ഗൂഗിൾ: ടെക് ലോകത്ത് നിറസാന്നിധ്യമായി 16 വർഷം
അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻറർനെറ്റ് സെർച്ചിംഗിന് പുതിയ മാനങ്ങൾ നൽകിയ ഗൂഗിൾ ടെക് ലോകത്ത് 16 വർഷം പൂർത്തിയാക്കി.
വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യരംഗങ്ങൾ, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചു പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ ഗൂഗിൾ കാലിഫോർണിയയിലെ
മെൻലോ പാർക്കിൽ 1998 സെപ്റ്റംബർ 7-നാണ് സ്ഥാപിതമായത്. സെർജി ബ്രിൻ, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം കാലിഫോർണിയയിലെ, മൗണ്ടൻ വ്യൂവിലുള്ള ഗൂഗിൾപ്ലെക്സ് ആണ്.വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിൾ പിന്നീട് ചിത്രങ്ങൾ സൂക്ഷിക്കാനും
എഡിറ്റിങ്ങിനുമുളള സംവിധാനം, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സർവ മേഖലകളിലും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിച്ച് ഇന്ന് ഇന്റർറ്റ് ലോകത്തെയാകെ അടക്കി വാഴുകയാണ്.
25.335 ശതകോടി യു.എസ്. ഡോളർ ആസ്തിയുള്ള ഗൂഗിളിന്റെ ആകെ വരുമാനം 4.203 ശതകോടി യു.എസ്. ഡോളറും പ്രവർത്തന വരുമാനം 5.084 ശതകോടി യു.എസ്. ഡോളറുമാണ്. 1996 ജനുവരിയിൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണത്തിന്റെ ഭാഗമായാണ് ഗൂഗിൾ പിറവിയെടുക്കുന്നത്. ബാക്ക് ലിങ്കുകളിൽ നിന്നും സെർച്ച് റിസൾട്ടുകൾ കണ്ടെത്തിയിരുന്ന തിരച്ചിൽ സംവിധാനത്തിന്
ബാക്ക് റബ് എന്ന പേരാണ് ലാറിയും കൂട്ടരും പേര് നൽകിയത്.1997 സെപ്റ്റംബർ 15നാണ് ഗൂഗിൾ എന്ന ഡൊമെയിൻ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിനു ശേഷം 1998 -ൽ കാലിഫോർണിയയിൽ
ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും ചേർന്ന് ഗൂഗിളിന്റെ പ്രവർത്തനമാരംഭിച്ചു. ഗൂഗിൾ സെർച്ച് എഞ്ചിൻ 1999 സെപ്റ്റംബർ 21 വരെ ബീറ്റാ വെർഷൻ എന്ന നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ലളിതമായ രുപകൽപന ഗൂഗിൾ സെർച്ച് എൻജിനെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ വളരെ വേഗം സ്വീകാര്യനാക്കി. 2000-ല്‍ കീ വേർഡുകൾക്ക് അനുസരിച്ച് പരസ്യം നൽകി ഇന്റർനെറ്റ് പരസ്യ രംഗത്ത് എത്തിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയർന്നു.
ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന
ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു ലാറി പേജും, സെർജി ബ്രിന്നും ലക്ഷ്യമിട്ടിരുന്നത് എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരു അക്ഷരപ്പിശകിലൂടെ
ഗൂഗൾ എന്ന പദം ഗൂഗിൾ ആയി മാറുകയാണുണ്ടാണ്ടായത്. ആൽഫബെറ്റ് എന്ന പേരിൽ പുതിയതായി ആരംഭിച്ച കമ്പനിയിലെ ഉപകമ്പനിയായി മാറിയ ഗൂഗിളിന്റെ ഇപ്പോഴത്തെ സി ഇ ഒ തമിഴ്നാട് സ്വദേശിയായ സുന്ദർ പിച്ചൈ ആണ് എന്നുള്ളത് ഭാരതീയർക്ക് അഭിമാനത്തിനു വക നൽകുന്നതാണ്. ലാറി പേജാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന്
നേതൃത്വം നൽകുന്നത്.
കമ്പനി രൂപീകരിച്ച ദിനമായ സെപ്റ്റംബർ 7 നാണ് 2005 വരെ ഗൂഗിൾ പിറന്നാൾ ആഘോഷിച്ചിരുന്നതെങ്കിലും പിന്നീട് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇന്ഡക്സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി താരതമ്യപ്പെടുത്തി
സെപ്റ്റംബർ 27 ന് പിറന്നാൾ ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ വർഷവും ഗൂഗിളിന്റെ പിറന്നാൾ ആഘോഷം സെപ്റ്റംബർ 27 നാണ്; പിറന്നാൾ സമ്മാനമായി വ്യത്യസ്തമായ ഡൂഡിൽ ഉൾപ്പടെയുള്ളവയുമായെത്തുന്ന ഗൂഗിളിന്റെ സ്വന്തം ദിനത്തിനായി നമുക്കും കാത്തിരിക്കാം.
Prof. John Kurakar
No comments:
Post a Comment