടും  നിസ്സംഗരായി   സർക്കാർ നിൽക്കുമ്പോൾ സ്വരക്ഷക്കായി പൊതുജനങ്ങൾ സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
              തെരുവ് നായ ആരെയും കടിക്കും. യജമാനന്‍ ഇല്ലാത്തതിനാല്‍ ആരോടും അതിന് വാലാട്ടി വിധേയത്വം കാട്ടേണ്ട. എല്ലാ തെരുവിലും സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്തുന്നു. പ്രഭാത സവാരിക്കാരുടെ വലിയ പേടി സ്വപ്നമാണ് ഇന്നവ. സ്‌കൂള്‍ കുട്ടികള്‍ മരണഭീതിയോടെ പട്ടികളെക്കണ്ട് തിരിഞ്ഞോടുന്നു. ജനങ്ങള്‍ നഗരസഭകളിലും പഞ്ചായത്തുകളിലും പട്ടി ശല്യത്തിന് അറുതി വരുത്താന്‍ കൂട്ടപ്പരാതികളുമായി എത്തുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഇന്ന്  ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയായി മാറി കഴിഞ്ഞു .പട്ടി കടിച്ച് മാരകമുറിവുമായി ആശുപത്രികളിലാകുന്നവര്‍ കേരളത്തില്‍ മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ദ്ധിച്ചു. മൃഗക്ഷേമ ബോര്‍ഡിന് മനുഷ്യക്ഷേമം വിഷയമല്ല. പട്ടിപ്പേടിയില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ ഒരു ബോര്‍ഡോ കോര്‍പ്പറേഷനോ ഇന്നില്ല .എട്ടുലക്ഷം പട്ടികള്‍ കേരളത്തിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരു കണക്കു ശേഖരിച്ചിട്ടുണ്ട്. വളര്‍ത്തുനായ തെരുവില്‍ അലഞ്ഞാല്‍ ഉടമയെ പിടികൂടാം. എന്നാല്‍ തെരുവ് നായുടെ ഉടമ  ആരാണ് ?
           വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും മറവുചെയ്യാതെ കവലകളില്‍ കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളും നായ്ക്കളുടെ പെരുപ്പത്തിന് പ്രധാനപ്പെട്ട കാരണമാണ്.തെരുവ് പട്ടികള്‍ അനാഥരായി അലയാന്‍ അനുവദിക്കരുത്. മൃഗ സ്നേഹികൾ ഓരോന്നിനെ വീട്ടില്‍ കൊണ്ടുപോയി  വീട്ടിൽ വളര്‍ത്തണം.പേപ്പട്ടി വിഷബാധയെക്കുറിച്ചറിയുന്നവരാരും തെരുവ് നായ പ്രേമത്തെ പ്രോത്സാഹിപ്പിക്കില്ല. പട്ടി കടിച്ചാല്‍ പേവിഷത്തിനെതിരെ കുത്തിവയ്പ്പ് നടത്തണം. വിഷാണുക്കള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുത്തിവയ്പ്പ് കൂടിയേ തീരൂ. പൂച്ച കടിച്ചാലും അത് വേണ്ടിവരും. 8817 പേര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പട്ടി കടിയേറ്റു. അവരില്‍ പതിനൊന്നു പേര്‍ മരിച്ചു. തെരുവുനായ്ക്കൾ  കേരളം  കീഴടക്കിയാൽ  വിദേശികൾ  ഇനി  കേരളത്തെ  വിളിക്കുന്നത്‌  ഡോഗ്സ് ഓൻ  കണ്‍ട്രി (നായ്ക്കളുടെ  നാട്  എന്നായിരിക്കും .

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ




No comments: