തെരുവു നായ്ക്കളെ കൊല്ലാനുള്ള ശ്രമം തടയണമെന്ന് ഡിജിപി സെൻകുമാർ
തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള ശ്രമം തടയണമെന്ന് ഡിജിപി ടി.പി. സെൻകുമാർ. ഇത്തരം ശ്രമമുണ്ടായാൽ നിയമപരമായി നേരിടണമെന്ന് കത്ത് നൽകി. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഡിജിപി കത്ത് നൽകിയത്. ആനിമൽ വെൽഫെയർ ബോർഡിന്റെ പരാതിയിലാണ് നടപടി.അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിമൽ വെല്‍ഫെയര്‍ ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവ് സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനിമൽ വെല്‍ഫയർ ബോര്‍ഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി
സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സർക്കാരും തീരുമാനിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു
തീരുമാനം. എല്ലാ മൃഗാശുപത്രികളിലും
പേവിഷ പ്രതിരോധ, വധ്യംകരണ സംവിധാനങ്ങള്‍ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Prof. John Kurakar
No comments:
Post a Comment