Pages

Monday, September 7, 2015

PANCHAYAT ELECTION LIKELY IN NOVEMBER

PANCHAYAT ELECTION LIKELY IN NOVEMBER
തദ്ദേശ തിരഞ്ഞെടുപ്പ് നവംബറിൽ
ദ്ദേശ തിരഞ്ഞെടുപ്പ് നവംബറിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ. തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിയുന്നതും നവംബർ ആദ്യം തന്നെ തിരഞ്ഞെടുപ്പ് നടത്തും. വോട്ടെടുപ്പ് രണ്ടു ദിവസങ്ങളിലായി നടത്തും, എന്നാൽ ഒറ്റഘട്ടമായിരിക്കും ഇത്. പുതിയ 28 മുനിസിപ്പാലിറ്റികളിലും കണ്ണൂർ കോർപറേഷനിലും തിരഞ്ഞെടുപ്പ് നടത്തും. പുനർ രൂപീകരിച്ച കൊല്ലം കോർപറേഷനിലും തിരഞ്ഞെടുപ്പ് നടത്തും. കമ്മിഷൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നു വിളിച്ച സർവകക്ഷി യോഗത്തിൽ സമവായമായില്ല. തിര‍ഞ്ഞെടുപ്പ് അടുത്ത മാസം വേണമെന്ന് എൽഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് യുഡിഎഫ് വ്യക്തമാക്കി.തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പതിവു നടപടിക്രമത്തിന്റെ ഭാഗമായാണു തിരഞ്ഞെടുപ്പു കമ്മിഷൻ സർവകക്ഷിയോഗം വിളിച്ചത്. തിരഞ്ഞെടുപ്പു തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം കേൾക്കാനായിരുന്നു യോഗം.

തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവച്ച് പുതിയ 28 നഗരസഭകളും കണ്ണൂർ കോർപറേഷനും കൂടി ഉൾപ്പെടുത്തണമെന്ന സർക്കാർ ആവശ്യത്തിന്മേൽ കമ്മിഷനാണു തീരുമാനമെടുക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് 14നു ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാൽ അതിനു മുൻപു തീയതി പ്രഖ്യാപിക്കണം.
Prof. John Kurakar

No comments: