Pages

Wednesday, August 19, 2015

SAVE AMAZON TROPICAL FOREST

SAVE AMAZON TROPICAL FOREST
The Amazon is the planet's largest remaining rainforest, teeming with more wildlife than anywhere else on Earth. But this majestic rainforest is caught between the twin destructive forces of deforestation and climate change. It is a vast and majestic rainforest teeming with an estimated quarter of all known land species. The jaguar, the pink river dolphin, the sloth, the world's largest flower, a monkey the size of a toothbrush and a spider the size of a baseball are just a few of the species that we know about - there are many more yet to be discovered.It is also home to over 20 million people including hundreds of indigenous peoples, some of which have never been contacted by the 'outside world'.
ഒരു കൊച്ചുമണൽത്തരി വന്നുവീണാൽ പോലും ജീവൻ നഷ്ടപ്പെട്ടു പോയേക്കാവുന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരു കൂട്ടം കുഞ്ഞുപ്രാണികൾ. അവയുടെ നേരെ വാളും കത്തിയും കോടാലിയും ബുൾഡോസറുമൊക്കെയായി ഒരു കൂട്ടം മനുഷ്യർ പാഞ്ഞുവന്നാലത്തെ സ്ഥിതിയെന്താകും?ആമസോൺ മഴക്കാടുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്ലക്കാർഡുകളേന്തിയ ഉറുമ്പുകൾഅവസാനിക്കാൻ പോകുന്ന ജീവിതത്തിനു മുന്നിൽ നിസ്സഹായതയോടെ, എന്താണു സംഭവിക്കുന്നതെന്നു പോലുമറിയാതെ നിൽക്കാനല്ലേ മിണ്ടാപ്രാണികൾക്ക് സാധിക്കൂ? പക്ഷേ പാവം ജീവികളെ സഹായിക്കാൻ ഒരു കൂട്ടം മനുഷ്യർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതും വേറിട്ടൊരു സമരമാർഗത്തിലൂടെ.ആമസോൺ മഴക്കാടുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്ലക്കാർഡുകളേന്തിയ ഉറുമ്പുകൾ
ആമസോൺ മഴക്കാടുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം അരലക്ഷം ഉറുമ്പുകളാണ് ‘പ്ലക്കാർഡുകളുമേന്തി ’ ലോകം ഇന്നേവരെ കാണാത്ത ഒരു സമരം നടത്തിയത്. വേൾഡ് വൈൽഡ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) നേതൃത്വത്തിലായിരുന്നു ജർമനിയിലെ കോൾ മൃഗശാലയിൽ ഈ സമരം നടന്നത്.ആമസോൺ മഴക്കാടുകളിൽ മാത്രം കാണുന്ന ലീഫ് കട്ടർ ഉറുമ്പുകളായിരുന്നു പ്രതിഷേധത്തിനു പിന്നിൽ. പലവിധ സന്ദേശങ്ങളും പ്രതിഷേധ വാക്കുകളുമെഴുതിയ ഇലകളായിരുന്നു ഉറുമ്പുകളുടെ പ്ലക്കാർഡുകൾ. ഡബ്ല്യഡബ്ല്യുഎഫിലെ അംഗങ്ങൾ തന്നെയാണ് ലേസർ കാർവിങ്ങിലൂടെ ഓരോ ഇലകളിലും മുദ്രാവാക്യങ്ങൾ കുറിച്ചത്.സേവ് ദി ആമസോൺ, പ്ലീസ് ഹെൽപ്, മെർക്കെൽ...തുടങ്ങിയ ആവശ്യങ്ങളായിരുന്നു മിക്ക ഇലകളിലും. ബ്രസീൽ സന്ദർശിക്കുന്ന ജർമൻ ചാൻസലർ ഏഞ്ചല മെർക്കെലിനോടുള്ള അഭ്യർഥനയുമായിട്ടായിരുന്നു ഉറുമ്പുകളുടെ പ്രകടനം.ആമസോൺ മഴക്കാടുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്ലക്കാർഡുകളേന്തിയ ഉറുമ്പുകൾലോകത്തിലെ ഏറ്റവും വലിയ കാടാണ് ആമസോൺ. അതിലേറെ പങ്കും ബ്രസീലിലുമാണ്. പക്ഷേ അനധികൃത മരംമുറിയും ഖനനവും കാരണം ആമസോൺ മഴക്കാടുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പലതരം ജീവജാലങ്ങളുള്ള കാടാണത്.ഇപ്പോൾത്തന്നെ ആമസോണിൽ മാത്രം കാണപ്പെടുന്ന പല ജീവികളും മനുഷ്യന്റെ ഇടപെടൽ കാരണം ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആമസോണിനെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂഫുമൊത്ത് കൈക്കൊള്ളണമെന്നാണ് ‘ഉറുമ്പുകളുടെ’ ആവശ്യം.
ആമസോൺ മഴക്കാടുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്ലക്കാർഡുകളേന്തിയ ഉറുമ്പുകൾ‘ദി ആന്റ് റാലി’ എന്നു പേരിട്ടിരിക്കുന്ന ഒരു വിഡിയോയും ഇതോടൊപ്പം ഡബ്ല്യുഡബ്ല്യുഎഫ് പുറത്തിറക്കിയിട്ടുണ്ട്. അതുകണ്ടാലറിയാം ആമസോണിന്റെ സൗന്ദര്യവും അത് സംരക്ഷിക്കാൻ ഉറുമ്പുകൾ നടത്തിയ കഠിനാധ്വാനത്തിന്റെ തീവ്രതയും

Prof. John Kurakar



No comments: