കേരളത്തിലെ യാത്രക്കാരെദുരിതത്തിലാക്കുന്ന
ഇന്ത്യൻ റെയിൽവേ
കേരളത്തിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന
തീരുമാനങ്ങളാണ് റെയില്‍വേ അധികൃതരില്‍നിന്ന് തുടരെ ഉണ്ടാകുന്നത്.
കേരളം എന്നൊരു സംസ്ഥാനം നിലവിലുണ്ടോ
എന്ന സംശയമുയരുംവിധമാണ് കഴിഞ്ഞ
കുറെവര്‍ഷമായി റെയില്‍ ബജറ്റുകള്‍
വരുന്നത്. തുടങ്ങിവച്ച പാതയിരട്ടിപ്പിക്കലും മറ്റ് വികസനപദ്ധതികളും എങ്ങുമെത്തുന്നില്ല.
പുതിയ വണ്ടികളില്ല. സംസ്ഥാനത്ത് ഓടുന്നത് പലതും പഴകിദ്രവിച്ചതും
അപകടാവസ്ഥയിലുള്ളതുമായ വണ്ടികളാണ്. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്ന
കാര്യത്തിലും ഗുരുതര വീഴ്ചയുണ്ടാകുന്നു. കോച്ചുകളുടെ
ദൈന്യാവസ്ഥയും അതിന്റെ ഫലമായി യാത്രക്കാര്‍
അനുഭവിക്കുന്ന പ്രയാസങ്ങളും വാര്‍ത്തകളായും നിവേദനങ്ങളായും
തുടരെത്തുടരെ അധികാരികളുടെ ചെവിയിലെത്തിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല.
കേരളം അവഗണിക്കപെടുകയാണ്
. സ്ലീപ്പര്‍, എസി ക്ലാസ്
ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകള്‍ വഴി
നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന്
തീരുമാനം താല്‍ക്കാലികമായി റദ്ദാക്കിയെങ്കിലും
ഭീഷണി ഒഴിഞ്ഞിട്ടില്ല.കഴിഞ്ഞ മെയ് ഒന്നുമുതല്‍
റെയില്‍വേ നടപ്പാക്കിയ
പരിഷ്കരണം കേരളത്തിലെ യാത്രക്കാരെ കടുത്ത
രീതിയില്‍ വിഷമിപ്പിച്ചതാണ്. സ്ലീപ്പര്‍ ക്ലാസില്‍ പകല്‍യാത്ര ചെയ്യുന്ന ഹ്രസ്വദൂര
യാത്രക്കാര്‍ ഏറ്റവുംകുറഞ്ഞത് 200 കിലോമീറ്റര്‍ ദൂരത്തിന്റെ യാത്രാനിരക്കും ഒപ്പം റിസര്‍വേഷന്‍ചാര്‍ജും നല്‍കണം എന്നതായിരുന്നു
ആ തീരുമാനം. കേരളത്തില്‍
ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ 600 കിലോമീറ്ററേ
സഞ്ചരിക്കേണ്ടതുള്ളൂ. ഇവിടെ തീവണ്ടികളെ ആശ്രയിക്കുന്ന
നല്ലൊരുവിഭാഗം ഹ്രസ്വദൂര യാത്രക്കാരാണ്. വണ്ടികളുടെ
എണ്ണക്കുറവും കോച്ചുകളുടെ അപര്യാപ്തതയും എല്ലാ ട്രെയിനുകളെയും തിരക്കുള്ളതാക്കുന്നു.
അങ്ങനെയൊരവസ്ഥയില്‍ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുപകരം റെയില്‍വേ പറഞ്ഞത്,
നിങ്ങള്‍ അഞ്ചോ, പത്തോ, പതിനഞ്ചോ
കിലോമീറ്റര്‍ യാത്രചെയ്താലും ഞങ്ങള്‍ക്ക് 200 കിലോമീറ്റിന്റെ
കാശുവേണമെന്നാണ്. ഡീ റിസേര്‍വ്ഡ് കോച്ചുകളില്‍ മാത്രമേ
കയറാവൂ എന്ന നിബന്ധനയും വച്ചു.
ഈ നിബന്ധനകള്‍ നേരത്തെതന്നെ
ഉയര്‍ന്ന ക്ലാസുകളില്‍
നടപ്പാക്കിയിരുന്നു.സീറ്റ് റിസര്‍വ്
ചെയ്യാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് കൗണ്ടറില്‍നിന്ന് സ്ലീപ്പര്‍, എസി
ടിക്കറ്റ് നല്‍കുന്നത്
നിര്‍ത്തിയത് ഒരു
മുന്നറിയിപ്പുമില്ലാതെയായിരുന്നു.
കടുത്ത പ്രതിഷേധമാണ് ഈ തീരുമാനം
വരുത്തിവച്ചത്. ഏറ്റവും കൂടുതല്‍പേര്‍
ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന സംസ്ഥാനമാണ് കേരളം. സ്ലീപ്പര്‍ ടിക്കറ്റെടുത്ത്
ദീര്‍ഘദൂരവണ്ടികളില്‍ കയറുന്നവര്‍
റിസര്‍വ്ഡ് യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയിലാണ്് നടപടിയെന്നാണ് അധികൃതര്‍ വാദിച്ചത്. ദീര്‍ഘദൂരവണ്ടികള്‍ ആളില്ലാതെ ഓടിയാലും കൗണ്ടറില്‍
ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ് ഈ
തീരുമാനംമൂലം ഉണ്ടായത്. എന്തായാലും പ്രതിഷേധത്തെ
തുടര്‍ന്ന് ഈ തീരുമാനം
റദ്ദാക്കിയത് സ്വാഗതാര്‍ഹമാണ്.ദക്ഷിണ
റെയില്‍വേയുടെ കീഴില്‍ ഏറ്റവും
കഷ്‌ടത അനുഭവിക്കുന്ന
സംസ്‌ഥാനമാണു കേരളമെന്നതില്‍
തര്‍ക്കമില്ല.. കേരളത്തിലെ
റെയിൽ വേ യാത്രക്കാർ അവഗണനക്കെതിരെ രാഷ്ട്രീയം
മറന്ന് സംഘടിക്കുക .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment