Pages

Thursday, September 24, 2015

ആദിവാസിസമൂഹത്തിൻറെ യാതനകൾ

ആദിവാസിസമൂഹത്തിൻറെ യാതനകൾ
John Kurakarആദിവാസി സമൂഹത്തിൻറെ  യാതനകൾ  കാണാൻ ഇന്നാട്ടിൽ  ആരുമില്ലേ ? ദാരിദ്ര്യവും പട്ടിണിയും രോഗവും ശിശുമരണവും പിടിമുറുക്കിയിട്ടും ഇവര്‍ക്കു കൈത്താങ്ങേകാന്‍ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ക്കു കഴിയാതെ പോകുന്നു. അജ്‌ഞതയും നിരക്ഷരതയും ഈ ദുരിതജീവിതത്തിന്റെ ആക്കം വർദ്ധിപ്പിക്കുന്നു .ആദിവാസികളുടെ അജ്‌ഞത മുതലെടുക്കുന്നവരില്‍ നഗരവാസികളും ഗ്രാമീണരുമുണ്ട്‌. ഇവര്‍ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി കാട്ടിലേക്കാണ്‌ കടന്നുകയറുന്നത്‌. ആദിവാസികളുടെ ഭൂമി ചില്ലിക്കാശിന്‌ പാട്ടത്തിനെടുത്തുകൊണ്ട്‌ കാലക്രമേണ ഇതു കൈവശപ്പെടുത്തുന്നു. പാട്ടത്തിനു നല്‍കിയ ഭൂമിയും ക്രമേണ  അവര്‍ക്ക്‌ എന്നേക്കും നഷ്‌ടപ്പെടുന്ന അവസ്‌ഥയും സംജാതമാകുന്നു.
 സ്വന്തം നിലനില്‍പുപോലും നഷ്‌ടമായ പല ആദിവാസി സമൂഹവും ഇന്ന്‌ ഉള്‍ക്കാടുകളിലെ പൊരുത്തക്കേടുകളുമായി മല്ലടിച്ചു കഴിയുകയാണ്‌. കാട്ടാന അടക്കമുള്ള വന്യമൃഗ ഭീഷണി ഒരു വശത്ത്‌ അതിരൂക്ഷമാകുന്നു. കാടകങ്ങളില്‍ കഞ്ചാവ്‌ അടക്കമുള്ളവ നട്ടുപിടിപ്പിച്ച്‌ വിളവെടുക്കാന്‍ ആദിവാസികളെ ഉപയോഗിക്കുന്നു. മയക്കുമരുന്നിനും മറ്റു ലഹരികള്‍ക്കും സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും അടിമകളാകുന്നു. ആദിവാസിക്കുടികളിലെ സ്‌ത്രീകള്‍ അനുഭവിക്കുന്ന യാതന അവർണ്ണനീയമാണ്  വയനാട്‌ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്‌ ഒരു ആദിവാസിയുവതിക്ക്‌ മൂന്നു കുഞ്ഞുങ്ങളെ പ്രസവത്തില്‍ നഷ്‌ടമായത്‌.മതിയായ ചികിത്സ ലഭിക്കാതെ വന്നതോടെ ആംബുലന്‍സിലും ആശുപത്രിയിലുമായി നടന്ന പ്രസവങ്ങളിലെ മൂന്നു കുഞ്ഞുങ്ങള്‍ ഈ അമ്മയ്‌ക്കു നഷ്‌ടമായി എന്നത്‌ ആരുടെയെങ്കിലും കണ്ണുതുറപ്പിച്ചുവോ എന്നറിയില്ല. സാധാരണ സംഭവത്തിന്റെ ലാഘവത്തോടെ നാം അതിനെ മറന്നുകഴിഞ്ഞു. വംശഹത്യയുടെ ഭീഷണി അനുഭവിക്കുന്ന ആദിവാസികളുടെ ജീവിതദുരിതത്തിന്റെ നേര്‍ക്കാഴ്‌ചയായിരുന്നു ആ മൂന്നു പ്രസവവും അതിലെ കുഞ്ഞുങ്ങളുടെ മരണവും. ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്‌.വയനാട്‌ ജില്ലയിലെ പാലമൂല കോളനിയിലെ മുപ്പതുകാരനായ ചന്ദ്രനെ വന്ധ്യംകരിച്ചത്‌ ഇതിലെ ഏറ്റവും ഒടുവില്‍ നടന്ന സംഭവമാണ്‌.  ആദിവാസികളുടെ അജ്‌ഞത കണക്കിലെടുക്കേണ്ടതായിരുന്നു.ആദിവാസികളുടെ അജ്‌ഞത  മുതലെടുക്കുന്നത്  ശരിയല്ല . ഇന്ന്  ആദിവാസികൾ ചൂഷണത്തിന്റെയും നിസഹായാവസ്‌ഥയുടെയും അജ്‌ഞതയുടേയും  നടുവിലാണ് .ആദിവാസികളുടെ  രക്ഷക്ക്  സർക്കാർ  പ്രാധാന്യം നൽകണം .ദുർബലരെ ചൂഷണം ചെയ്യാൻ  ആരെയും  അനുവദിക്കരുത് .
 പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: