Pages

Monday, September 21, 2015

ALAPPUZH DISTRICT TO HAVE FIRST BIRD MAP IN INDIA

ALAPPUZH DISTRICT TO HAVE FIRST BIRD MAP IN INDIA
ഇന്ത്യയിലെ ആദ്യത്തെ പക്ഷിഭൂപടം ആലപ്പുഴയില്തയ്യാറാവുന്നു
Bird mapThe first complete bird map of a district is getting ready in Alappuzha. The first phase of the works has been completed.The map is being prepared after including the 248 species of birds in the district in various regions. The process is taking place under the leadership of 34 bird lovers here. One can study the difference in the number of birds in the region from the map once it is ready, besides identifying changes in climate and the environment. In the first phase, observational studies were conducted from July 16 to September 13 when there were no migratory birds. The data for the second phase will be recorded when the birds come visiting from January 15 to March 15.
 The guidelines for the preparation of the bird map were formulated by the two-day workshop of bird watchers organised at the Forestry College, Thrissur. It was decided to conduct the first phase in Alappuzha and Thrissur. However, the first phase has not been completed in Thrissur due to technical reasons. From district coordinator Harikumar Mannar, and V S Nidheeshkumar, G Jayakrishnan, Vipin G Nath, and members of Ezhupunna Birders, to seventh standard student Devi Ambika were part of the mission. Of the 248 species of birds in the district, 170 were spotted in Ezhupunna region apparently due to the fish farming there. The destruction of wetlands is resulting in a dip in the number of birds all the same.The birders found house sparrows and black-tailed godwit which are facing extinction during the process. Twelve house sparrows were spotted in Edathva while the black-tailed godwit was found at Melpadam, Veeyapuram.ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലയിലെ സമ്പൂര്‍ണ പക്ഷി ഭൂപടം ആലപ്പുഴയില്‍ തയ്യാറാവുന്നു. ഇതിന്റെ ഒന്നാംഘട്ട കണക്കെടുപ്പുകള്‍ പൂര്‍ത്തിയായി. ജില്ലയിലെ 248 പക്ഷി ഇനങ്ങളെ മേഖല വേര്‍തിരിച്ച്  കണക്കെടുപ്പ് നടത്തിയാണ് ഭൂപടം തയ്യാറാക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ ആലപ്പുഴയില്‍മാത്രം കാണുന്ന ചുവപ്പന്‍ പ്രാവ്, നീലച്ചുണ്ടന്‍ തേനീച്ചപ്പിടിയന്‍ എന്നിവയേയും കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.
 പക്ഷിസ്‌നേഹികളായ 34 ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് പക്ഷിഭൂപടം തയ്യാറാക്കുന്നത്. ഒരു പ്രദേശത്തെ പക്ഷികളുടെ എണ്ണം, വ്യാപനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന പ്രക്രിയയാണിത്. 

ഇങ്ങനെ തയ്യാറാക്കുന്ന ഭൂപടം നോക്കി പക്ഷികളുടെ എണ്ണത്തിലും വ്യാപനത്തിലും മാറ്റങ്ങള്‍ വരുന്നുണ്ടോയെന്ന് മനസ്സിലാക്കാനും കാലാവസ്ഥ, പരിസ്ഥിതി വ്യതിയാനങ്ങള്‍ തിരിച്ചറിയാനും കഴിയും.
 ദേശാടനപ്പക്ഷികള്‍ ഇല്ലാത്ത ജൂലായ് 16 മുതല്‍ സപ്തംബര്‍ 13 വരെയുള്ള നിരീക്ഷണ പഠനങ്ങളിലൂടെയാണ് ആലപ്പുഴയില്‍ ഒന്നാംഘട്ടം തയ്യാറാക്കിയത്. ഇതിന്റെ രണ്ടാംഘട്ടം ദേശാടനപ്പക്ഷികളുള്ള ജനവരി 15 മുതല്‍ മാര്‍ച്ച് 15 വരെ രേഖപ്പെടുത്തും.തൃശ്ശൂര്‍ ഫോറസ്ട്രി കോളേജില്‍ ചേര്‍ന്ന പക്ഷിനിരീക്ഷകരുടെ ദ്വിദിന ശില്പശാലയാണ് പക്ഷിഭൂപടം തയ്യാറാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയത്. അതില്‍ ആദ്യഘട്ടം ആലപ്പുഴയിലും തൃശ്ശൂരും നടത്താന്‍ തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാല്‍ തൃശ്ശൂരില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായില്ല. എന്നാല്‍, ആലപ്പുഴയില്‍  പൂര്‍ത്തിയായി.
ഹരികുമാര്‍ മാന്നാര്‍, ജില്ലാ കോഓര്‍ഡിനേറ്ററായും വി.എസ്.നിധീഷ് കുമാര്‍, ജി.ജയകൃഷ്ണന്‍, വിപിന്‍ ജി.നാഥ്, എഴുപുന്ന ബേഡേഴ്‌സ് അംഗങ്ങള്‍ എന്നിവരും, ഏഴാം ക്ലാസ്സുകാരി ദേവി അംബിക വരെയും ഈ ചരിത്രദൗത്യത്തില്‍ പങ്കാളികളായി. ജില്ലയിലെ 248 പക്ഷിയിനങ്ങളില്‍ 170 എണ്ണത്തിനെയും എഴുപുന്ന മേഖലകളിലാണ് കണ്ടെത്തിയത്. മത്സ്യക്കൃഷി വ്യാപനമാണ് ഇവിടത്തെ മുഖ്യആകര്‍ഷണം. എന്നാല്‍, തണ്ണീര്‍ത്തടങ്ങളുടെ നാശം പക്ഷികളുടെ എണ്ണം കുറയ്ക്കുന്നുണ്ട്.വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളെയും കറുത്തവാലന്‍ ഗോഡ് വിറ്റിനെയും നിരീക്ഷകര്‍ കണ്ടെത്തി. 12 അങ്ങാടിക്കുരുവികളെ എടത്വായിലാണ് കണ്ടത്. കറുത്തവാലന്‍ ഗോഡ് വിറ്റ് വീയപുരം മേല്‍പ്പാടത്താണുള്ളത്.

Prof. John Kurakar


No comments: